Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
ഇല്ലേലിവൻ ഇതിനേംകൊണ്ട് നാടുവിടും... അതുകൊണ്ട് പറഞ്ഞതാ..!!"""
""...എടാ... അതിനാ ചേച്ചീടെ കല്യാണമുറപ്പിച്ചതാടാ..!!"""_ ശ്രീ ഒരാവശ്യവുമില്ലാതെ ഇടയ്ക്കുകയറി...
""...അതിനിപ്പെന്താ..?? അല്ലേലും നീയൊക്കെ എത്തിക്സുനോക്കിയാണോ പെണ്ണിനെ ചൂണ്ടുന്നെ..??"""_ അടുത്തിരുന്ന് അച്ചുവീണ്ടും തൊടുത്തു...
""...അതുശെരിയാ... ഇവനാണേൽ കെട്ടിക്കഴിഞ്ഞ പെണ്ണുങ്ങളോടെയാ കൂടുതൽ താല്പര്യം..!!"""_ ശ്രീയെനോക്കി ഞാൻപറഞ്ഞതും,
""...യൂ മീൻ ആന്റി ലവർ..??"""_ എന്നുംചോദിച്ച് ജോക്കുട്ടനാക്കിയൊന്നു ചിരിച്ചു...
""...ഏയ്.! ആന്റിയല്ല... അമ്മൂമ്മവരെ പോവും... അതാവുമ്പോൾ തലേലാവൂലന്നാ ശ്രീക്കുട്ടന്റെ തിയറി... അല്ലേടാ..??"""_ ഞാൻ ശ്രീയെനോക്കി... അതിനവൻ,
""...പോടാ നാറീ..!!"""_ ന്നുംപറഞ്ഞ് ഊരിപ്പോരുമ്പോൾ,
""...എന്നാൽ ചേച്ചിയിവിടുന്നു മാറിയ്ക്കോ..!!"""_ ന്നു പറഞ്ഞ് അച്ചു ശ്രുതിചേച്ചിയെ പിടിച്ചൊരുതള്ള്... അതോടെ രംഗം കൂടുതൽ വഷളായി... അതോടെ ചളിയടിവിട്ട് എല്ലാരും മാര്യേജ് ബ്രോക്കർമാരാവുകേം ചെയ്തു...
""...നീ പേടിയ്ക്കണ്ടടാ... നമ്മക്ക് ആന്റീസിനെ വിട്ട് ഈ കൊച്ചിനെ പിടിയ്ക്കാം... ഇതാവുമ്പോ ഉറപ്പിച്ചിട്ടല്ലേയുള്ളു..!!"""_എന്നുംപറഞ്ഞ് ചേച്ചിയാണ് ആദ്യമിടയിൽക്കേറീത്...
""...എന്നാ നിങ്ങളൊരു കാര്യംചെയ്... വർഷയെവിട്ടിട്ട് ഇവളെ പിടിയ്ക്ക്... ഇവൾക്കാകുമ്പോ ഇതുവരെയൊന്നും ഉറപ്പിച്ചിട്ടില്ല..!!"""_ ഇതെല്ലാംകേട്ട് എന്റടുത്തായിനിന്ന ശ്രുതിചേച്ചി ഉടനേ കൂടെനിന്ന തട്ടത്തിനെ ഇതിനിടയിലേയ്ക്കു പിടിച്ചിട്ടു... കേട്ടതും,
""...സംഭവമൊക്കെ സെറ്റായ്രുന്നു... പക്ഷേ, കല്യാണത്തിനുമുന്നെ നമുക്കൊന്നു പൊന്നാനീൽ പോകേണ്ടിവരൂല്ലോ ശ്രീക്കുട്ടാ..!!"""_ ന്നൊറ്റ അടിയായ്രുന്നു മാമൻ... അതിനെല്ലാംകൂടി ചിരിയ്ക്കുമ്പോൾ,
""...ഓ.! ഒരു പേനാക്കത്തി സംഘടിപ്പിച്ചുതന്നാൽ പൊന്നാനിവരെ പോവാനുള്ള ചെലവ് ഞാനങ്ങടു കുറച്ചുതന്നേക്കാം... അല്ലേടാ സിദ്ധൂ..??"""_ ഒരു നാണവുമില്ലാതെ അത്രേംപേരുടെ ഇടയിൽനിന്ന് ജോക്കുട്ടൻ പറഞ്ഞതും ചേച്ചിയുടെവക,
""...ജോക്കുട്ടാ..!!"""_ ന്നുള്ള ഉഗ്രശാസനമെത്തി... അതോടെ പുള്ളി പല്ലുകടിച്ചുകൊണ്ട് അടങ്ങുവായ്രുന്നു... എന്നാലതു ശ്രെദ്ധിയ്ക്കാതെ,
""...അതിപ്പൊ നീ പഴേ കറകളഞ്ഞ ഒസാനാണെന്ന് ഞാനറിഞ്ഞോ..??"""_ ന്ന് ഞാൻ തിരിച്ചുചോദിയ്ക്കുവേം ചെയ്തു... അതിനാരുമൊന്നും മിണ്ടിയില്ലേലും അച്ചുവും ശ്രീയും മാമനുമെല്ലാം ചിരി കടിച്ചുപിടിയ്ക്കുന്നുണ്ടായ്രുന്നു... ചേച്ചിയാണേൽ വല്ല കാര്യോമുണ്ടായ്രുന്നോന്ന മട്ടിൽ ജോക്കുട്ടനെ നോക്കുവേംചെയ്തു...
""...അല്ല.! ഇനിയീ കൂട്ടത്തില് ഇയാളുമാത്രല്ലേയുള്ളൂ... ഇയാളൂടെ ആരെയെങ്കിലും തപ്പിയെടുക്കന്നേ..!!"""_ കൗണ്ടർടോപ്പിനു മേലേയിരുന്ന് മീനാക്ഷി സ്വപ്നചേച്ചിയെനോക്കി പറഞ്ഞശേഷം മാമന്റെനേരെ തിരിഞ്ഞു;
""...എന്താ മാമാ... ഒരു കൈ നോക്കിക്കൂടേ..??"""_ ന്നൊരു ചോദ്യവുമിട്ടു... അതിന്,
""...അതിനിപ്പെന്താ ഞാൻ റെഡി... പക്ഷേ എന്റെ കെട്ട്യോള് സമ്മതിയ്ക്കുവോന്നാ..!!"""_ എന്നുംപറഞ്ഞ് പുള്ളിയൊരു കള്ളച്ചിരി ചിരിച്ചശേഷം ആരതിചേച്ചിയോടായി,
""...മോളേ... അവടെ കിഴങ്ങിന്റെ ബാക്കിയെന്തേലും ഇരിപ്പുണ്ടോന്നൊന്നു നോക്കിയേ..!!"""_ ന്നു ചോദിയ്ക്കുവേം ചെയ്തു...
""...ഓ.! പിന്നേ... പെണ്ണുമ്പിള്ളയുടെ സമ്മതമറിഞ്ഞിട്ടു
💬 Comments
View all comments