0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6674

മീറ്റ്മസാലയും ഉപ്പുംചേർത്തു മസാലചൂടാക്കാനും തുടങ്ങി...

""...അയ്യോ.! അങ്ങനെ ഫുൾടൈമിവിടെ നിന്നാൽ എന്റെ കെട്ട്യോനേം പിള്ളേരേം ഞാനെന്തോചെയ്യും മോനെ..??"""_ ചോദിച്ചുകൊണ്ട് പുള്ളിക്കാരി അടുത്തേയ്ക്കുവന്നു... അപ്പോഴേയ്ക്കും ചെറിയമ്മ എല്ലുകഴുകി തന്നിരുന്നു...

""...അവരോടു പോകാമ്പറ... നമ്മക്കെല്ലാംകൂടി ഇവടങ്ങു കൂടാന്നേ... എന്നിട്ടു നാളെ കല്യാണത്തിനു വരുന്നതിൽനിന്ന് നല്ലൊരു ചെക്കനേം നമ്മക്ക് സെറ്റാക്കാന്ന്..!!"""_ ചിരിച്ചുകൊണ്ട് പറയുന്നതിനൊപ്പം ചെറിയമ്മതന്ന എല്ലെല്ലാംകൂടി മസാല മിക്സ്ചെയ്ത് വലിയൊരു ഉരുളിയിലാക്കി കറിവേപ്പിലയും കുറച്ചു വെള്ളവുംചേർത്ത് വേവാൻവെച്ചു...

""...അതെന്തിനാടാ ഇനി വേറൊരു ചെക്കൻ..?? നിനക്കുതന്നങ്ങു കെട്ടിയാപ്പോരേ..?? ആ കൊച്ചിന് നിന്നെയങ്ങു പിടിച്ചെന്നു തോന്നുന്നു..!!"""_ അതിനിടയിൽ കപ്പയെടുത്ത് നിരത്തിയിട്ട് തോലുകളഞ്ഞിട്ടിരുന്ന മാമന്റെവക ഡയലോഗ്... മാമനൊപ്പം ശ്രീയും ജോക്കുട്ടനും അച്ചുവുമുണ്ട്... നാലും ചേരും.!

""...യ്യ്യോ.! അതുപറഞ്ഞപ്പൊ മീനൂന്റെ മുഖത്തുണ്ടായ ഞെട്ടല് കണ്ടോ..??"""_ ആക്കിയമട്ടിലൊരു ചോദ്യമിട്ട അമ്മായി,

""...നീ പേടിയ്ക്കണ്ട മീനൂ... ഇവനെ നമ്മളിനി കെട്ടിയ്ക്കുന്നില്ല... പോരേ..??"""_ എന്നുകൂടി കൂട്ടിച്ചേർത്തതും എന്തിനോവേണ്ടി വിളറിവെളുത്ത മീനാക്ഷിയുടെ ചമ്മിയമുഖം ക്ലോസപ്പിൽ തെളിഞ്ഞു... അതിനവളെ കളിയാക്കിക്കൊണ്ട് ചേച്ചിചിരിച്ചതും,

""...അതേ... നിങ്ങള് കൂടുതലങ്ങട് ചിരിയ്ക്കണ്ടാട്ടാ... കെട്ട്യോനെ നന്നായ്ട്ടൊന്നു നോക്കിയ്ക്കോ... ഇല്ലേല് കീത്തൂന്റെ കല്യാണത്തിനുമുന്നെ നിങ്ങടെ കെട്ട്യോന്റെ രണ്ടാംകെട്ടാവും നടക്കുവ..!!"""_ ഞാനും വിട്ടില്ല...

""...അതോണ്ടാണല്ലോ പിടിച്ചപിടിയാലേ ഇവനേംകൊണ്ട് ഇങ്ങോട്ടേയ്ക്ക് കെട്ടിയെടുത്തെ... വരുന്നില്ലാ വരുന്നില്ലാന്ന് പലവട്ടം പറഞ്ഞതായിവൻ..!!"""_ തകൃതിയായി തോലുകളയുന്നതിനിടയിൽ അച്ചു പാരവെച്ചതും, തോലുകളഞ്ഞ കപ്പ കൊത്തിനുറുക്കിക്കൊണ്ടിരുന്ന സീതാമ്മ,

""...മിണ്ടാതിരിയ്ക്കെടീ..!!"""_ ന്നുംപറഞ്ഞ് അച്ചുവിനിട്ടൊരു കുത്തുകൊടുത്തു... അതിനു കൂടെയിരുന്ന ജോക്കുട്ടന്റമ്മ ചിരിയ്ക്കുവേംചെയ്തു...

""...അതുപിന്നെ എടുത്തുചാടി ഞാനിങ്ങുപോന്നാൽ ന്റെ വർഷക്കുട്ടി ഒറ്റയ്ക്കാവൂന്ന് കരുതീട്ടല്ലേടീ .??"""_ ജോക്കുട്ടൻ ചേച്ചീനെ ചൊറിയാനായി കിറിയ്ക്കിട്ടു കുത്തിക്കൊണ്ടു പറഞ്ഞതിന്,

""...ഏഹ്..??"""_ ന്നൊരു ഞെട്ടലായ്രുന്നൂ പിന്നീന്ന്... തിരിഞ്ഞുനോക്കുമ്പോൾ കൂട്ടുകാരികളിലൊന്നിന്റെ മുഖത്ത് വല്ലാത്തൊരുഭാവം... അതിനെല്ലാരുമതിനെ തുറിച്ചു നോക്കിയതിന്,

""...അല്ല വർഷാന്നു വിളിച്ചപ്പോ... പെട്ടെന്ന്..!!"""_ ആ ചേച്ചിനിന്നു വിക്കി...

""...ഏഹ്..?? ചേച്ചീടെ പേര് വർഷാന്നാണോ..??"""_ ചോദ്യത്തിനൊപ്പം ഞാനാരതിച്ചേച്ചിയെ നോക്കി... ഒപ്പം,

""...ചേച്ച്യേ... ദേ... ആളിങ്ങെത്തീട്ടുണ്ട് ട്ടാ... ഇതൊക്കെയൊരു കളീടെ ഭാഗമാ..!!"""_ ന്നൊരു വാലുകൂടി ചേർത്തതും,

""...ഏയ്‌.! അതീ വർഷയല്ലടാ..!!"""_ ന്നു പറഞ്ഞ് ഊരാനായി ജോക്കുട്ടൻ നോക്കിയെങ്കിലും നമ്മളുവിടോ..??

""...അല്ല... അതെനിയ്ക്കറിയാം... പക്ഷേ ആ പേരിനോട് നിനക്കൊരു ചായ്‌വുണ്ടെന്നു പറയുവാർന്നു..!!"""_ പറഞ്ഞശേഷം ഞാൻ ചേച്ചിയെനോക്കി...

""...ചേച്ചീ... രണ്ടിന്റേം മേലൊരു കണ്ണുണ്ടാവണേ...

💬 Comments

View all comments