0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6704

എന്തേലുവൊക്കെ കാണിയ്ക്കട്ടേ... അവസാനം സിദ്ധുവേ... ഊമ്പിപ്പോയീന്നുംപറഞ്ഞ് വരാണ്ടിരുന്നാ മതി..!!_ ഫോണും മാറ്റിവെച്ചിട്ട് തിരിഞ്ഞു കിടക്കുന്നതിനിടയിൽ എന്റെ മനസ്സുമന്ത്രിച്ചു... അതെന്താ എന്റെ മനസ്സിനു മന്ത്രിച്ചൂടേ..??

എത്രനേരം കഴിഞ്ഞൂന്ന് പിടിയൊന്നുമില്ല, മയക്കത്തിൽനിന്നും ഞെട്ടിയാണെണീറ്റത്... കണ്ണുതുറന്നു നോക്കുമ്പോൾ ഗാന്ധിജീടെ പ്രതിമ ഇരിയ്ക്കുമ്പോലെ കട്ടിലിൽ അനക്കമില്ലാതെ ചമ്രംപടിഞ്ഞിരിയ്ക്കുവാണ് മീനാക്ഷി... സാധാരണ ആ ഇരിപ്പിൽ കയ്യിലൊരു ഫോണുകൂടി ഉണ്ടാവേണ്ടതാണ്... പക്ഷേ ഇന്നതില്ല... അതുകണ്ടപ്പോഴേ എന്തോ ഒരു പന്തികേടുമണത്തു...

""...എന്തായി..?? എഞ്ചിനീയറുടെ പ്ലാനിങ്ങൊക്കെ കഴിഞ്ഞോ..??"""_ കിടന്നുകൊണ്ടുതന്നെ ചോദിച്ചുനോക്കുമ്പോഴും ആൾക്ക് യാതൊരനക്കവുമില്ല... പ്ലാൻചെയ്യാൻ ചാടിത്തുള്ളി പോയതുപോലല്ല, കടന്നലു കുത്തിയതുപോലെ ഒരു കൊട്ടയുണ്ട് മുഖം...

സംഭവം എന്തോപറ്റിയിട്ടുണ്ട്... അല്ലേലിങ്ങനെ വന്നിരിയ്ക്കുന്നതല്ല..!!_ എന്തൊക്കെയോ ആലോചിച്ചുകൂട്ടിക്കൊണ്ട് മുഖവും വീർപ്പിച്ചിരുന്ന മീനാക്ഷിയെക്കണ്ടപ്പോൾ എനിയ്ക്കങ്ങനെതോന്നി...

...ഇനി പ്ലാൻചെയ്തു പ്ലാൻചെയ്ത് തമ്മിൽത്തല്ലിയോ എല്ലാംകൂടെ..??

""...എന്തോപറ്റീടീ..?? നീയൊക്കെ ഹൽദി പ്ലാൻചെയ്ത് കല്യാണംമുടക്കിയോ..??"""_ ചോദിച്ചതിനു മറുപടിയൊന്നും മൊഴിയാതെ എന്നെ രൂക്ഷമായി നോക്കി ദഹിപ്പിയ്ക്കുകയാണ് അവളപ്പോൾ ചെയ്തത്...

അതോടെ ഇനീം ചൊറിയണ്ടാന്നുകരുതി എണീറ്റുപോയൊരു കുളിയുംകുളിച്ച് വന്നിട്ട് ഒരു ഐസ്ബ്ലൂ ജീൻസും ബ്ലാക്ക്ഷർട്ടുമെടുത്തിട്ട് മുടിയൊതുക്കുന്നതിനിടെ കണ്ണാടിയിലൂടെ നോക്കുമ്പോഴും ആശാത്തി അതേയിരിപ്പുതന്നെ...

...ഈശ്വരാ.! ഇനിയവന്മാരു വല്ലതും ഒഴിച്ചുവെച്ചത് വലിച്ചുകേറ്റി തീട്ടമായിരിയ്ക്കുവാണോ..??

""...മീനാക്ഷീ... എടീ മീനാക്ഷി... നീയൊന്നെഴുന്നേറ്റ് രണ്ടു ചാട്ടംചാടിയേ..!!"""_ അവളെ പിടിച്ചുകുലുക്കാനും വലിച്ചെഴുന്നേൽപ്പിയ്ക്കാനുമൊക്കെ ശ്രെമിച്ചുകൊണ്ട് ഞാൻപറഞ്ഞു... പക്ഷെ അവൾടെ മുഖത്തൊരു ഭാവമാറ്റവുമില്ല...

""...കോപ്പ്.! ഇതിവള് നശിപ്പിയ്ക്കും.! അതെങ്ങനാ ആരെന്തുകൊടുത്താലും ഉടനേയെടുത്തു വായില് വെച്ചോളുവല്ലോ... ഇനിയിപ്പൊ ഇവളേംകൊണ്ടെങ്ങനെ പന്തലിൽപ്പോവും..??"""_ സ്വയംചോദിച്ചുകൊണ്ട് ചത്തപാമ്പിന്റെ വാലിൽ തട്ടിനോക്കുമ്പോലെ അവൾടെ തലയ്ക്കിട്ട് രണ്ടുതട്ട്...

""...പ്ലാൻചെയ്യാനാന്നും പറഞ്ഞ് നീ കുന്തളിച്ചോണ്ടു പോയപ്പോൾ അതിങ്ങനെ ഫ്രണ്ട്സിലെ ജയറാമിന്റെപോലെ വന്നിരിയ്ക്കാനാന്ന് ഞാനോർത്തില്ല..!!"""_ പറയുന്നതിനിടയിൽ ഞാനവൾടെ മൂക്കിലൊന്നു തൊട്ടുനോക്കി...

...ഇനി സ്വിച്ചിതാണെങ്കിലോ..??

എന്തായാലുമെന്റെ കണക്കുകൂട്ടലു തെറ്റിയില്ല... അതുതന്നെയായ്രുന്നു സ്വിച്ച്.!

മൂക്കിൽതൊട്ടതും എന്നെഞെട്ടിച്ചുകൊണ്ട് എന്റെ കയ്യും തട്ടിമാറ്റി ചാടിയെഴുന്നേറ്റയവൾ അലമാരയ്ക്കുനേരെ വെച്ചുവിട്ടു... എന്നിട്ട് കിളിപറന്നിരിയ്ക്കുന്ന എന്നെ മൈൻഡ്പോലും ചെയ്യാതെ ഒരിളംനീല ചുരിദാറും തപ്പിയെടുത്ത് വാഷ്റൂമിലേയ്ക്കു പാഞ്ഞു...

...ഇനി കുളിയ്ക്കണോ വേണ്ടയോന്നാണോ ഇത്രേംനേരമിവൾ ആലോചിച്ചോണ്ടിരുന്നത്..??

ഈശ്വരാ.! ഇവടെ നേരേചൊവ്വേയുള്ള ഒരെണ്ണത്തിനെ മരുന്നിനെടുക്കാൻപോലും ഇല്ലാണ്ടുപോയല്ലോ..!

അങ്ങനെയൊക്കെച്ചിന്തിച്ച്
കുളികഴിഞ്ഞുവരുന്ന മീനാക്ഷിയേംകാത്ത് ഞാനാ കട്ടിലിൽത്തന്നെയിരുന്നു... കുറച്ചുനേരം അതേയിരിപ്പിരുന്നശേഷമാണ് കുളികഴിഞ്ഞ് മീനാക്ഷിയിറങ്ങിവരുന്നത്... പക്ഷേ കുളിയ്ക്കാൻ എങ്ങനെയാണോ പോയത്, അതിനു നേരെ വിപരീതമായാണ് അവളിറങ്ങിവന്നത്... മുഖത്തൊക്കെ

💬 Comments

View all comments