0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6722

വല്ലാത്തസന്തോഷം... ചിരിയും മൂളിപ്പാട്ടും അതിന്റെ താളത്തിനൊപ്പം ചെറിയൊരു ഡാൻസുമൊക്കെയുണ്ട്.!

മുട്ടൊപ്പമെത്തുന്ന ടവലുമുടുത്ത് ഉടുത്തുമാറാനെടുത്തിട്ടുപോയ ചുരിദാറും കയ്യിൽപ്പിടിച്ച് മൂളിപ്പാട്ടുംപാടി വരുന്ന അവളെക്കണ്ടതും എന്റെ റിലേപോയി...

...ഇവൾടെ തന്തേടെപേര് രാജീവെന്നോ അതോ അന്യൻന്നോ..??_ കൊണ്ടുപോയ ചുരിദാറ് ബെഡ്ഡിലേയ്ക്കെറിഞ്ഞ ശേഷം എന്നെനോക്കി കണ്ണിറുക്കിചിരിച്ച മീനാക്ഷിയെക്കണ്ട് ഞാനറിയാതെ സ്വയംചോദിച്ചുപോയി...

...ഈശ്വരാ.! ഇനി കുളിച്ചപ്പോൾ വാക്കല്ലാതെവല്ലതും വെള്ളംവീണോ..?? അതോയിനി ഉച്ചക്കിറുക്കൊന്നൊക്കെ പറയുന്നതിതാണോ..??_ കണ്ണുംതുറിപ്പിച്ചിരുന്ന് അവൾടെ കോപ്രായങ്ങളൊക്കെ നോക്കിയിരിയ്ക്കുമ്പോൾ അവളെന്നെ തിരിഞ്ഞുനോക്കി... ശേഷം ഉമ്മവെയ്ക്കുമ്പോലെ ചുണ്ടുകൂർപ്പിച്ചൊരു ഗോഷ്ടിയുംകാണിച്ചവൾ ചന്തിയുമിളക്കി തിരിഞ്ഞുനടന്നു...

എന്നിട്ടലമാര വലിച്ചുതുറന്ന് ആന കരിമ്പിൻകാട്ടിൽ കയറിയതുപോലെ തുണികൾ മൊത്തത്തിൽ ഒന്നിളക്കിമറിച്ചു... ശേഷം
മഞ്ഞയിൽ ഓറഞ്ച്ഷേയ്ഡ്സ് വരുന്ന മിറർവർക്ക്സോടു കൂടിയ ഒരു ക്രോപ്പ്ടോപ്പും അതിനുചേരുന്ന പാനെൽഡ്സ്കർട്ടും പിന്നൊരു വെള്ളദുപ്പട്ടയുമെടുത്ത് കട്ടിലിലേയ്ക്കിട്ടു... കൂട്ടത്തിൽ മഞ്ഞനിറത്തിലുള്ള ഇന്നേഴ്സുമുണ്ടായ്രുന്നു...

""...ഉഫ്.! ഹൽദിയായോണ്ടാവും മഞ്ഞ ഷഡ്ഢിയുമായ്ട്ടിറങ്ങിയെ... ഇതൊക്കെയാണ് ആത്മാത്ര..!!"""_ അവള് കട്ടിലിലെടുത്തിട്ട ഡ്രസ്സിലേയ്ക്കുനോക്കി ഞാൻ പിറുപിറുത്തതും,

""...അതുപിന്നെ അങ്ങനെതന്നെ
വേണോല്ലോ... മാച്ചിങ്മാച്ചിങ്ങിട്ടില്ലേൽ ആൾക്കാരെന്തുകരുതും..??"""_ പൊട്ടിച്ചിരിച്ചുകൊണ്ടതു പറഞ്ഞശേഷം ആളെ കൊതിപ്പിയ്ക്കാനെന്നോണം അവള് കണ്ണിട്ടിളക്കി... എന്നിട്ടെന്നെ നോക്കിനിന്ന് ടവലുവലിച്ചഴിച്ചതും ഞാനൊരു വെട്ടലോടെ മുഖംതിരിച്ചു... ഒരു ഇൻബോൺ ബാറ്റ്സ്മാനായതുകൊണ്ടും ടൈമിങ്ങൊരു പ്രശ്നമില്ലാത്തതുകൊണ്ടും പല ഉയർച്ചതാഴ്ച്ചകളും കാണാതെ ഞാനപ്പോൾ രക്ഷപ്പെടുകയായ്രുന്നു... ഒരിയ്‌ക്കെ അടിച്ചുകിണ്ടിയായി കാണിച്ചുകൂട്ടിയതെന്തൊക്കെയാന്ന് മറക്കാൻപാടില്ലല്ലോ...

പക്ഷേയതു ചിന്തിയ്ക്കുന്നനേരം,

""...ശ്ശേയ്.! ജസ്റ്റ്മിസ്സ്..!!"""_ എന്നുംപറഞ്ഞൊരു പൊട്ടിച്ചിരിയായ്രുന്നു മീനാക്ഷി...

പിന്നെ കട്ടിലിൽക്കിടന്ന
ഡ്രസ്സുകളോരോന്നായി എടുക്കുന്നതും
അതു വലിച്ചുകയറ്റുന്നതുമൊക്കെ കണ്ടില്ലെങ്കിൽക്കൂടിയും ഞാനറിയുന്നുണ്ടായ്രുന്നു...

കുറച്ചുകഴിഞ്ഞ് ശബ്ദമൊന്നും കേൾക്കാതെവന്നപ്പോൾ ഞാൻമെല്ലെയൊന്നു പാളിനോക്കി... അപ്പോഴേയ്ക്കുമൊരു ലെഹങ്കയൊക്കെ ധരിച്ച് കണ്ണാടിയ്ക്കുമുന്നിൽനിന്ന് മുഖംമിനുക്കുകയായ്രുന്നവൾ...
കുറേക്കാലംകൂടി അങ്ങനൊരു ഡ്രസ്സിലവളെക്കണ്ടതിന്റെ കൗതുകത്തിൽ ഞാനവളെ ഊളിയിട്ട്നോക്കിയിരുന്നു... അതവൾകണ്ടു, ഉടനേ തിരിഞ്ഞ് കണ്ണുകളാൽ കോർത്തശേഷം പുഞ്ചിരിച്ചുകൊണ്ട് എന്താണെന്നൊരു ആംഗ്യവുമിട്ടു... അതിനൊന്നുമില്ലാന്നു ചുമൽകൂച്ചിക്കൊണ്ട് മുഖംവെട്ടിച്ചുമാറ്റുമ്പോഴും,

...ഈശ്വരാ... ഇവൾടെ ഓരോ നോട്ടത്തിനും ചിരിയ്ക്കുമൊക്കെ ഇത്രേം ഭംഗിയുണ്ടായ്രുന്നോ..?? ന്ന് ഞാനറിയാതെ ചോദിച്ചുപോയി...

പിന്നങ്ങോട്ടൊരു ഒരുക്കമായ്രുന്നു... അലമാരതുറന്ന് ഒരു നെക്ലേസുമെടുത്തിട്ട് ചെവിയിൽക്കിടന്ന സാധാ കമ്മലൂരിവെച്ച് തോളൊപ്പമെത്തുന്ന വലിയ ജിമിക്കികമ്മലും രണ്ടുകയ്യുംനിറയെ ഫാൻസി ബാൻഗിൾസുമിട്ട് മുഖമൊക്കെയൊന്നു ടച്ച്അപ്പുംചെയ്ത മീനാക്ഷിയെക്കണ്ടപ്പോൾ ഇന്നിനിയിവൾടെ കല്യാണമാണോ നടക്കാൻപോണത് എന്നായ്രുന്നെന്റെ മനസ്സിൽ...

അങ്ങനെ മേക്കപ്പുംകഴിഞ്ഞ് കണ്ണാടിയിൽനോക്കി ഇടംവലംതിരിഞ്ഞ് സ്വയംവിലയിരുത്തി വീണ്ടുംപോയി എന്തൊക്കെയോ മുഖത്തുവാരിപ്പൂശി മൊത്തതിലൊന്ന് തിളങ്ങി തുടുപ്പിച്ചു നിർത്തിയിട്ടാണ് മീനാക്ഷിനിർത്തിയത്... എന്നിട്ടെന്നെനോക്കി

""...എങ്ങനെയുണ്ടെടാ..??"""_ ന്നു ചോദിച്ചതിന് ഞാൻ കൊള്ളാമെന്നു

💬 Comments

View all comments