Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
""...ഓ.! സ്വസ്ഥതകിട്ടുന്ന എവടേയ്ക്കെങ്കിലും പോടാ..!!"""_ ഞാനിട്ടുകുത്തീത് ഇഷ്ടമാകാതവൾപറഞ്ഞു...
""...ഓഹ്.! എന്നാ ബാറിലേയ്ക്കുവിടട്ടേ..??"""_
ഞാൻ തലചെരിച്ചു...
അതിന് ടിപ്പിയ്ക്കൽ സ്റ്റൈലിലൊന്നു കണ്ണുരുട്ടിപ്പേടിപ്പിയ്ക്കുവാണവൾ ചെയ്തത്...
പിന്നെ കുറച്ചുനേരത്തേയ്ക്കു ഞാനൊന്നുംമിണ്ടീല...
അപ്പോഴാണ് വർക്കലബീച്ചിലേയ്ക്കുള്ള സൈൻബോർഡ് കാണുന്നത്...
എന്നാൽപ്പിന്നെ അങ്ങോട്ടേയ്ക്കുവിട്ടാലോ..??
...ഓ.! വേണ്ട.! ഈ രാവിലേചെന്ന് അവടത്തെ വെയ്ലുകൊളേളണ്ട കാര്യമെന്താ..??
അതിലുംനല്ലത് ക്ലിഫല്ലേ..??
""...നമുക്കെന്നാ
ക്ലിഫിലേയ്ക്കുവിടാം... ബ്ളാക്ക്ബീച്ചുവഴി കറങ്ങിയിങ്ങുവരുവേം
ചെയ്യാല്ലോ..!!"""_ ഞാനഭിപ്രായംചോദിച്ചതും
അവളും യെസ്സുമൂളി...
ഡെസ്റ്റിനേഷൻകിട്ടീതും
പിന്നെവണ്ടി പായുവായ്രുന്നു...
അങ്ങനെ ക്ലിഫ്‌റോഡുകേറി ഹെലിപാഡിലേയ്ക്കു തിരിയാനൊരുങ്ങുമ്പോൾ മീനാക്ഷിയെന്നെ ചുരണ്ടി...
""...എടാ... ഇവടെവേണ്ട... നമുക്കു കാപ്പിൽബീച്ചിൽ പോവാം..??"""_ അവളാപ്പറഞ്ഞതും എനിയ്ക്കങ്ങടു പൊളിഞ്ഞുകേറി...
""...നെനക്കിതു നേരത്തേ പറഞ്ഞൂടായ്രുന്നോ...
എന്നാലിത്രേം
ചുറ്റണ്ടായ്രുന്നല്ലോ..!!"""
""...എടാ... ഞാനതപ്പൊ ഓർത്തില്ലന്നേ... സോറി..!!""'_
അവൾടെ മറുപടിയ്ക്കു തിരിച്ചൊന്നുമൂളുമ്പോൾ എന്റെസ്വഭാവത്തിനുണ്ടായ പലവ്യത്യാസങ്ങളും ഞാൻതന്നെ തിരിച്ചറിയുകയായ്രുന്നു...
അവടെന്ന് ഇടവവഴി നേരേ കാപ്പിലേയ്ക്കു വെച്ചുവിടുമ്പോൾ കഴിഞ്ഞുപോയപലതും എന്റോർമ്മകളിൽ തെളിഞ്ഞുകൊണ്ടേയിരുന്നു;
...അന്നൊരു നാറിയെത്തല്ലാനായി മെഡിയ്ക്കൽ കോളേജിപ്പോയതും, അവടെ ബസ്സ്സ്റ്റോപ്പിൽവെച്ച് മീനാക്ഷിയെടുത്തിട്ടൂക്കീതും, അതിനുപകരമായി തിരിച്ചുകോളേജിക്കേറി പിള്ളേർടെമുന്നെ അവളെനാറ്റിച്ചതും, അതിനു കീത്തൂന്റെൻഗേജുമെന്റിന് അവളെന്നെ കുരിശ്ശേൽക്കേറ്റീതും, പകരംവീട്ടാനായി ഹോസ്റ്റലിക്കേറി ഊമ്പിത്തെറ്റീതും നന്മനിറഞ്ഞവനായ ഡോക്ടർമഹാൻ അവതരിച്ചതും, കെട്ടുകഴിഞ്ഞുള്ള തല്ലുപിടിയും കോലാഹലങ്ങളും, ഏറ്റവുമൊടുവിൽ ഇടുക്കിയിൽവെച്ചുണ്ടായ ഓരോരോസംഭവങ്ങളും ഫ്രെയിമിൽതീർത്ത
ചിത്രങ്ങൾപ്പോലെ മനസ്സിലൂടെ കടന്നുപോകുന്നുണ്ടായ്രുന്നു...
...അങ്ങോട്ടുമിമിങ്ങോട്ടും
ഇന്തമാതിരി കന്നംതിരിവുകളെല്ലാം കാണിച്ചുകൂട്ടീട്ട് ഇപ്പൊയിങ്ങനെ പോകുമ്പോൾ, ഇതൊക്കെ വിശ്വസിയ്ക്കണോ വേണ്ടയോന്നൊരുസംശയം...
...എന്നാൽ ഇന്നലത്തെയാസംഭവം, എല്ലാരുടേംമുന്നിൽ മീനാക്ഷിയെന്നെ കെട്ടിപ്പിടിച്ചപ്പോൾ, അവരുടെയെല്ലാപേരുടേം മുന്നിൽ എന്റെ കൈപിടിച്ചപ്പോൾ അതിൽക്കൂടുതൽ... അതിൽക്കൂടുതലായി അവളെനിയ്ക്കായി എന്തായ്രുന്നൂ ചെയ്യേണ്ടിയിരുന്നത്..??
...അന്നുഞാൻ എത്രമാത്രമിവളെ വെറുത്തിരുന്നോ അതിൽക്കൂടുതൽ ഇന്നു ഞാനിവളെ സ്നേഹിയ്ക്കുന്നുണ്ട്..
അതുപോലെ മീനാക്ഷിയുമെന്നെ സ്നേഹിയ്ക്കുന്നൂ എന്നതിനുള്ള തെളിവല്ലേ, ഇന്നവൾ ചേച്ചിയോടുപറഞ്ഞയാ വാക്കുകൾ...
അതു തെളിയിയ്ക്കാനല്ലേ ഏറ്റിഎംകാർഡുപോലും അവളെനിയ്ക്കായി വെച്ചുനീട്ടീത്..??!!
അപ്പോൾപ്പിന്നെ വീണ്ടും പഴേകാര്യങ്ങളും ചിന്തിച്ചുനടക്കേണ്ടതുണ്ടോ..??
കാതുകളിൽ ഉയർന്നകേട്ട കടലിരമ്പലിനൊപ്പം എന്റെചിന്തകളും ഓളംവെട്ടാനായിത്തുടങ്ങി...
""...നീയെന്താ ചിന്തിയ്ക്കണേ..?? ബീച്ചെത്തി..!!"""_ എന്റെ തോളിൽത്തട്ടിക്കൊണ്ട് മീനാക്ഷിയതു പറയുമ്പോളാണ് ഞാനീ ലോകത്തൊന്നുമായ്രുന്നില്ലാന്നുള്ള കിളിവരുന്നത്...
""...മ്മ്മ്.! വണ്ടിയങ്ങോട്ടു വെയ്ക്കാം..!!"""_ മെയ്ൻറോഡിൽനിന്നും നീണ്ടുകിടക്കുന്ന
മൺപാതയിലേയ്ക്കു വണ്ടിയിറക്കിക്കൊണ്ട്
ഞാൻപറഞ്ഞു...
ഒരുവശത്തുകായലും മറുവശത്ത് കടലും...
കടലിനെത്തടഞ്ഞുള്ള പാറക്കെട്ട്...
കായലിന്റെവശത്തെ ചെറുകാട്...
അതിനുരണ്ടിനും നടുവിലായി ഒരു മണൽപാതയും...
ആ മൺപാത ചെന്നവസാനിയ്ക്കുന്നതോ കായലുംകടലുമായി ചുംബിയ്ക്കുന്നിടത്തും...
ഞാൻ വണ്ടിയൊതുക്കിയശേഷം ഇറങ്ങുമ്പോൾ കാറ്റത്തു പാറിപ്പറക്കുന്ന മുടിയുമൊതുക്കി അവളും കൂടെക്കൂടിയിരുന്നു...
""...ഡാ... നമുക്കെവിടേങ്കിലും ഒന്നിരുന്നാലോ..??"""_ കായലിന്റെതീരത്തായി നീണ്ടുപരന്നുനിൽക്കുന്ന കാറ്റാടിമരങ്ങളുടെ തണലിലൂടെനടക്കുമ്പോൾ മീനാക്ഷിചോദിച്ചു...
വണ്ടിയിൽനിന്നുമിറങ്ങി ഒരുമിച്ചുനടന്നെങ്കിലും
അതുവരെ പരസ്പരമൊന്നും മിണ്ടിയിരുന്നില്ല നമ്മൾ...
""...ആം.! ദേ... അങ്ങോട്ടേയ്ക്കിരിയ്ക്കാം..!!"""_ ഒരുവലിയ മരത്തിന്റെചുവട്ടിലേയ്ക്കു ചൂണ്ടിക്കൊണ്ട് ഞാൻപറഞ്ഞു...
അവടെയാകുമ്പോൾ തണലുമുണ്ട് കായലും വൃത്തിയായികാണാം...
ബാഗും സൈഡിലേയ്ക്കുവെച്ച്
ഞാനാ മരത്തിനു ചുവട്ടിലേയ്ക്കിരുന്നതും മീനാക്ഷിയുമടുത്തേയ്ക്കു വന്നു...
💬 Comments
View all comments