Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
""...എന്തുമതിയെന്ന്..?? അതു നീയാണോ തീരുമാനിയ്ക്കുന്നേ..?? പോടാ... പോടാ..!!"""_ ചെക്കനെ കണ്ണുരുട്ടി പേടിപ്പിച്ചുകൊണ്ട് ഞാൻവിരട്ടി...
""...അങ്കിളേ... പ്ലീസങ്കിളേ... തിരിച്ചുതാ..!!"""_ അവൻ കരയുന്നമട്ടിൽ ചോദിച്ചെങ്കിലും ഞാൻ കല്ലുപോലെ നിന്നു... അല്ലേലെന്റെ മാസ് വ്യക്തിത്വത്തെ അതു ബാധിച്ചാലോ...
""...അങ്കിളേ... തന്നില്ലേൽ സത്യമായ്ട്ടും ഞാനമ്മയോടു പറഞ്ഞുകൊടുക്കുവേ..!!"""_ അതോടെയവൻ ഭീഷണിയുടെ വക്കിലെത്തി... പിന്നെവിടോ ഞാൻ..?? ഇതിലുംവലിയ ഭീഷണികളും വെല്ലുവിളികളും നെഞ്ചിനു നേരെവന്നിട്ട് സിത്തുവനങ്ങീട്ടില്ല... അപ്പോഴാണ് മൊട്ടേന്നു വിരിയാത്തൊരു പീറച്ചെക്കൻ.!
""...എന്നാ നീ പോയി നിന്റമ്മയെ വിളിച്ചിട്ടുവാ... പക്ഷെ... നീയിതു നേരാംവണ്ണം കൊണ്ടുപോവൂല... അപ്പൊ ഞാനൊടിയ്ക്കും..!!"""_ എടുത്തു കുറകനേ പിടിച്ചുകൊണ്ടു ഞാനങ്ങനെ പറഞ്ഞതും മനസ്സില്ലാമനസ്സോടെ അവൻ പിൻവാങ്ങുവായ്രുന്നു...
അതോടെയാ ബബിൾബ്ലോവറിന്റെ ഒരേയൊരു മൊതലാളിയായ ഞാൻ ആ സ്റ്റേജിന്റെയൊരു സൈഡിലേയ്ക്കു പോയിരുന്ന് കുമിള പറത്താൻതുടങ്ങി... സ്റ്റേജിലും പന്തലിലുമൊക്കെയായി കുമിള പാറിപ്പറക്കാൻ തുടങ്ങിയതോടെ എന്റെ കൗതുകവുംകൂടി... കുമിള ഓരോരുത്തരുടെ തലയിലൊക്കെത്തട്ടി പൊട്ടുന്നതുകണ്ടപ്പോൾ ഞാനങ്ങട് തലയറിഞ്ഞു ചിരിയ്ക്കാനുംതുടങ്ങി...
അങ്ങനെ തച്ചിനിരുന്ന് കുമിള പറത്തിക്കളിയ്ക്കുമ്പോഴാണ് ഒരമ്മച്ചി ഒരെൻവലപ്പ് എന്റെകയ്യിൽ വെച്ചുതരുന്നത്...
അതോടെ ബബിൾബ്ലോവറുംമാറ്റിവെച്ച്,
ഇതെന്തോന്ന് ലൗലെറ്ററാന്ന മട്ടിൽ തുറന്നുനോക്കുമ്പോൾ അതിനുള്ളിൽ മടക്കിയനിലയിൽ ഒരഞ്ഞൂറിന്റെ നോട്ടിരിയ്ക്കുന്നു...
...ഏഹ്.! വെറുതെയിരുന്ന എന്റെകയ്യിൽ അഞ്ഞൂറുരൂപയൊക്കെ കൊണ്ടേത്തരാൻ ഇവർക്കെന്താ പ്രാന്തോ..??
എടുക്കണോ തിരിച്ചുകൊടുക്കണോന്ന് ആദ്യമൊരു ആശങ്കയുണ്ടായെങ്കിലും അമ്മയുടെപ്രായമുള്ള ഒരുസ്ത്രീ തന്നതല്ലേന്നുകരുതി ഞാനതു പോക്കറ്റിലിട്ടു...
...വെറും മാനുഷിക പരിഗണന.!
അതുകഴിഞ്ഞ് പിന്നേയുംപോയി ആ കുഴലെടുത്തുപിടിച്ച് ഊതുമ്പോൾ ഫോട്ടോഗ്രാഫർ ഞാൻ കുമിളയൂതുന്ന ഫോട്ടോയെടുത്തു... അതോടെ എന്റെ കുമിളകൾടെ ലക്ഷ്യം അവന്റെ ക്യാമറയിലേയ്ക്കായി... അങ്ങനെ ആത്മാർത്ഥമായി പണിയെടുക്കുന്നതിനിടയിൽ മറ്റൊരുചേച്ചിയും ഒരു കവറുകൊണ്ടുവന്ന് എന്റേൽതന്നിട്ട് സുഖവിവരമൊക്കെ ചോദിച്ചട്ട്പോയി... ഇത്തവണ തുറന്നുനോക്കുമ്പോൾ അതൊരു ഇരുന്നൂറ് രൂപയായ്രുന്നു...
...ഈ സംഗതികൊള്ളാല്ലോ.! അല്ല... ഇനിയിവടിരുന്ന് കുമിളയൂതുന്നതു കണ്ടിട്ട് വയ്യാത്ത ചെക്കനാന്നുകരുതി വല്ലതും തന്നതാവോ..??
...ഏയ്.! ഇനി അങ്ങനെയാണേൽത്തന്നെ എന്താകുഴപ്പം..?? ശരീരമനങ്ങാണ്ട് എഴുന്നൂറുരൂപകിട്ടീലേ..??!!
ഇങ്ങനൊരു സെറ്റപ്പുണ്ടെന്നു നേരത്തേയറിഞ്ഞെങ്കിൽ ഒരു ബബിൾബ്ലോവറുംവാങ്ങി കല്യാണവീട്ടിന്റെ ക്വട്ടേഷൻ പിടിയ്ക്കായ്രുന്നു.!
എന്തായാലും ഫണ്ട് കിട്ടിത്തുടങ്ങിയതോടെ എന്റെയാ പാഷൻ ഞാനൊരു പ്രൊഫഷനാക്കി... ആൾക്കാരെ തമ്മിൽത്തമ്മിൽ കാണാത്തവിധം കുമിളകൊണ്ടു നിറയ്ക്കുകയെന്നതായ്രുന്നു എന്റെലക്ഷ്യം.!
അതിനിടയിൽ വേറൊരമ്മാവനും
ഒരു കവറുംനീട്ടി ഷേക്ക്ഹാൻഡും തന്നിട്ടുപോയി... പുള്ളിയവടെന്നു മറഞ്ഞതും ഞാനാകാംഷയോടെ അതെടുത്തു തുറക്കുമ്പോഴാണ് പെട്ടെന്നു ചെറിയമ്മ എവടെനിന്നോ പാഞ്ഞങ്ങോട്ടുവന്നത്... വന്നപാടെ,
""...നീയെന്തോത്തിനാടാ സംഭാവന വാങ്ങിയത്..??
💬 Comments
View all comments