Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
സ്വീകരിച്ചിരുത്തുന്ന മീനാക്ഷിയെ ഞാൻ കാണുന്നത്... മഞ്ഞയുംഓറഞ്ചും കലർന്ന ലഹങ്ക, അതവൾക്കു നന്നായി ചേരുന്നുണ്ടായ്രുന്നു... അതിനൊപ്പമുള്ള ഒരുക്കംകൂടിയായപ്പോൾ കണ്ടാൽ കണ്ണെടുക്കാൻ തോന്നാത്തൊരുഭംഗിയും...
അതിനിടയിൽ പട്ടി പെടുക്കാനോടുമ്പോലെ കിലുക്കിത്തിമിർത്ത് അങ്ങോട്ടുമിങ്ങോട്ടുമുള്ള ഓട്ടംകൂടിയായപ്പോൾ കൂടിനിന്നവരെല്ലാം ഒളിഞ്ഞുംതെളിഞ്ഞുമായി അവളെത്തന്നെ നോക്കുവാണ്...
...എനിയ്ക്കതല്ല, ഇനി വല്ല മാർവ്വാടിടീംസും കണ്ടിട്ട് പിടിച്ചിട്ടുപോണോ ആവോ..??
അങ്ങനേയുംചിന്തിച്ച് സ്റ്റേജിനരികെയെത്തുമ്പോൾ അവിടെയൊരു കസേരയൊക്കെയിട്ട് കീത്തുവിനെ ഇരുത്തിയേക്കുവാ...
...ഉഫ്.! എന്താ ഒരു ഗമ.! ഇരുപ്പു കണ്ടാൽത്തോന്നും
കസേരകളിച്ച് ജയിച്ചിട്ടിരിയ്ക്കുവാന്ന്.! എന്റെപൊന്നേ... അതു നിന്റെ കസേരതന്നെ... എനിയ്ക്കുവേണ്ട..!!
ഞാൻ ചെല്ലുന്നതുകണ്ടതും ഇളംറോസ് നിറത്തിലെ ലെഹങ്കയുമിട്ടിരുന്ന കീത്തു ഇരുന്നകസേരയിൽ മുറുക്കിയൊന്നു പിടിച്ചതിന് മുഖംതിരിച്ച ഞാൻ സ്റ്റേജിനടുത്തെത്തി ഒന്നുകൂടിയവളെ ചുഴിഞ്ഞുനോക്കി...
...ഇതെന്തോന്നാടേ..?? ഈ ജെലൂസിലിന്റെകുപ്പിയൊക്കെ ആരാ ഇവടെക്കൊണ്ടുവെച്ചേ..?? അതെങ്ങനാ ആ തന്തേടെ സെലക്ഷനല്ലേ..?? അപ്പോൾപ്പിന്നെ ജെലൂസിലും ട്യൂബ്ഗുളികേമൊക്കെ പ്രതീക്ഷിച്ചാമതി..!!_ മനസ്സിലതുംപറഞ്ഞ് ബോഡിഗാർഡിന്റെകൂട്ട് നിൽക്കുമ്പോൾ കീത്തുവിനെ ഒറ്റയ്ക്കുനിർത്തി ഫോട്ടോയെടുക്കാൻ തുടങ്ങി...
തിരിഞ്ഞും മറിഞ്ഞുമൊക്കെ ഫോട്ടോഗ്രാഫേർസ് അവൾടെ ഫോട്ടോയെടുക്കുന്നതിനിടയിൽ പലയാവർത്തി ഇങ്ങോട്ടുനോക്കെന്നു പറയുന്നതുകേട്ടാണ് ഞാനങ്ങോട്ടുനോക്കീത്...
...ഞഞ്ഞായേയുള്ളൂ.!
ഫോട്ടോയെടുക്കുമ്പോഴും അവൾടെ നോട്ടംമുഴുവൻ പന്തലിലോടിക്കളിയ്ക്കുന്ന മീനാക്ഷിയുടെമേലാണ്... അവള് തന്നെക്കാൾ ഒരുങ്ങിയിറങ്ങിയതിന്റെ സകലമാന കൊതികുത്തുമുണ്ട് കീത്തൂന്റെമുഖത്ത്... അതിനിടയിൽ ഓരോരുത്തരുവരുമ്പോൾ ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്കു പോസ്ചെയ്യുന്ന ബുദ്ധിമുട്ടെത്രയാന്ന് എനിയ്ക്കു മനസ്സിലാവും...
പക്ഷെ, ഇടയ്ക്കു തെന്നീംതെറിച്ചും ഓരോരുത്തർ
കേറുന്നതല്ലാതെ ഫോട്ടോയ്ക്കോ വീഡിയോയ്ക്കോ പോസ്ചെയ്യാനൊരു തള്ളിക്കയറ്റമൊന്നും ഇല്ലാത്തതുകൊണ്ട് അവള് കുറേയൊക്കെ രക്ഷപ്പെട്ടെന്നുമാത്രം...
അങ്ങനെ കീത്തുവിനൊപ്പം ഒരു ഫോട്ടോയ്ക്കു പോസ്ചെയ്തിട്ട് ഞാനാ സ്റ്റേജിന്റെ ഒരു മൂലയ്ക്കായിനിന്നു... അമ്മപറഞ്ഞപോലെ വരുന്നവരെ പിടിച്ചുനിർത്തി ഫോട്ടോയെടുപ്പിയ്ക്കാന്നാണ് വെച്ചാണ് നിന്നതെങ്കിലും വരുന്നയാൾക്കാരൊക്കെ കഴിയ്ക്കാൻ കേറുന്നതല്ലാതെ പെണ്ണിനെ കാണാനൊന്നും വന്നില്ല...
...ഇങ്ങനെയാണേൽ ഇവളിവടെയിരുന്ന് ചീയേയുള്ളല്ലോ..!!_ മണവാട്ടിയായി ചൊറിയുംകുത്തിയിരുന്ന കീത്തുവിനെക്കണ്ടപ്പോൾ എനിയ്ക്കു ചിരിവന്നു...
അങ്ങനെ ബോറടിച്ചു കുറേനേരം നിന്നപ്പോഴാണ് ഒരുചേച്ചിയും അവരുടെ നാലഞ്ചുവയസ് തോന്നിയ്ക്കുന്നൊരു ചെക്കനുംകൂടി അങ്ങോട്ടേയ്ക്കു വരുന്നത്... അവരുവന്ന് കീത്തുവിനൊപ്പംനിന്ന് ഫോട്ടോയൊക്കെയെടുത്തിട്ട് തിരിച്ചിറങ്ങുമ്പോളാണ് ആ ചെക്കന്റേലിരുന്ന ബബിൾബ്ലോവർ എന്റെ ശ്രെദ്ധയിൽപ്പെടുന്നത്... പിറകിൽ പമ്പരമൊക്കെയുള്ള ആ സാമാനംകണ്ടപ്പോൾ ഒരു കൗതുകംതോന്നി...
കൈനീട്ടി അവനോടു കെഞ്ചുമ്പോലെ കണ്ണുകാണിച്ചതും അവനതെന്റെ നേരെ നീട്ടി... എന്തായാലും പോസ്റ്റടിച്ചു നിൽക്കുവല്ലേന്നു കരുതി അതിലൂതി കുമിളവിടാൻ തുടങ്ങിയതോടെ ഞാനങ്ങടു പെവറായി...
""...അങ്കിളേ... മതി... ഇനി താ..!!"""_ ചെറിയമ്മവന്ന് അവരേംകൂട്ടി പോകാൻനേരമാണ് അവനെന്നോടത് തിരിച്ചുചോദിച്ചത്... അതോടെ എന്റെ വിധവുംമാറി...
💬 Comments
View all comments