0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6768

വർത്താനോം ഒലിപ്പീരും... എനിയ്ക്കൊന്നുമങ്ങട് സുഖിയ്ക്കുന്നില്ല... അതുകൊണ്ടു മര്യാദയ്ക്കു നീയവളെപ്പറഞ്ഞു വിലക്കിയ്ക്കോ... അറിയാലോ, പിടിവിട്ടാൽ ഞാനെന്താ കാട്ടുന്നേന്ന് എനിയ്ക്കുപോലും അറിയൂല..!!"""_ ഭദ്രകാളി തുള്ളിക്കൊണ്ട് അവളുനിന്നു വിറച്ചു... എന്നാലൊരു ചെവികൊണ്ട് ഞാനതു കേൾക്കുന്നുണ്ടായെങ്കിലും കാശുതരാതെ കേറിപ്പോണവരിലായ്രുന്നു എന്റെ രണ്ടുകണ്ണുകളും...

""...എടാ... ഞാമ്പറഞ്ഞതു നീ കേട്ടോ..??"""_ കീത്തുവൊരിയ്ക്കൽക്കൂടി ചീറിയതും,

""...അതുപിന്നെ ഒരുങ്ങുന്നതും ആളുകളെ സ്വീകരിയ്ക്കുന്നതുമൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ..?? അതിനിപ്പോ ഞാനെന്തു പറയാനാണ്..?? ഇനിയവള് ആളെ സ്വീകരിയ്ക്കുന്നത് നിനക്കു പിടിയ്ക്കുന്നില്ലേൽ അവളെപിടിച്ചോണ്ടുവന്നാ കസേരയിലിരുത്തീട്ട് ചേച്ചിപോയി സ്വീകരിയ്ക്കാൻ നിൽക്ക്... പ്രശ്നംതീർന്നില്ലേ..??"""_ ഇതിനിടയിൽ ഞാൻ ചിരിച്ചുകൊണ്ട് സ്വീകരിച്ചിട്ടും കാശൊന്നുംതരാതെ കേറിപ്പോയ ഒരു ഫാമിലിയെനോക്കി പല്ലിറുമ്മിക്കൊണ്ട് ഞാൻചോദിച്ചു...

""...നീയിങ്ങനേപറയൂന്ന് എനിയ്ക്കറിയാടാ... അല്ലേലും ഇതൊക്കെ നീയുമവളും കൂടിയുള്ള പ്ലാനിങ്ങാന്ന് എനിയ്ക്കറിയാം..!!"""_ എന്നുംപറഞ്ഞ് എന്നെയവൾ കണ്ണുരുട്ടി പേടിപ്പിയ്ക്കുമ്പോൾ വീണ്ടുമൊരു ചേച്ചി കവറുമായിവന്നു... കീത്തുനിന്നതുകൊണ്ട് മനസ്സിൽ പ്രാകിക്കൊണ്ടാണ് ഞാനതു വേണ്ടാന്നുപറഞ്ഞത്...

അപ്പോഴേയ്ക്കും ഫോട്ടോയെടുക്കാനായി ആരൊക്കെയോ വന്നിട്ട് കീത്തുവീണ്ടും സ്റ്റേജിലേയ്ക്കു കേറിപ്പോയി... അതോടെ ഞാൻ വീണ്ടുമെന്റെ ഡ്യൂട്ടിതുടങ്ങി... ഇടയ്ക്കിടെ ആരെങ്കിലുമിതൊക്കെ ശ്രദ്ധിയ്ക്കുന്നുണ്ടോന്ന് നോക്കുന്നുമുണ്ടായ്രുന്നു...

പക്ഷെ ഇല്ല.! ഇഷ്ടംപോലെ ആളുകൾ വരുന്നതുകൊണ്ട് ആരുമെന്നെ ശ്രദ്ധിയ്ക്കുന്നില്ല... ആദ്യമായി കാർന്നോരേം കൊണ്ടൊരു ഗുണമുണ്ടായി...

അങ്ങനെ പിന്നേം കുറേ കവറൊക്കെ മേടിച്ച് പോക്കറ്റിൽതാഴ്ത്തി അടുത്തുവരുന്ന ഒരു പോഷ്ഫാമിലിയെ നോക്കിനിൽക്കുമ്പോഴാണ് വീണ്ടും കീത്തു മീനൂന്റെ കുറ്റവും പറഞ്ഞോണ്ടുവരുന്നത്... എന്നിട്ടെന്നോട് രണ്ടുചാട്ടവുംചാടി...

അതോടെ ഇവൾക്കിത്രയ്ക്കു പൊളിയാൻ മീനാക്ഷിയെന്താ കാട്ടുന്നേന്നറിയാനായി ഞാൻ പന്തലിനു മുന്നിലേയ്ക്കു പോയിനോക്കി...
അവടെ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ കിടന്നോടുന്ന മീനാക്ഷിയെയാണ് കണ്ടത്...

...ഇവളിതെന്തോന്ന്, കബഡികളിയ്ക്കുന്നോ..??_ നോക്കിനിന്ന് മനസ്സിൽ പിറുപിറുക്കുമ്പോൾ ബോഫെയിൽനിന്നും ഡിസ്പോസിബിൾ പ്ളേയ്റ്റിലേയ്ക്ക് ഫുഡ്ഡുമെടുത്ത് ഏതോഒരു വല്യമ്മയ്ക്കു കൊണ്ടുകൊടുക്കുകയാണ് മീനാക്ഷി...

...ഇവളിത് ഒരുങ്ങിക്കെട്ടിയിറങ്ങീത് കാറ്ററിങ് പിള്ളേർക്കൊപ്പം കൂടാനായ്രുന്നോ..??

അങ്ങനേം ചിന്തിച്ചുനിൽക്കുമ്പോൾ ആരൊക്കെയോചെന്ന് അവളോടു വർത്താനംപറയുന്നതും കവിളിൽ പിടിയ്ക്കുന്നതും ഉമ്മകൊടുക്കുന്നതുമൊക്കെ കണ്ടു... അതിനിടയിലവൾ ഓരോരുത്തരെ പിടിച്ചോണ്ടുപോയി ഒഴിഞ്ഞകസേരയിലൊക്കെ ഇരുത്തുന്നതുംകണ്ടു...

...ഇവൾക്കെന്താ പഞ്ചായത്തിലക്ഷനു മത്സരിയ്ക്കാൻ വല്ല പ്ലാനുമുണ്ടോ..?? ഇത്രക്ക് സ്നേഹം..?? അതോ ഇവളുമിനി സംഭാവന കൈപ്പറ്റാൻ തുനിഞ്ഞിറങ്ങീതാവോ..?? അങ്ങനെയാണേൽ എനിയ്ക്കതൊരു കോമ്പറ്റീഷനാവുമല്ലോ.!

അങ്ങനെ നോക്കി നിൽക്കുമ്പോഴാണ് ഫോട്ടോയെടുക്കാൻ പോകാനൊരുങ്ങിയൊരു ഫാമിലിയെ മീനാക്ഷി നിർബന്ധിച്ചു പിടിച്ചുവലിച്ചു കഴിയ്ക്കാൻ കൊണ്ടുപോകുന്നത് ഞാൻകണ്ടത്... അതുകണ്ട ഏതോ പെമ്പറന്നോത്തി ഇങ്ങനെയൊരു മരുമോളെക്കിട്ടാൻ നിങ്ങള് ഭാഗ്യം ചെയ്യണമെന്ന് അമ്മയോട് പറയുന്നതും, അതുകേട്ട കീർത്തു

💬 Comments

View all comments