0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6769

സ്റ്റേജിൽനിന്ന് വിറയ്ക്കുന്നതും ഞാൻകണ്ടു...

അതൊന്നായി... രണ്ടായി...

പിന്നെനോക്കുമ്പോൾ ഫോട്ടോയെടുക്കാനായി സ്റ്റേജിലേയ്ക്കു കേറിയ ഒരു വല്യമ്മേനേം അവരുടെ കെട്ട്യോനേം,

""...തിരക്കു കൂടിക്കൊണ്ടിരിയ്ക്കുവാ... ഇപ്പൊവന്നാൽ അവടെ രണ്ടുസ്വീറ്റുണ്ട്... വാ കഴിയ്ക്കാം..!!"""_ എന്നുംപറഞ്ഞു പിടിച്ചുവലിയ്ക്കുവാണ്... അതിനവര്,

""...ഫോട്ടോയെടുത്തിട്ട് വരാം മോളേ..!!"""_ ന്നു പറഞ്ഞുനോക്കിയെങ്കിലും അവളുവിടോ..??

""...ഫോട്ടോയൊക്കെ പിന്നേമെടുക്കാം ആന്റീ... പക്ഷേ തിരക്കുകൂടിക്കഴിഞ്ഞാൽ ഫുഡ്ഡ്കിട്ടണോന്നില്ല..!!"""_ എന്നും താങ്ങിയവൾ നിർബന്ധിച്ചു വലിച്ചുകൊണ്ട് പന്തലിലേയ്ക്കു നടക്കുമ്പോൾ,

""...ഈ കൊച്ചിന്റെയൊരു കാര്യം..!!"""_ ന്നും പറഞ്ഞവര് ചിരിയ്ക്കുന്നുണ്ടായ്രുന്നു...

അതിനിടയിൽ കീത്തുവിനെനോക്കി അവളൊരാക്കിയ ചിരികൂടി ചിരിച്ചതും ഇതൊക്കെയവൾ മനഃപൂർവ്വം ചെയ്യുന്നതാണെന്ന് എനിയ്ക്കും ബോധ്യംവന്നു...

...പാവം കീത്തു.! ഞാനവളെ വെറുതേ സംശയിച്ചു.!

അങ്ങനെ നിൽക്കുമ്പോഴാണ് വലിയൊരുകൂട്ടം പന്തലിലേയ്ക്കുവരുന്നതും പന്തലിലാകെ തിരക്കാവുന്നതും... ഉടനേ ഞാൻ മീനാക്ഷിയ്ക്കടുത്തേയ്ക്കു നടന്നു...

...പെട്ടെന്നിവളെ പറഞ്ഞു തിരുത്തിയില്ലേൽ എന്റെ ബിസിനസ്സ് മൂഞ്ചും... കീത്തു പിന്നേം കുറ്റം പറഞ്ഞോണ്ടുവരും... അവളെങ്ങാനും ഞാൻ കാശു വാങ്ങുന്നതുകണ്ടാൽ അതോടെതീർന്നു... ഒന്നാതേ മീനാക്ഷീടെ പെർഫോമൻസിൽ ആകെപൊളിഞ്ഞിരിയ്ക്കുന്ന അവള് പന്തലിലിട്ടെന്നെ തല്ലേംചെയ്യും... പിന്നെപ്പോയി ചത്താമതി.!

...ഇതിപ്പോൾ മീനാക്ഷിയെ പറഞ്ഞൊതുക്കിയാൽപ്പിന്നെ കീത്തുവിന് എന്റടുത്തേയ്ക്കു വരേണ്ട കാര്യമില്ല... ഇരുട്ടിന്റെമറവിൽ നല്ല കാശുമുണ്ടാക്കാം.!

മനസ്സിലുറപ്പിച്ചുകൊണ്ട് ഞാൻവേഗം മീനാക്ഷിയുടടുത്തെത്തി... അപ്പോൾ, വന്നവരെയൊക്കെ സ്വീകരിച്ചിരുത്തി
ഒരു ട്രേയിൽ വെൽക്കംഡ്രിങ്ക് വിതരണം ചെയ്യുവായ്രുന്നെന്റെ പൊണ്ടാട്ടി... എല്ലാർക്കും കൊടുത്തുകഴിഞ്ഞ് അവരോടു കൊഞ്ചിക്കൊഞ്ചിയോരോന്നൊക്കെ പറഞ്ഞിട്ട് തിരിച്ചുനടന്നയവളെ ഞാൻ കൈയ്ക്കുപിടിച്ചു വലിച്ചുകൊണ്ട് അവടന്നുമാറി...

""...സത്യമ്പറേടീ... എന്താ നിന്റുദ്ദേശം..?? നീയാരെക്കാണിയ്ക്കാനാ ഇമ്മാതിരി പട്ടിഷോയിറക്കുന്നത്..?? ദേ... കൂടുതലോവർസ്മാർട്ടാവാൻ നോക്കിയാൽ തലയും തല്ലിപ്പൊട്ടിച്ചിട്ട് റൂമിൽ കൊണ്ടിടും... പറഞ്ഞില്ലാന്നു വേണ്ട..!!"_ ഇവളൊരൊറ്റൊരുത്തി ഇപ്പോൾത്തന്നെ പത്തുരണ്ടായിരം രൂപേടെ നഷ്ടമാണുണ്ടാക്കിയേന്നോർത്തപ്പോൾ പിന്നെ സഹിയ്ക്കോ എനിയ്ക്ക്..??!!

""...ഷോയോ..?? അതിനു ഞാനെന്തോന്ന് പട്ടിഷോകാണിച്ചൂന്നാ നീ പറേണെ..?? ഞാനിവടെ ചെറീമ്മയേം ചേച്ചീനേമൊക്കെ ഹെൽപ്പുചെയ്തെന്നല്ലാതെ..??"""_ കുറച്ചകലെ മറ്റൊരുട്രേയിൽ വെൽക്കംഡ്രിങ്ക് വിതരണംചെയ്യുന്ന ചേച്ചിയെ ചൂണ്ടിക്കൊണ്ടവൾ നിഷ്‌കുചമഞ്ഞു...

""...ദേ... എന്റെ മുന്നില് വേഷംകെട്ടിറക്കല്ല് നീ... നീയീ കാണിയ്ക്കുന്നതുമുഴുവൻ ഷോയാണെന്ന് ആർക്കാടീ മനസ്സിലാവാത്തത്..?? തിന്നാനല്ലാതെ കയ്യും കാലുമനക്കാത്ത നീയീക്കിടന്ന് തുള്ളിച്ചാടുന്നത്‌ മുഴുവനും അവളെ വെറുപ്പിയ്ക്കാനും നാട്ടുകാരുടെമുമ്പിൽ നല്ലപിള്ള ചമയാനുമാണെന്ന് എനിയ്ക്കു മനസ്സിലാവില്ലെന്ന് കരുതിയോ..?? നാട്ടുകാരെക്കൊണ്ട് പറയിപ്പിയ്ക്കാതെ കുറച്ചൊക്കെ പക്വതകാണിയ്ക്കെടീ..!!"""_ തിരിഞ്ഞുംമറിഞ്ഞും നോക്കി കാശുതന്നവരേയും തരാത്തവരേയും വേർതിരിയ്ക്കുന്നതിനിടയിൽ ഞാൻപറഞ്ഞതും,

""...മ്മ്മ്.! കുഞ്ഞിപ്പിളേളരുടെ കയ്യീന്ന് ബബിൾബ്ലോവറും വിരട്ടിവാങ്ങി കുമിളവിട്ടുകളിയ്ക്കുന്നതാവും ഈപ്പറഞ്ഞ പക്വത..!!"""_

💬 Comments

View all comments