Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
ചുറ്റുംനോക്കി ആരുംകേൾക്കുന്നില്ലാന്ന് ഉറപ്പുവരുത്തിയവൾ പറഞ്ഞതും ഞാനൊന്നു കണ്ണുമിഴിച്ചു... ശേഷം,
""...ദേ... അനാവശ്യമ്പറഞ്ഞാലുണ്ടല്ലോ..!!"""_ ന്നുംപറഞ്ഞു ഞാൻ കൈചൂണ്ടിയതും,
""...എങ്കിൽപ്പിന്നെ നാട്ടുകാരുടെടേന്ന് സംഭാവന പിരിക്കുന്നതാവും പക്വതയല്ലേ..??"""_ എന്നുംചോദിച്ച് ഒരു കള്ളച്ചിരിയോടെ അവളെന്റെ പോക്കറ്റിൽനിന്നും തലയെത്തിച്ചുനിന്ന എൻവലപ്പ് വലിച്ചു പുറത്തെടുത്തു...
അതോടെ മിഴിഞ്ഞ കണ്ണുകളുമായി അവളെനോക്കാനല്ലാതെ
വേറൊന്നുമെനിയ്ക്കു പറയാനുണ്ടായില്ല...
""...അതേ... എനിയ്ക്കുമൊത്തിരിപ്പേര് സംഭാവനതന്നതാ... നീയെന്നെ എന്റെ വഴിയ്ക്കുവിട്ടാൽ ഇനി തരുന്നതൊക്കെമേടിച്ച് ഞാൻ നിനക്കുതരാം..!!"""_ അപ്പോഴേയ്ക്കും അവളെന്റെ കൈയ്ക്കുപിടിച്ച് എന്നോടു ചേർന്നുനിന്നിരുന്നു...
""...പോടീ... എന്നെയങ്ങനെ കാശുതന്ന് എന്റെചേച്ചിയ്ക്കെതിരെ തിരിയ്ക്കാൻ നോക്കിയാലുണ്ടല്ലോ..??"""_ കേട്ടതും ഞാനവൾടെനേരേ ഒരുചാട്ടമായ്രുന്നു...
""...നോക്കിയാൽ..??"""_ അതിനൊരു കൂസലുമില്ലാതെ ചിരിയോടെതന്നവൾ ചോദിച്ചു...
""...എടീ ഒന്നാമതേ അവളാകെ പിടിവിട്ടുനിൽക്കുവാ... അതിന്റെകൂട്ടത്തിൽ ഞാങ്കൂടെ നിന്റൊപ്പംനിന്നാൽ അവള് സഹിയ്ക്കൂല... അതുകൊണ്ട് നീയങ്ങു മര്യാദയ്ക്കുനിന്നാൽ മതി..!!"""_ ശബ്ദംതാഴ്ത്തിയതു പറയുമ്പോൾ ഞാനവളോടും ചേർന്നുനിന്നിരുന്നു...
""...മര്യാദയ്ക്കു നിൽക്കാനോ..?? ഞാനോ..??"""_ എന്നുംചോദിച്ച് എന്റെകൈവിടാതെ തന്നെ അവളെനിയ്ക്കെതിരെ തിരിഞ്ഞുനിന്നു...
""...നിനക്കറിയോ..?? ഇവടെന്നിറങ്ങുമ്പോൾ എല്ലാപ്രശ്നവും കഴിച്ചിട്ടാണ് പോണതെങ്കിൽ അതു നിനക്കൊരു സന്തോഷമാവോല്ലോന്നും കരുതി ഹൽദി പ്ലാൻചെയ്യുന്നേന്റിടയിൽ ഞാനവളോടു സോറിപറയാൻ പോയതാ... അതിനവളുമാരുടെ മുന്നെയിട്ട് അവളെന്നെ തെറിവിളിച്ചു... ഇനീമവൾടെ മുന്നെക്കണ്ടാൽ എന്നെ കുറ്റിച്ചൂലെടുത്തടിയ്ക്കോന്നും പറഞ്ഞു... അങ്ങനെപറഞ്ഞവള് മനഃസമാധാനത്തോടെ ഇവടന്നിറങ്ങി പോണ്ടാന്ന് ഞാൻതീരുമാനിച്ചാൽ അതില് തെറ്റുപറയാനുണ്ടോ..?? പറേടാ... തെറ്റുപറയാനുണ്ടോന്ന്..??"""_ അവളെന്റെ കണ്ണിലേയ്ക്കുനോക്കി ചോദിച്ചതും എനിയ്ക്കെന്തു മറുപടി പറയണമെന്നോ ആർക്കൊപ്പം നിൽക്കണമെന്നോ അറിയാത്തവസ്ഥയായി...
അപ്പോഴാണ് നേരത്തേകേറിവന്നയാ പോഷ്ഫാമിലി കാശുതരാതെ കഴിച്ചിട്ടിറങ്ങുന്നതു ഞാൻകണ്ടത്... അതോടെ അത്രയുംനേരം സ്വരുക്കൂട്ടിവെച്ചിരുന്ന ഫ്രസ്ട്രേഷൻമുഴുവൻ ഒരുമിച്ച് പുറത്തുവരുവായ്രുന്നു...
""...വെട്ടിവിഴുങ്ങിയെങ്കിൽ അതിന്റെ കാശൂടെതന്നിട്ട് പോയിനെടാ നായിന്റമക്കളേ..!!"""_ ന്നു വിളിച്ചു ഞാനൊരുകൂവൽ... ഉടനെ മീനാക്ഷി ചാടിവീണെന്റെ വായപൊത്തിയതുകൊണ്ട് പറഞ്ഞതെത്രത്തോളം പുറത്തുവന്നെന്നറിയില്ല...
എന്നാലെന്റെ വായ പൊത്തിപ്പിടിച്ചുകൊണ്ടുതന്നെ എന്റെ കണ്ണിലേയ്ക്കുനോക്കി മീനാക്ഷി പൊട്ടിപ്പൊട്ടി ചിരിയ്ക്കുവായ്രുന്നു...
അങ്ങനെനിൽക്കുമ്പോൾ,
""...അവരെ നോക്കമ്മേ... എന്തുരസാല്ലേ അവരുടെ കളിയുംചിരിയും കാണാൻ...
നല്ല ക്യൂട്ട് കപ്പിൾസ്..!!"""_ ഇടയ്ക്കെപ്പോഴോ നമ്മളെ കടന്നുപോയ ഒരു പെണ്ണ് അവളുടമ്മയോടു പറയുന്നതുകേട്ടു... അതിനൊരു ചിരിയോടെയുള്ള അവരുടെമറുപടിയും ഉടൻതന്നെയെത്തി;
""...അതേ... രണ്ടുംചേരും..!!"""
...തുടരും.!
❤️അർജ്ജുൻ ദേവ്❤️
💬 Comments
View all comments