Chapter Title : എന്റെ ഡോക്ടറൂട്ടി 15 [അർജ്ജുൻ ദേവ്]
വേണേ... വേണേ ഞാന്നിന്റെ കാലുപിടിയ്ക്കാടാ… പ്ലീസ്… കീറല്ലേ…!!”””_ തൊഴുകൈയോടെന്നെ നോക്കി അപേക്ഷിച്ച മീനാക്ഷിയ്ക്കു മുന്നിലൊരു
വിരോധവുമില്ലാത്ത ഭാവത്തിൽ ഞാനെന്റെ കാലുകൾ നീട്ടിവെച്ചുകൊടുത്തപ്പോൾ അവളൊന്നുപകച്ചു…
എന്റെ ഭാഗത്തുനിന്നും അത്തരമൊരു പ്രവർത്തിയവൾ സ്വപ്നേപി
വിചാരിച്ചിട്ടുണ്ടാവില്ല…
“”…അങ്ങനാണേ പെട്ടന്നു പിടിച്ചോ… ബുക്കു കീറണോ വേണ്ടേന്നതു
കഴിഞ്ഞിട്ടാലോയ്ക്കാം…!!”””_ തികഞ്ഞപുച്ഛത്തോടെ പറഞ്ഞു ഞെളിഞ്ഞിരുന്ന എന്റെമുന്നിൽ കുറച്ചുനേരം തലകുനിച്ചു നിന്നതല്ലാതെ മീനാക്ഷി മറുത്തൊരക്ഷരം മിണ്ടീല...
“”…എന്തേ… അപ്പൊ ബുക്കു വേണ്ടേ…??”””_ വീണ്ടുമാ പേജു വലിച്ചുപിടിച്ചുകൊണ്ട് ഞാൻ ചോദിച്ചപ്പോൾ രണ്ടാമതൊന്നാലോചിയ്ക്കാതെ മീനാക്ഷിയെന്റെ കാലേവീണു…
എനിയ്ക്കവളോടു
പൊറുക്കാൻ കഴിയാതവണ്ണമവളു ചെയ്തുകൂട്ടിയ ചെയ്തികൾക്കെല്ലാം മധുരപ്രതികാരം
നിറവേറുകയായ്രുന്നവിടെ...
നിറഞ്ഞുതുളുമ്പുന്ന കണ്ണുകളോടെ കാലുകളിൽനിന്നും പിടിവിട്ടുയർന്ന മീനാക്ഷി
ചത്തമുഖത്തോടെന്നൊന്നു നോക്കി…
പക്ഷേ അവളുടെയാ എന്തുപറഞ്ഞാലുമനുസരിയ്ക്കുന്ന
അനുസരണാഭാവങ്കണ്ടതും കൂടുതൽപുളകിതനായ ഞാൻ, ആ ബുക്കുകീറിയാലുണ്ടാകാവുന്ന അവൾടെ സങ്കടമോർത്തപ്പോൾ കുറച്ചുകൂടി പുളകിതനായി…
പറഞ്ഞവാക്കു
പാലിയ്ക്കാതിരിയ്ക്കുന്നതിൽ യാതൊരു നാണവുമില്ലാതെ ഞാനാ ബുക്കു വലിച്ചുകീറാൻ
ശ്രമിച്ചതും വല്ലാത്ത നടുക്കത്തോടവളെന്റെ കയ്യേൽക്കേറിപ്പിടിച്ചു...
“”…പ്ലീസ് ഡാ… കീറല്ലേ… കാലേ വീണതല്ലേ ഞാൻ…??”””_ പുറംകൈയാൽ കണ്ണുതുടച്ചുകൊണ്ടവൾ
ചോദിച്ചപ്പോൾ,
“”…മൈരൻ മുടിഞ്ഞുപോണേന്നു പ്രാകിക്കൊണ്ടു നീയെന്റെ കാലേൽവീണതും വിശ്വസിച്ചു
ഞാന്നിന്നെ പഠിപ്പിച്ചു ഡോക്ട്രാക്കണോല്ലേടീ..?? എന്നിട്ടുവേണം
ഞാനൊറങ്ങിക്കെടക്കുമ്പോ എന്തേലും വെഷോം കുത്തിവെച്ചെന്നെ കൊല്ലാൻ… നടന്നതന്നെ…!!”””_ ഞാൻ പറഞ്ഞു...
“”…ഇല്ലടാ… സത്യായ്ട്ടൂല്ല… ക്ലാസ്സൊന്നു തീർന്നാലൊടനേ ഞാൻ… ഞാനെങ്ങോട്ടേലും
പൊയ്ക്കോളാം… നെനക്ക്… നെനക്കൊരു ശല്യത്തിനും ഞാമ്മരില്ല… ഇത്… ഇതെന്റെ സ്വപ്നവാടാ… അതോണ്ടല്ലേ… പ്ലീസ്..!!”””_ അവൾവീണ്ടും കണ്ണുതുടച്ചു, നമുക്കൊരിയ്ക്കലും
തോൽപ്പിയ്ക്കാനാവില്ലെന്നടിയുറച്ചു വിശ്വസിയ്ക്കുന്ന ചിലരെ തോൽപ്പിയ്ക്കാനാകുമ്പോൾ
കിട്ടുന്ന സന്തോഷം അതുവെറും സന്തോഷമല്ല, ഒരു ലഹരിയാണെന്നു ഞാൻ മനസ്സിലാക്കിയനിമിഷം...
“”…അതേടീ… ഇതെന്റേം സ്വപ്നവാ… തലപോയാലും നിന്നെക്കൊണ്ടു
പഠിപ്പിയ്ക്കൂല്ലാന്നുള്ളത്…!!”””_ ഊളസീരിയലുകളിലെ അമ്മായിയമ്മമാരു പറയുമ്പോലൊരു
ഡയലോഗുംപറഞ്ഞ് ചുണ്ടുകോട്ടി ചിരിയ്ക്കുമ്പോൾ മീനാക്ഷിയ്ക്കിനി
💬 Comments
View all comments