Chapter Title : എന്റെ ഡോക്ടറൂട്ടി 15 [അർജ്ജുൻ ദേവ്]
ഭൂമിപിളർന്നാലേ താഴേയ്ക്കു പോകാൻകഴിയൂ എന്നവസ്ഥയെത്തി...
“”…എടാ… ഞാൻ… ഞാനീ വീട്ടിലേതേലുമൊരു മൂലേലിരുന്നു പഠിച്ചോളാടാ… നെനക്ക്… നെനക്കു
ഞാനായ്ട്ടൊരു ശല്യോമിനി ചെയ്യൂലടാ… നീ പറേണതെന്തും ഞാൻ ചെയ്‌തോളാ… ന്നെ… ന്നെയൊന്നു
പഠിയ്ക്കാമ്മാത്രം സമ്മയ്ച്ചാമതി…!!”””_ തൊഴുകൈയോടെ വീണ്ടുമെന്നോടു കേഴുമ്പോൾ,
ഇടയ്ക്കെപ്പോഴോ അതെന്നതിശയിപ്പിച്ചു…
ഇത്രയുമെന്റെ മുന്നിലപേക്ഷിയ്ക്കാതെ
കോളേജിൽപോകാൻ പലമാർഗ്ഗങ്ങളുണ്ടായ്ട്ടും എന്തുകൊണ്ടവളതിനു മുതിരുന്നില്ല..??!!
…ഇനിയേതറ്റമ്മരെയും താഴാൻശേഷിയുള്ള എന്റെസ്വഭാവത്തെ പേടിച്ചാണോ..??_ അകാരണമായൊരു
ചിന്ത മനസ്സിലേയ്ക്കു വന്നെങ്കിലുമതു കാര്യമാക്കാതെ ഞാൻചോദിച്ചു:
“”…എന്തു പറഞ്ഞാലും ചെയ്യോ..??”””
“”…ചെയ്യാം…!!”””_ രണ്ടാമതൊന്നു ചിന്തിയ്ക്കകൂടി ചെയ്യാതവളു തലകുലുക്കി…!
“”…എന്നാലെന്റമ്മേടേം കീത്തൂന്റേം മുന്നില് നീതന്നെ ചെന്നുപറേണം, ഇതെല്ലാം നിന്റെ പ്ലാനായ്രുന്നെന്നും നീയെന്നെ കുടുക്കാന്നോക്കീതാന്നും… എന്തേ..?? പറ്റോ…??”””
“”…മ്മ്മ്… പറയാം…!!”””_ ഒന്നാലോചിച്ചശേഷമവളു സമ്മതിച്ചു...
“”…അതുമാത്രമ്പോര… നീ പഠിയ്ക്കുന്നതെന്റെമുന്നെ കാണുവേഞ്ചെയ്യരുത്…!!”””_
പറഞ്ഞുടനേതന്നതിനും തലകുലുക്കീതും,
“”...എന്നാലൊരിയ്ക്കക്കൂടെഎന്നോട് സോറീമ്പറഞ്ഞിട്ടു പോക്കോ…!!”””_ എന്നു പറഞ്ഞു ഞാൻ
കണ്ണിറുക്കികാട്ടി…
അതിനവളൊന്നും മറുപടി പറഞ്ഞില്ല…
കണ്ണുമടച്ചു കുറച്ചുനേരം നിന്നു… എന്നാലപ്പോൾ
കൺകോണിൽനിന്നൂറിയിറങ്ങിയ കണ്ണീരുകണ്ടു മനസ്സുനിറഞ്ഞ ഞാൻ ചോദിച്ചു:
“”…എന്താടീ മിണ്ടാത്തേ…?? നീ പറയുന്നോ അതോ ഞാനിത് കീറണോ…??”””_ വീണ്ടുമാ പുസ്തകം
വലിച്ചുകീറാനൊരുങ്ങി ഞാൻചോദിച്ചതും, പൊട്ടിക്കരഞ്ഞുകൊണ്ടൊരു സോറി പറഞ്ഞവളോടി
ബാത്ത്റൂമിൽകേറീതും ക്ഷണത്തിൽകഴിഞ്ഞു…
ഒരുപക്ഷേ അന്നുവരെ ഇഞ്ചോടിഞ്ചുപോരാടി വിട്ടുകൊടുക്കാതെ എന്നെ വീട്ടുകാരുടെമുന്നിൽ വെറുംമൊണ്ണയായി ചിത്രീകരിച്ചിട്ട് അന്നെല്ലാങ്കൂടി കൈവിട്ടവസാനം കാലുവരെ പിടിയ്ക്കേണ്ടിവന്നതിലുള്ള സങ്കടം കരഞ്ഞു തീർക്കാനാവണം ബാത്ത്റൂമിലേയ്ക്കു പോയത്…
തൽക്കാലത്തേയ്ക്കുള്ള ആശ്വാസത്തിന്റെ മരുന്നുകിട്ടിയതിനാൽ ഞാനുംകൂടുതലായവിടെ
തളിച്ചുനിയ്ക്കാതെ ആ ബുക്കും മുറിയുടെ മൂലയിലെക്കെറിഞ്ഞിട്ടു പുറത്തേയ്ക്കിറങ്ങി…
അപ്പോഴേയ്ക്കും ശ്രീയും വന്നിരുന്നു, അതിനടുത്താഴ്ച തുടങ്ങാനിരുന്ന ക്ലബ്
ടൂർണമെന്റിന്റെ പ്രാക്ടീസ് സെക്ഷനാരംഭിച്ചിരുന്നതിനാൽ നേരേയങ്ങോട്ടേയ്ക്കു
വെച്ചുപിടിച്ചു…
ഫസ്റ്റ്ഡൗൺപൊസിഷനും ചോദിച്ചുമേടിച്ചിട്ട് അവിടെ കണ്ടില്ലേൽ കോച്ച്ചിലപ്പോൾ അവിടിട്ടു കോച്ചുമെന്നതിനാൽ ഞങ്ങളൊരു മാച്ചും അറ്റൻഡു
ചെയ്യാണ്ടിരുന്നിരുന്നില്ല…
അങ്ങനെ കോച്ചിനേയും
💬 Comments
View all comments