Chapter Title : എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]
കരണമടിച്ചുപൊട്ടിച്ചിട്ട് ഒന്നുമറിയാത്തപോലെ... കുട്ടിപ്പിശാശ്.! അതെങ്ങനാ ഓരോരുത്തരങ്ങനല്ലേ തലേക്കേറ്റി വെച്ചേക്കുന്നേ..!!"""_ അവരൊരു പൊടിയ്ക്കടങ്ങാൻ കൂട്ടാക്കാതെ നിന്നുതെറിച്ചു...
""...അതുസാരവില്ല ചേച്ചീ... അവൻകുഞ്ഞല്ലേ... കുഞ്ഞുങ്ങളാവുമ്പോളങ്ങനൊക്കെ തന്നെയാ..!!"""_ മീനാക്ഷി ചിരിയ്ക്കാൻ ശ്രെമിച്ചുകൊണ്ടു പറഞ്ഞൊപ്പിച്ചു...
അതിന്,
""...എന്നാലും മോൾക്കു നന്നായ് വേദനിച്ചൂല്ലേ..??"""_ എന്നുള്ള അവന്റമ്മയുടെ ചോദ്യംവന്നതും മീനാക്ഷിയെന്റെ മുഖത്തേയ്ക്കുനോക്കി...
ശേഷം,
""...ഏയ്... ഇല്ലമ്മേ..! എനിയ്ക്കു വേദനിച്ചൊന്നുവില്ല..!!"""_ കവിളുതടവിക്കൊണ്ടൊരു മറുപടിയുംകൊടുത്തു...
ഉടനെ,
""...നീയാദ്യമാ കണ്ണുതുടയ്ക്ക്... ഒന്നൂല്ലേലും കേൾക്കുന്നോർക്കു വിശ്വസിയ്ക്കാൻ തോന്നണ്ടേ..??"""_ ന്നുള്ള എന്റെ തിരിച്ചടിയ്ക്കുമുന്നിൽ മീനാക്ഷിയൊന്നു ചമ്മിയപ്പോൾ എല്ലാരുമറിയാതൊന്നു ചിരിച്ചുപോയി...
അതോടത്രയും നേരമുണ്ടായിരുന്ന ഗൗരവാന്തരീക്ഷമൊന്നയയുകേം ചെയ്തു...
പിന്നെ ബാക്കിയുള്ള ബലൂണുകൾകൂടി കെട്ടിക്കഴിഞ്ഞപ്പോഴേയ്ക്കും
ഉച്ചകഴിഞ്ഞിരുന്നു...
അതോടെ വീണ്ടും കഴിയ്ക്കാനുള്ള സമയമായെന്ന വിളമ്പരവുമെത്തി...
ബലൂൺ കെട്ടിക്കൊണ്ടിരുന്നപ്പോൾ നാരങ്ങാവെള്ളവും ചിപ്സുംമറ്റുമൊക്കെ കൊണ്ടുത്തന്നിരുന്നതിനാൽ വല്യവിശപ്പൊന്നും തോന്നിയിരുന്നുമില്ല...
പിന്നവരെ ബോധിപ്പിയ്ക്കാനായി ഭക്ഷണത്തിനുമുന്നിലിരുന്നെന്നു മാത്രം...
എന്തുപറ്റിയെന്നറിയില്ല, കൂടെയിരുന്ന മീനാക്ഷിയും അധികമൊന്നും കഴിച്ചുകണ്ടില്ല... ഇനി നാണക്കേടുകരുതിയോ വയറുവേദനകാരണമോ..??
എന്നാൽ കഴിയ്ക്കുന്നതിനിടയിൽ എന്നെ അനുമോദിയ്ക്കാനുമാരും പിശുക്കുകാട്ടിയില്ല...
ബലൂൺകെട്ടിയതൊക്കെ മാസ്മരികമായിരുന്നത്രേ...
എന്നാലെന്നെ പുകഴ്ത്തുന്നതു മീനാക്ഷിയ്ക്കത്ര സുഖിയ്ക്കുന്നില്ലെന്ന് അവളുടെ മുഖത്തുനിന്നും വായിച്ചെടുക്കാമായിരുന്നു കേട്ടോ...
അതിന്റെകൂട്ടത്തിൽ വൈകിട്ടത്തെപരിപാടികൾ എങ്ങനെയെന്നുള്ള ഒരു വിശദീകരണവുമുണ്ടായിരുന്നു...
സന്ധ്യയാകുമ്പഴേ പാർട്ടിതുടങ്ങും... ഫുഡ് കാറ്ററിങ്ങിന് കൊടുത്തേക്കുവാണ്...
അവരുതന്നെ വന്ന് വിളമ്പിത്തന്നോളും...
അങ്ങനെ എന്തൊക്കെയോ...
ഇതൊക്കെയെന്തിനാണാവോ നമ്മളോട് വിളമ്പുന്നെ..??!!
കഴിച്ചുകഴിഞ്ഞു നേരേ മുറിയിലേയ്ക്കുവിട്ടഞാൻ ഒരു കുളിയൊക്കെക്കഴിഞ്ഞു നന്നായിട്ടൊന്നു മയങ്ങി...
രാത്രിയിലെൽ ഉറക്കക്ഷീണത്തിൽ റിലേവിട്ടുറങ്ങിയ ഞാനെഴുന്നേൽക്കുന്നത് ഫങ്‌ഷനാളുകളെത്തിയപ്പോഴാണ്...
ഉച്ചയുറക്കംകഴിഞ്ഞ്, പകലേത് രാത്രിയേതെന്നറിയാതെ കഞ്ചാവടിച്ചപോലിരുന്ന എന്നെനോക്കി,
""...എന്തേയ്..?? താഴത്തേയ്ക്കു വരാനുദ്ദേശമൊന്നുമില്ലേ..??"""_ എന്ന മീനാക്ഷിയുടെ ചോദ്യംവന്നു...
അതിനു മറുപടിപറയാതെ ശബ്ദംകേട്ടിടത്തേയ്ക്കു തലചെരിച്ചു നോക്കുമ്പോൾ ഓറഞ്ചും ഗോൾഡുമിടകലർന്ന നിറത്തിലുള്ള ലഹങ്കയുമണിഞ്ഞ് കണ്ണാടിയ്ക്കുമുന്നിൽനിന്ന് അവസാനഘട്ട മിനുക്കുപണിയിലായിരുന്നു മീനാക്ഷി...
...ഇന്നിവൾടെ രണ്ടാംകെട്ടാണോ..??
കഴുത്തിലെ താലിമാലയ്ക്കുപുറമേ നേർത്തൊരു സ്വർണ്ണമാലകൂടിധരിച്ച
മീനാക്ഷിയെക്കണ്ടപ്പോൾ
💬 Comments
View all comments