Chapter Title : എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]
എനിയ്ക്കൊരാശങ്ക തോന്നാതിരുന്നില്ല...
""...പെട്ടെന്നുപോയി റെഡിയാവ്... നേരത്തേയാ ചേച്ചിവന്നു തിരക്കിയാരുന്നു..!!"""_ കെട്ടിയമുടി ഒന്നുകൂടി ശെരിയാക്കിക്കൊണ്ടു തിരിഞ്ഞ മീനാക്ഷിയെക്കണ്ട് ഞാൻ ശെരിയ്ക്കൊന്നു ഞെട്ടി...
ശ്ശെടാ..! ഇവൾക്കിത്രേം ലുക്കൊക്കിണ്ടായ്രുന്നോ..??
കണ്ണുമിഴിച്ചു നോക്കിയിരുന്ന എന്നെനോക്കി കണ്ണുരുട്ടിയശേഷം സ്ലിങ്‌ബേഗുമെടുത്തവൾ റൂമിൽനിന്നുമിറങ്ങി...
പിന്നെക്കൂടുതൽ ലാഗാക്കാതെ ഞാനും ഫ്രഷായി താഴത്തേയ്ക്കിറങ്ങി...
സംഗതിയപ്പോഴത്തേയ്ക്കും ഹോളിലെല്ലാ ഒരുക്കങ്ങളും കഴിഞ്ഞിരുന്നു...
ബൊഫെയും ബെഡ്ഡേ കേക്കുമുൾപ്പെടെ എല്ലാംസെറ്റ്...
...ആഹാ.! മീനാക്ഷിയ്ക്കു പൂന്തുവിളയാടാനുള്ളതായല്ലോ..!!
ബൊഫേയിലെ ഓരോ ഐറ്റവുമേതൊക്കെയെന്നു നോക്കി മനസ്സിൽ പിറുപിറുക്കുമ്പോഴാണ് മൂന്നുനാലുവയസ്സു പ്രായംതോന്നിയ്ക്കുന്നൊരു ചെക്കൻ ഞാൻ കഷ്ടപ്പെട്ടു വീർപ്പിച്ചുകെട്ടിയ ബലൂണിനെ ഒറ്റഞെക്കിനു പൊട്ടിയ്ക്കുന്ന ഹൃദയഹാരിയായ കാഴ്ച്ചകാണുന്നത്...
പച്ചത്തെറിയാണന്നേരം നാവിലേയ്ക്കുവന്നതെങ്കിലും കൂടിനിൽക്കുന്നയാളുകളെ മാനിച്ചു ഞാനതുവിളിച്ചില്ല...
എന്നിരുന്നാലുമവനെ അങ്ങനെവിടാനുള്ള വിശാലമനസ്കതയുമെനിയ്ക്കുണ്ടാർന്നില്ല...
സംഭവം ബെഡ്ഡേ കേക്കുവെച്ചിരുന്ന ടേബിളിനുചുറ്റുമായി ആളുകൾ വട്ടംകൂടിനിന്നപ്പോഴും ഞാനാ പരട്ടച്ചെക്കനേം സ്കെച്ചിട്ടു നടക്കുവാർന്നു...
അതുകൊണ്ടുതന്നെ ഫങ്ഷനുംകോപ്പുമൊന്നും ഞാൻ കണ്ടതുമില്ല...
ഒടുവിലെല്ലാരും കുഞ്ഞിനു ഗിഫ്റ്റുകൊടുക്കുമ്പോഴാണ് ഇങ്ങനൊരു ചടങ്ങുണ്ടെന്ന ബോധമെനിയ്ക്കു വരുന്നത്...
...ഊമ്പി.! വെളുപ്പിനേ കെട്ടിപ്പേറിവന്നിട്ട് മൈരൊരു ഗിഫ്റ്റ്പോലുംമേടിച്ചില്ല... ഇനിയവരൊക്കെന്തോ കരുതുവോ ആവോ..?? ഇറങ്ങിയങ്ങു പോയാലോ..??
എന്തുചെയ്യണമെന്നറിയാതെ നിന്നുപരുങ്ങിയപ്പോഴാണ് മീനാക്ഷിവന്നെന്നെ പിടിച്ചുവലിയ്ക്കുന്നത്...
...കോപ്പത്തി... നാട്ടുകാരുടെമുന്നില് നാണംകെടാതെ ചാടിപ്പോകാന്നു കരുതിയാൽ അതിനുമിവളു സമ്മതിയ്ക്കൂലാന്നു വെച്ചാൽ...
""...എടീ കോപ്പേ.."""_ കയ്യീന്നു വിടീയ്ക്കാനായി അവൾടടുക്കെയൊന്നു ചീറിയപ്പോഴാണ് അവിടെനിന്നയാളുകളൊക്കെ ഞങ്ങളെത്തന്നെ നോക്കിനിൽക്കുന്നതു ഞാൻ ശ്രെദ്ധിയ്ക്കുന്നത്...
അതോടെ പിടിച്ചുവെച്ചിരുന്ന എയറുവിട്ട് ഞാനുമവൾക്കൊപ്പം ചെന്നു...
ആരതിച്ചേച്ചിയുടെ മുന്നിലെത്തിയപ്പോഴാണ് മീനാക്ഷിയെന്റെ കയ്യീന്നുവിടുന്നത്...
എന്നാലപ്പോഴും കാര്യംമനസ്സിലാകാതെ പരുങ്ങിനിന്ന എന്റെകയ്യിലേയ്ക്ക് അവളൊരു കുഞ്ഞുമോതിരമെടുത്തു തന്നു...
എന്നിട്ടു കുഞ്ഞിനുനേരേ കണ്ണുകാണിയ്ക്കുവേം ചെയ്തു...
...ഇവളിതെപ്പോൾ മേടിച്ചെന്നസംശയം മനസ്സിലേയ്ക്കൂറിവന്നെങ്കിലും നാണംകെടാതെ രക്ഷപ്പെട്ട സന്തോഷത്തിൽ ഞാനതവന്റെ കയ്യിലണിയിയ്ക്കുവാർന്നു...
അതുകണ്ടതും ആരതിച്ചേച്ചിയുടെ കയ്യീന്നു കുഞ്ഞിനെമേടിച്ചുകൊണ്ട് ജോ ചോദിച്ചു;
""...നിങ്ങളെന്നാ പറഞ്ഞേ... എന്റെ കുഞ്ഞാരോടും ഇണങ്ങത്തില്ലാന്നോ..?? അതോണ്ടാണ് നിങ്ങളുകൊടുത്തതൊന്നുമവൻ
💬 Comments
View all comments