0%

Chapter Title : എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.4K

നിന്റെമുന്നിലിരുത്തി കുഞ്ഞിനു പാലുപോലും കൊടുക്കരുതെന്ന്... വെശന്നാൽ അമ്മിഞ്ഞപോലും കട്ടുകുടിയ്ക്കുന്ന ജാതിയാ നീ..!!"""_ പറഞ്ഞതു തിരിച്ചടി പ്രതീക്ഷിച്ചായിരുന്നെങ്കിലും ആ പറഞ്ഞതിനു മറുപടിയില്ലാതെ മീനാക്ഷി കട്ടിലിലേയ്ക്കു ചരിയുകയാണുണ്ടായത്...

എന്നാൽ അന്നേരമവൾ അമർത്തി ചിരിയ്ക്കുന്നുമുണ്ടായ്രുന്നു...

ഇടയ്ക്കിടെ എന്തേലുംപറയോന്നറിയാനായി കക്ഷിയെ ചൊറിഞ്ഞു നോക്കിയെങ്കിലും പിന്നൊരക്ഷരമവൾ മൊഴിഞ്ഞില്ല...

അതോടെന്റെ ഇന്ററസ്റ്റുപോയ ഞാൻ ഫോണിലേയ്ക്കു പൂർണ്ണമായും കോൺസെൻട്രേറ്റ് ചെയ്തു...

എന്നാൽ കുറച്ചുകഴിഞ്ഞപ്പോഴേയ്ക്കും മീനാക്ഷിയിൽനിന്നൊരു ഞരക്കവും മുരൾച്ചയുമൊക്കെ കേൾക്കാൻതുടങ്ങി...

...ഇവളിതു വാവെച്ചുണ്ടാക്കുന്ന സൗണ്ട്തന്നാണോ..??

""...ഡീ... കണ്ണിക്കണ്ട ചക്കയുംകോപ്പുമൊക്കെ തിന്നേച്ചനാവശ്യം കാട്ടിയാൽ ചവിട്ടിക്കൂട്ടും ഞാൻ..!!"""_ പറഞ്ഞുകഴിഞ്ഞതും ഡോറിലാരോമുട്ടി...

ഉടനെ,

""...ഡീ... ചെന്നു ഡോറുതുറക്ക്..!!"""_ എന്നുംപറഞ്ഞു ഞാൻ മീനാക്ഷിയെ ചുരണ്ടി...

എന്നാൽ,

""...എനിയ്ക്കൊന്നുംവയ്യ... നീ പോയ്‌ത്തുറെ..!!"""_ കണ്ണുകളടച്ച് വയറിൽത്തിരുമിക്കൊണ്ടാണ് മീനാക്ഷിയങ്ങനെ പറഞ്ഞത്...

അതിന്,

""...പിന്നേ... പോയ്‌ത്തുറേടീ... മിക്കവാറും നീ തിന്നതിന്റെയൊക്കെ ബില്ലുകൊണ്ടുവന്നതാവും... പോ..!!"""_ പിടിച്ചവളെ തള്ളിയെങ്കിലും ഒരുചിണുങ്ങലോടെ കക്ഷി തിരിഞ്ഞുകിടന്നു...

അപ്പോഴേയ്ക്കും ഡോറിൽവീണ്ടും മുട്ടലുകേട്ടു...

നിവർത്തിയില്ലാതെ എഴുന്നേറ്റുപോയി ഡോറുതുറക്കുമ്പോൾ ആ ചേച്ചിയൊരു പ്ളേറ്റിൽനിറയെ ചക്കപ്പഴവുമായി നിൽക്കുവാണ്...

""...താഴേയ്ക്കു കണ്ടില്ല... അതോണ്ടിങ്ങു കൊണ്ടുവന്നതാ..!!"""_ പ്ളേറ്റെന്റെനേരേ നീട്ടിക്കൊണ്ടു പുള്ളിക്കാരിയൊന്നു ചിരിച്ചു...

ചക്കപ്പഴത്തോടു വലിയതാല്പര്യമൊന്നുമില്ലേലും കൊണ്ടുവന്നു തന്നതല്ലേന്നുകരുതി മേടിച്ചപ്പോൾ,

""...മീനുവെന്തിയേ..??"""_ ന്നൊരു ചോദ്യം...

...മീനുവോ..??വന്നുകേറീട്ടരമണിയ്ക്കൂറായിട്ടില്ല, അതിനുമുന്നേ മീനുവായോ..?? വീട്ടിലെപ്പോലെ ഇവളിവടെയും ആളുകളെ കയ്യിലെടുക്കുവാണോ ദൈവമേ..??!!

""...അവള്... അവള് കിടക്കുവാ..!!"""_ ഇത്രയും സംസാരമൊക്കെയുണ്ടായിട്ടും തിരിഞ്ഞുപോലും നോക്കാതെ കിടക്കുന്ന മീനാക്ഷിയെനോക്കി ഞാൻപറഞ്ഞു...

""...യാത്രാക്ഷീണമാണോ..??"""

""...ഏയ്.! ഇതുതിന്ന ക്ഷീണമാ... കേട്ടിട്ടില്ലേ, ഉണ്ടാൽ ക്ഷീണം തെണ്ടിയ്ക്കുംന്ന്..!!"""_ ഉള്ളിലെ കലിപ്പുപുറത്തുകാണിയ്ക്കാതെ പറഞ്ഞതും പുള്ളിക്കാരിയൊറ്റ ചിരിയായിരുന്നു...

എന്നിട്ട്,

""...ഇതൊന്നും മീനു കേൾക്കണ്ടാട്ടോ..!!"""_ എന്നൊരു ഡയലോഗുംപറഞ്ഞു താഴത്തേയ്ക്കു പോകുവേംചെയ്തു...

...അതുകൊള്ളാല്ലോ... ഇത്രേം ലുക്കുണ്ടായ്ട്ടും എന്തുകാര്യായ്ട്ടാ അവരു വർത്താനമ്പറഞ്ഞേ... എന്തേലും ജാഡയുണ്ടോന്നു നോക്കിയേ... ആം.. അവന്റെയൊക്കെ

💬 Comments

View all comments