0%

Chapter Title : എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.4K

യോഗം.!

മനസ്സിൽപിറുപിറുത്തുകൊണ്ട് കയ്യിലെ പ്ളേറ്റുമായി ബെഡ്ഡിലേയ്ക്കു വന്നപ്പോഴാണ് കിടന്നു ഞെളിപിരി കൊള്ളുന്ന മീനാക്ഷിയെക്കണ്ടത്...

""...ദാണ്ടൊരെണ്ണം കെടക്കുന്നു... തിന്നാമ്മാത്രം കൊള്ളാം... പിന്നെ ജാഡയാണെങ്കിലോ പറയേമ്മേണ്ട..!!"""_ കട്ടിലിലേയ്ക്കിരുന്ന ഞാൻ തുടർന്നു;

""...കണ്ടോടീ... കണ്ടോ..?? നീ കൊണ്ടേത്തന്നില്ലേലും എനിയ്ക്കിതു കൊണ്ടേത്തന്നേ... ഇപ്പൊ മനസ്സിലായോ, നീ ഗൗനിച്ചില്ലേലുമെന്നെ ശ്രെദ്ധിയ്ക്കാൻ വേറെയാളുണ്ടെന്ന്..??"""_ ചക്കപ്പഴത്തിലൊന്നു കൈയിലെടുത്തവളെ കാട്ടിക്കൊണ്ടു വീരവാദംമുഴക്കുമ്പോൾ ഞരങ്ങിക്കൊണ്ടുതന്നെ മീനാക്ഷിയൊന്നു തിരിഞ്ഞു...

എന്നിട്ട്;

""...കഴിയ്ക്കണ്ട... വയറുവേദനിയ്ക്കും..!!"""

""...എന്താന്ന്..??"""_ പറഞ്ഞതു മനസ്സിലാകാതെ ചോദിച്ചതും,

""...അതൊന്നും കഴിയ്ക്കണ്ടാന്ന്... വയറ്... ആഹ്..."""_ പറഞ്ഞുമുഴുവിയ്ക്കാതെ വയറുംപൊത്തിപ്പിടിച്ചവൾ കിടന്നുരുളാൻ തുടങ്ങി...

അതുകണ്ടാദ്യമൊന്നു

പേടിച്ചഞാൻ,

""...എന്തോപറ്റി..??"""_ യെന്നു തിരക്കീതും,

""...വയറ്... വയറുവേദനിയ്ക്കുന്നെടാ..!!"""_ ന്നുംപറഞ്ഞവൾ വയറുംപൊത്തിപ്പിടിച്ച് അമറാൻതുടങ്ങി...

""...ഓഹ്.! അഭിനയോക്കെ കൊള്ളാം... ഞാനിതു തിന്നാണ്ടിരിയ്ക്കാനുള്ള നിന്റടവല്ലേയിത്..?? എന്നിട്ടു ഞാൻ വെച്ചേച്ചുപോകുമ്പോൾ നെനക്കെടുത്തു ഞണ്ണണംലേ..?? ഐഡിയയൊക്കെ മനസ്സിലിരിയ്ക്കത്തേയുള്ളൂ... തരത്തില്ലെടീ... ഇതീന്നൊറ്റൊരെണ്ണം തരത്തില്ല..!!"""_ വേണ്ടാഞ്ഞിട്ടും അവളെടുത്തു കഴിച്ചാലോന്നുപേടിച്ച് പ്ളേറ്റോടുകൂടി തിരിഞ്ഞിരുന്നാണ് ഞാനതുപറഞ്ഞത്...

പട്ടിയിട്ട് തിന്നത്തുവില്ല, പശൂനിട്ട് കൊടുക്കത്തുമില്ലെന്ന് നിങ്ങളുകേട്ടിട്ടല്ലേയുള്ളൂ..??!! ആം.!

എന്നാൽ മീനാക്ഷിയുടെ മുക്കലുംമൂളലും ഞെളിപിരിയുമൊക്കെ അതിക്രമിയ്ക്കാൻ തുടങ്ങിയപ്പോൾ ഇനിയിവളു പറയുന്നേല് വല്ല സത്യവുമുണ്ടോന്നൊരു ഡൌട്ട്... വെറുതെയെന്തിനാ റിസ്ക്കെടുക്കുന്നേ..??!!

""...മ്മ്മ്.! നെനക്കുവേണേൽ ഒരെണ്ണമെടുത്തോ..!!"""_ പരീക്ഷിയ്ക്കാനായി പ്ളേറ്റവൾടെ മുന്നിലേയ്ക്കു നീക്കിയതേ ഓർമ്മയുള്ളൂ...

""...എടുത്തോണ്ടു പോടാ നാറീ..!!''""_ ന്നും ചീറിക്കൊണ്ടവൾ പ്ളേറ്റിനുവശത്തായിരുന്ന ചക്കക്കുരു പെറുക്കി എന്നെയെറിഞ്ഞു...

അതിലൊരെണ്ണം ഉച്ചിയിൽക്കൊണ്ടു കുതിച്ചപ്പോഴാണ് സിസ്റ്റം വർക്കായത്...

വായിലുവെച്ചാൽ തിരിച്ചുകടിയ്ക്കാത്ത സാധനത്തോട് മീനാക്ഷിയിങ്ങനെ പ്രതികരിയ്ക്കണമെങ്കിൽ അതിലെന്തോ വശപ്പിശകുണ്ട്...

ഇനിയിവൾടെ തീറ്റകണ്ട് വീട്ടുകാരുതന്ന പണിവല്ലതുമാണോ..?? എന്നാലൂമ്പി...

""...എടാ... നീയെന്താലോചിച്ചോണ്ടിരിയ്ക്കുവാ..?? എനിയ്ക്കു വയറുവേദനിയ്ക്കുന്നെടാ... എന്നേതേലും ഹോസ്പിറ്റലിക്കൊണ്ടു പോടാ... അല്ലേ, സത്യായ്ട്ടും ഞാനിവടെക്കിടന്നു ചാവും..!!"""_ വയറുംപൊത്തിപ്പിടിച്ചവൾ വീണ്ടുംകിടന്നുരുളാൻ തുടങ്ങി...

""...ഓഹ്.! ചുമ്മാ... തമാശപറയല്ലേ...!!"""

""...എടാ... ഞാൻ സത്യവാപറഞ്ഞേ... എനിയ്ക്കു

💬 Comments

View all comments