Chapter Title : എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]
തലകുലുക്കുമ്പോലെ തലകുലുക്കുവേംചെയ്തു...
...ദ്രോഹി.!
""...ആഹാ.! മീനൂന് ലീവായ്ട്ടാണോ ഇവനീപ്പോകാൻകിടന്നു വെപ്രാളപ്പെടുന്നേ..?? അപ്പൊ നിനക്കാണിവടന്നു പൊയ്ക്കോളാൻ
വയ്യാത്തതല്ലേ..??"""_ ചോദ്യമമ്മയുടെ ഭാഗത്തൂന്നാണ്...
എനിയ്ക്കാണേൽ എന്നാകോപ്പ് മറുപടിയായി എഴുന്നളിയ്ക്കണോന്നറിയാത്ത അവസ്ഥയും...
""...അതുപിന്നെ സംശയോണ്ടോ..?? അവന്റെ മുഖംകണ്ടാലറിഞ്ഞൂടേ, കള്ളലക്ഷണോമായ്ട്ടിരിയ്ക്കുവാ... മീനൂനാണേലിവടെ നിൽക്കണോന്നൊക്കെണ്ട്... അല്ലേ മീനൂ..??"""_ ചേച്ചിയെന്റെ തലയിലേയ്ക്കെല്ലാ കുറ്റവുംചാർത്തിത്തന്നിട്ട് മീനാക്ഷിയെനോക്കി...
അതിനവൾ കുലസ്ത്രീചമഞ്ഞു തലയാട്ടുകേംചെയ്തു...
""...അപ്പോളെന്റെ കൊച്ചിനേംകൊണ്ടിവടന്നു പൊയ്ക്കോളാൻ വയ്യാത്തത് ഈ കള്ളത്തെമ്മാടിയ്ക്കാണല്ലേ..??"""_ മീനാക്ഷിയുടെ തലയാട്ടലിനെയേറ്റു പിടിച്ചുകൊണ്ട് അവന്റമ്മയെനിയ്ക്കിട്ടൊരു കുത്ത്...
ഉടനേ ചേച്ചിയിടയ്ക്കുകേറി;
""...അതിനാരാ ഇവനെയിവടന്നു വിടുന്നത്..?? ഒരാഴ്ച്ചകഴിയാതെ രണ്ടുമിവിടുന്ന് പോകാമ്പോണില്ല... അല്ലേ ജോക്കുട്ടാ..??"""_ പുള്ളിക്കാരിയതു പറഞ്ഞശേഷം അവന്റഭിപ്രായമറിയാൻ ചോദ്യമിട്ടു...
""...പിന്നല്ലാതെ... നിങ്ങളു കുറച്ചുദിവസമിവടെനിന്ന് ഇവിടെയൊക്കെയൊന്നു ചുറ്റിയടിയ്ക്കടോ... ഈ ഹണിമൂണിനൊക്കെ ഏറ്റവുംബെസ്റ്റ്പ്ലേസ് ഇടുക്കിയാ..!!"""_ കൂട്ടത്തിൽ സ്വന്തംനാടിനിട്ടവനൊരു പ്രൊമോഷൻകൂടി കൊടുത്തപ്പോൾ, നിന്റപ്പന്റെ ഹണിമൂണാണോടാ നാറീന്നു ചോദിക്കാൻ വന്നതാണെങ്കിലും,
""...അതൊക്കെശെരിയാ... എന്നാലും ബസ്സിനുകേറി ചുറ്റിയടിയ്ക്കുന്നതൊക്കെ ചടങ്ങാന്നേ... അതോണ്ടു ഞങ്ങളുപോയ്ട്ട് പിന്നൊരിയ്ക്കൽ ബൈക്കുമായ്ട്ടുവരാം... അന്നിടുക്കി മുഴുവൻ കറങ്ങീട്ടേപോകൂ..!!"""_ എങ്ങനേലും ഒഴിവാക്കിയവടെന്നു തെറിച്ചാൽമതിയെന്ന ചിന്തയിലാണ് ഞാൻ വെച്ചുതള്ളീത്...
പക്ഷേ, അവന്റെ തന്തപ്പടിയെന്നെ രക്ഷപ്പെടാനനുവദിയ്ക്കില്ലെന്ന് ഉറപ്പിച്ചേക്കുവായ്രുന്നെന്നു തോന്നുന്നു...
അയാളുടനേ ചാടിവീണിട്ടുപറകയാ,
""...അതിനു ബസ്സിനുപോണോന്നാരാ പറഞ്ഞേ..?? ഇവിടിത്രേം വണ്ടികിടക്കുവല്ലേ, അതിലേതേലുമൊന്നെടുത്തോണ്ട് പൊയ്ക്കോ..!!"""_ ന്ന്...
...മൈര്..! ഇങ്ങേർക്കിതെന്തോത്തിന്റെ കുത്തിക്കഴപ്പാണോ ആവോ..??
ഞാനിവടൊക്കെ ചുറ്റിക്കണ്ടാലേപറ്റുള്ളൂന്ന് ഇങ്ങേർക്കെന്താത്ര വാശി..??
""...നീയിതെന്താത്ര ചിന്തിയ്ക്കാനിരിയ്ക്കുന്നേ..??"""_ ചിന്തയിലാണ്ടിരുന്ന എന്നെയുണർത്തിയശേഷം ജോയോടായി;
""...ഡാ... ആ ഇന്നോവേടെ ചാവിയിങ്ങെടുക്കടാ... പിള്ളേരുപോയേച്ചു വരട്ടേ..!!"""_ ന്നൊരു ഡയലോഗും...
കേട്ടതും,
""...ഏയ്... അതൊന്നും ശെരിയാവത്തില്ല... എനിയ്ക്കു കാറോടിയ്ക്കാനൊന്നുമറിയത്തില്ല..!!"""_ പെട്ടെന്നു വായിൽവന്ന നുണയങ്ങു തട്ടിവിട്ടപ്പോൾ മുന്നിലിരുന്ന് ഇഡ്ഡലികേറ്റിക്കൊണ്ടിരുന്ന മാൻഡ്രേക്കിനെ ഞാൻ മറന്നിരുന്നു...
എന്നാൽ ഞാനിവടുണ്ടെന്നോർമ്മിച്ചുകൊണ്ട് ഉടനടിയാ സാധനത്തിന്റെ തൊള്ളയുംതുറന്നു;
""...അപ്പൊ വണ്ടിയോടിയ്ക്കാനറിയാതെയാണോ നീയവടൊക്കെ വണ്ടിയോടിച്ചേ..?? നീ കാറോടിക്കണതല്ലേ...??"""_ ചോദിച്ചശേഷം
💬 Comments
View all comments