0%

Chapter Title : എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.5K

വീണ്ടും പ്ളേറ്റിലേയ്ക്കു തലകുമ്പിട്ടപ്പോൾ മറ്റുള്ളവരുടെമുന്നിൽ കള്ളിപൊളിഞ്ഞ നാണക്കേടുമൂലം ഞാനിരുന്നു വിയർക്കുവായിരുന്നു...

...ഇത്രേം ഭാരിച്ച പണിയെടുക്കുന്നതിനിടയിലും ഇവടെപ്പറയുന്നതൊക്കെ ശ്രെദ്ധിയ്ക്കാൻ ഇവൾക്കെങ്ങനെ കഴിയുന്നോ ആവോ..??

""...അതല്ല... എനിയ്ക്ക്... എനിയ്ക്കു ലൈസൻസൊന്നുവില്ല... അതോണ്ടാ..."""_ അവരുടെ നോട്ടത്തിനുമുന്നിൽ ഞാനിരുന്നുരുകി...

""...പിന്നേ... ഒരുലൈസൻസ്..! ഇവിടെയുള്ള പിള്ളേരൊക്കെ ലൈസൻസുണ്ടായിട്ടല്ലേ വണ്ടിയോടിയ്ക്കുന്നേ..??

അതൊന്നുമൊരു പ്രശ്നോല്ല... ഇവടേന്നുമാരും ലൈസൻസൊന്നും നോക്കത്തില്ല..!!"""_ അതിനിടയിലേയ്ക്കു ചേച്ചിയുമിടപെട്ടു...

""...എന്നാലുമതുശെരിയല്ലല്ലോ ചേച്ചീ... റൂള് റൂളല്ലേ..??"""_ അതല്ലേലുമങ്ങനാണല്ലോ, ആവശ്യമാണേൽ നമ്മളു മണലിലേപെടുക്കൂ...

അല്ലാത്തപ്പോൾ ഈ ബ്രേക്കിന്റെയൊക്കെ ആവശ്യമെന്തിനാന്നു ചിന്തിച്ചുനടന്നിരുന്നതാ, ഇപ്പോളുത്തരവാദിത്വമുള്ള പൌരനായത്... എന്താല്ലേ..??!!

""...അങ്ങനാണേൽ നീയൊരുകാര്യഞ്ചെയ്... എന്റെ ബൈക്കെടുത്തോ... അതാവുമ്പോൾ പ്രശ്നമില്ലല്ലോ..??"""_ ജോയുടെയടുത്ത നീക്കം...

എനിയ്ക്കാണെങ്കിൽ മുന്നിലിരുന്ന പ്ളേറ്റുമെറിഞ്ഞുടച്ചിട്ട്, എനിയ്ക്കിപ്പോൾ പോകാൻസൗകര്യപ്പെടില്ലന്നും പറഞ്ഞെഴുന്നേറ്റു പോണംന്നുണ്ടായിരുന്നു...

പക്ഷേ, എന്തുകൊണ്ടോ അങ്ങനെ പറയാനെനിയ്ക്കു കഴിയാതെപോയി...

""...അയ്യോ... ജോക്കുട്ടാ... ബൈക്കിന്നലെ വിശാലെടുത്തിട്ടുപോയില്ലേ..??"""_ പെട്ടെന്നോർത്തിട്ടെന്നപോലെ ആരതിയേച്ചി ദുഃഖംപ്രകടിപ്പിയ്ക്കുമ്പോഴാണ് വായിലിരിയ്ക്കുന്ന ഇഡ്ഡലി ചവയ്ക്കാനുള്ളതാണെന്നുപോലും ഞാൻ തിരിച്ചറിയുന്നത്...

""...അടിപൊളി..! ഞാനതുമറന്നു... ഇനിയിപ്പോളെന്താ ചെയ്ക..??"""_ മുഖത്തുപടർന്ന നിരാശയോടെ അവനെല്ലാവരെയും മാറിമാറിനോക്കുമ്പോൾ അവരുടെഭാവവും വ്യത്യസ്തമായിരുന്നില്ല...

രക്ഷപ്പെട്ടസന്തോഷം പുറമേപ്രകടിപ്പിയ്ക്കാതെ ഞാനുമൊരാവശ്യവുമില്ലാതെ വിഷമമഭിനയിച്ചപ്പോൾ കാലനുവഴിതെറ്റില്ലെന്നു പറയുമ്പോലെ മീനാക്ഷി വാതുറന്നു;

""...എന്റേല് ലൈസൻസൊക്കേണ്ട്... വേണേല് വണ്ടി ഞാനോടിയ്ക്കാം..!!"""_ വായ്ക്കിടയ്ക്കൊരു റെസ്റ്റുകൊടുത്തുംകൊണ്ട് മീനാക്ഷി അഭിപ്രായമറിയിച്ചപ്പോൾ, കല്യാണത്തലേന്ന് ഒളിച്ചോടിപ്പോയപെണ്ണ് തിരിച്ചുവന്നപോലുള്ള സന്തോഷമായിരുന്നു വീട്ടുകാരുടെമുഖത്ത്...

എന്താവശ്യോ എന്തോ..??

""...ലൈസൻസോ..?? നിനക്കോ..??"""_ വിശ്വാസംവരാതെ ഞാൻ മീനാക്ഷിയെ നോക്കിയപ്പോൾ,

""...ആം.! എന്റേലുണ്ട്... ബാഗേലിരിയ്ക്കുവാ... കാണണോ..??"""_ പുള്ളിക്കാരി ഭയങ്കരകാര്യമായിത്തന്നെ ചോദിച്ചു...

""...ഓ..! വേണ്ട..!!"""_ പുച്ഛത്തോടതു പറയുമ്പോഴും അവൾക്കു ലൈസൻസുകൊടുത്ത മൈത്താണ്ടിയെ വിളിയ്ക്കാൻപറ്റിയ തെറിമുഴുവൻ മനസ്സുകൊണ്ട് വിളിയ്ക്കുവായിരുന്നൂ ഞാൻ...

""...ആഹാ.! അതുകലക്കീലോ... അപ്പൊയിനി വണ്ടി മീനൂട്ടിയോടിച്ചോളും ലേ..?? മിടുക്കി..!!"""_ ഉടനേതന്നെ അവന്റെ തന്തപ്പടിയുടെവക അഭിനന്ദനവുമെത്തി...

""...ആ.! ഒർജിനലൊക്കെ തന്നേന്നാർക്കറിയാം... മിക്കവാറുംവല്ല കുന്നംകുളവുമാവത്തേയുള്ളൂ..!!"""_

💬 Comments

View all comments