0%

Chapter Title : എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.5K

ചെയ്യാൻ..??

കൈയുംകഴുകി മനസ്സില്ലാമനസ്സോടെ റൂമിലേയ്ക്കുവന്ന ഞാൻ ബെഡ്ഡിലേയ്ക്കിരുന്നപ്പോൾ മീനാക്ഷിയും കേറിവന്നു...

അണ്ടിപോയ അണ്ണാന്റെമാതിരിയുള്ള എന്റെയിരുപ്പുകണ്ട മീനാക്ഷി;

""...നീയിവടെവന്ന് ഒളിച്ചിരിയ്ക്കുവാണോ..?? പെട്ടെന്ന് റെഡിയാക്... പോണ്ടേ..??"""_ പാവാടയിൽ കൈതുടച്ചുകൊണ്ടവൾ ആക്കിയചിരിയോടെ ചോദിച്ചതും ഞാനൊറ്റച്ചാട്ടത്തിനവൾടെ കൊരവള്ളിയ്ക്കു കേറിപ്പിടിച്ചു...

""...എന്നാത്തിന്റെ കുത്തിക്കഴപ്പാടീ നെനക്ക്..??"""_ ചോദിച്ചതും,

""...വിഡ്രാ..!!"""_ ന്നുമ്പറഞ്ഞവൾ എന്റെ കൈതട്ടിമാറ്റി...

എന്നിട്ട്;

""...ഞാനെന്തുചെയ്തെന്നാ നീ പറേണേ..??"""_ എന്നു തിരിച്ചുംചോദിച്ചു...

""...നീയൊന്നും ചെയ്തില്ലേ..?? അവരുപറഞ്ഞപ്പോൾ നെനക്കെന്റൊപ്പം വീട്ടിപ്പോണോന്നെന്താ നീ പറയാഞ്ഞേ..?? അപ്പൊ എന്നെയൊറ്റയ്ക്കാക്കി അവളിന്നലെകണ്ടോരുടെ കൂടെച്ചേർന്നിരിയ്ക്കുന്നു..!!"""_ ഞാൻ നിന്നുവിറച്ചു...

""...അതിനു ഞാനാരോടുംകൂടെ ചേർന്നൊന്നുവില്ല..!!"""

""...പിന്നെ ചേരാഞ്ഞിട്ടാണോടീ നെനക്കു ലൈസൻസുണ്ടെന്നു നീയെഴുന്നള്ളിച്ചേ..?? അവരൊന്നടങ്ങി വന്നതായ്രുന്നു..!!"""

""...അതുപിന്നെ... അവരുടൊക്കെ വിഷമംകണ്ടപ്പോൾ..."""_ അവളൊന്നു വിക്കി...

""...പറിച്ച്.! അവരുടെ വെഷമം.! നീയപ്പോളങ്ങനെ പറഞ്ഞില്ലാരുന്നേൽ ഇപ്പൊ വീട്ടിപ്പോകായ്രുന്നു..!!"""_ അതുപറഞ്ഞു നാവു വായിലേയ്ക്കിട്ടതും,

""...അല്ല... ഇത്രത്ത്യാവശ്യപ്പെട്ട് പോയ്ട്ടെന്തിനാ..?? വീട്ടുകാരുടെ എറ്റുമടിയും കൊള്ളാനല്ലേ..?? അതുവെച്ചുനോക്കുമ്പോൾ മനസമാധാനത്തോടെ ഇവടെക്കിടക്കുന്നതല്ലേ നല്ലത്..??"""_ മീനാക്ഷി സ്വരംമയപ്പെടുത്തിയാണത് ചോദിച്ചത്...

സത്യത്തിലതിനെനിയ്ക്കു മറുപടിയില്ലാതെപോയി...

""...എന്താ ഒന്നുംമിണ്ടാത്തേ..??"""_ മീനാക്ഷിയുടെ ചോദ്യംകേട്ടപ്പോഴാണ് മുഖമുയർത്തീത്...

അപ്പോഴേയ്ക്കുമവൾ തുടർന്നിരുന്നു;

""...അല്ലേലും പട്ടീടെ സ്വഭാവവാ... പട്ടിയ്ക്ക് നല്ലതുപിടിയ്ക്കൂല... തല്ലുകൊള്ളുന്നിടത്തേയ്ക്ക് മണത്തുമണത്തു പൊയ്ക്കൊള്ളും..!!"""_ പറഞ്ഞതും അലമാരയിൽനിന്നും ഏതൊക്കെയോ ഡ്രസ്സവൾ തിരയാനായിത്തുടങ്ങി...

""...ആടീ... ഞാമ്പട്ടിതന്നെയാ... അതിനു നെനക്കെന്തേലും ഛേദമുണ്ടോ..?? പിന്നെ നീയിവടെക്കിടക്കുന്നത് മനസമാധാനത്തിനു വേണ്ടീട്ടൊന്നുവല്ലല്ലോ... ആ കുഞ്ഞിനു മേടിച്ചുവെച്ചിരിയ്ക്കുന്ന കടപ്പലഹാരം തീർക്കാമ്മേണ്ടിയല്ലേ..??"""_ എന്തേലും പറയണല്ലോന്നു കരുതിമാത്രം ഞാൻ ഇട്ടുപിടിച്ചു...

""...ആണെങ്കി കാര്യവായ്പ്പോയി... നീ കൊണ്ടോയ് കേസുകൊട്..!!"""_ പറഞ്ഞശേഷം അലമാരയിൽനിന്നും എന്റെയൊരു നേവിബ്ലൂജീൻസും ബ്ളൂചെക്ക്സുള്ള ഷേർട്ടുമെടുത്തെന്റെനേരേ ഒറ്റയേറ്...

കൂട്ടത്തിൽ,

""...മൂന്നാറുപോകുവാന്നും പറഞ്ഞ് കോളേജുഗ്രൂപ്പിൽ കുറേതള്ളീതാ...

ഇനിയിപ്പോളൊരു ഫോട്ടോപോലുമെടുക്കാണ്ട് ചെന്നാലവരെന്നെ നിലത്തുനിർത്തൂലാ... അതോണ്ടാ ഇന്നിവിടെ നിയ്ക്കാന്നു ഞാങ്കരുതീത്... പിന്നെ നിനക്കു പോയേപറ്റുള്ളൂന്നാണേൽ പകലിവിടൊക്കെക്കറങ്ങി കൊറേ

💬 Comments

View all comments