Chapter Title : എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]
ഫോട്ടോയുമെടുത്തേച്ചു വൈകിട്ട്പോകാം..!!"""_ അവൾടെ വർത്താനംകേട്ടപ്പോൾ മൊത്തത്തോടെ വിറഞ്ഞുവന്നെങ്കിലും വൈകിട്ടുപോകാമെന്നു പറഞ്ഞതുകൊണ്ടുമാത്രം ഞാനെതിരൊന്നും പറഞ്ഞില്ല...
""...അല്ലാ... നെനക്കീ ജീപ്പും കോപ്പുമൊക്കെ ഓടിയ്ക്കാനറിയാവോ..?? അതോ നാല് കാറുണ്ടെന്നു തള്ളിയമാതിരി തള്ളീതാണോ..??"""_ മേത്തുവന്നുവീണ ഡ്രസ്സ് ബെഡ്ഡിലേയ്ക്കുമാറ്റി ഞാനവളെയൊന്നു ചുഴിഞ്ഞുനോക്കി...
""...അത്... അ... അറിയാം..!!"""_ ചോദ്യംകേട്ടതും ഒന്നുപരുങ്ങിയ മീനാക്ഷി പെട്ടെന്നേതോ തുണിയൊക്കെപ്പെറുക്കി ബാത്ത്റൂമിലേയ്ക്കു വെച്ചുവിട്ടു...
അതുകണ്ടതും,
""...എന്നാലുമിങ്ങനെ നട്ടാൽകുരുക്കാത്ത നുണപറയാനെങ്ങനെ സാധിയ്ക്കുന്നോ ആവോ..?? തൊലിക്കട്ടിതന്നെ..!!"""_ ഞാനിരുന്നു മുറുമുറുത്തു...
ശേഷം;
""...അല്ല... ആ കൊലത്തീറ്റയ്ക്കിടയിൽ ഇമ്മാതിരിതള്ള് തള്ളാനൊക്കെ നിന്റെ വായൊഴിഞ്ഞായ്രുന്നോ..??"""_ എന്നുചോദിയ്ക്കാനും മറന്നില്ല...
അതിനെന്നെ തിരിഞ്ഞോന്നുനോക്കി മീനാക്ഷി ബാത്ത്റൂമിലേയ്ക്കു കേറി...
എന്തായാലും വെള്ളത്തില് വീണു... പിന്നെ കുളിച്ചേക്കാമെന്നമട്ടിൽ ഞാനാ ഡ്രസ്സുമെടുത്തിട്ട് കണ്ണാടിയിൽനോക്കി മുടിചീകുമ്പോൾ മീനാക്ഷി പുറത്തുവന്നു...
ഒരുമഞ്ഞ സ്ലീവ് ലെസ്സ്കുർത്തിയും വെള്ള ലെഗ്ഗിൻസുമായിരുന്നു കക്ഷീടെവേഷം...
ബോഡീഫിറ്റായി കിടക്കുന്നതുകൊണ്ട് കാണാനും നല്ലചന്തമുണ്ടായിരുന്നു...
എങ്കിലും കൂടുതൽ നോക്കിവെറുപ്പിയ്ക്കാതെ തിരിഞ്ഞപ്പോളെന്റെ പിന്നിലായിവന്ന് കണ്ണാടിയിലേയ്ക്കെത്തിനോക്കി അവളും മുടികെട്ടാൻതുടങ്ങി...
അതിനിടയിലാണ് പുള്ളിക്കാരി മനസ്സുതുറന്നത്;
""...അതങ്ങനെ മനപ്പൂർവ്വം പറഞ്ഞതൊന്നുവല്ല... ഇന്നലെന്നെ ചക്കപ്പഴംതിന്നാൻ വിളിച്ചിട്ടുപോയില്ലേ..?? അപ്പോഴാ അമ്മയും ചേച്ചിയുമിരുന്ന് കൊറേ വണ്ടിയൊക്കെണ്ടെന്ന് ചുമ്മായിരുന്നുതള്ളീപ്പോൾ ഞാനും പറഞ്ഞുപോയതാ... നമ്മളായ്ട്ടെന്തിനാ കുറയ്ക്കണേന്നു കരുതി..!!"""
""...എങ്കിപ്പിന്നെ നെനക്കൊരു ഹെലികോപ്റ്ററൂടൊണ്ടെന്നു പറഞ്ഞൂടാർന്നോ..?? വീടിന്റെ പിന്നിലത്തെ ചായ്‌പ്പിൽ പാർക്കുചെയ്തേക്കുവാന്നുപറഞ്ഞാ വിശ്വസിയ്ക്കുവേം ചെയ്യും..!!"""_ ഒന്നുനിർത്തിയ ഞാൻ തിരിഞ്ഞവൾടെ മുഖത്തേയ്ക്കുനോക്കി;
""...എടീകോപ്പേ... അവര് അവർക്കുള്ളതല്ലേ പറഞ്ഞത്..?? അതിനവരെത്തോൽപ്പിയ്ക്കാൻ ഇല്ലാത്തതുപറയേണ്ട കാര്യമെന്താനിനക്ക്..?? മൈര്.! മനുഷ്യനെ നാണങ്കെടുത്താനായ്ട്ട്... അവള് ഡോക്ടറാവാൻ മൂഞ്ചുന്നു, അഞ്ചുപൈസേടെ വിവരവൊണ്ടോ അതുമില്ല... എന്തായാലും നീയൊക്കെ ഡോക്ടറായാൽ നിന്നെക്കൊണ്ട് കാലനുനല്ല മാർക്കറ്റുണ്ടാവും..!!"""_ അതും കൂട്ടിച്ചേർത്ത് ഞാൻതിരികെവന്നു ബെഡ്ഡിലിരുന്നപ്പോൾ,
""...നീയങ്ങനെന്നെ കളിയാക്കുവൊന്നുമ്മേണ്ട... എന്റെവീട്ടിലും വണ്ടിയൊക്കെണ്ട്..!!"""_ എന്നൊരു ഡയലോഗായിരുന്നു മീനാക്ഷി...
കേട്ടതുമെനിയ്ക്ക് പെരുവിരലീന്നിരച്ചുവന്നു;
""...നിന്റവീട്ടില് അണ്ടിയുണ്ട്, നിന്റച്ഛന്റെ...
💬 Comments
View all comments