Chapter Title : എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]
ചൊറിഞ്ഞതാ... പിന്നെയാ പാവംചേച്ചീടെ മുഖത്തുനോക്കി അങ്ങനെ പറയണ്ടെന്നുകരുതി...
ഞാനതും ചിന്തിച്ചുനിൽക്കുന്നേരം ചേച്ചിയെന്നെയൊന്നു നോക്കിക്കൊണ്ടു മീനാക്ഷിയോടു ചേർന്നിരുന്ന് ഞാൻ കേൾക്കാതെന്നോണം ചോദിച്ചു;
""...എന്നാ... എന്നാ പറ്റിയേ...?? ഡേറ്റായതാണോ..??"""_ എന്ന്...
അതിനു മീനാക്ഷി;
""...ങ്‌ഹൂം.! അതൊക്കെ കഴിഞ്ഞതാ..!!"""_ ന്നു മറുപടികൊടുത്തപ്പോൾ ഇതിനിടയിലിതൊക്കെ എപ്പോളെന്ന ഭാവമായിരുന്നെനിയ്ക്ക്...
എന്നിട്ടു നമ്മളിതൊന്നുമറിയുന്നില്ലല്ലോ..??!!
അപ്പോഴേയ്ക്കും വീണ്ടുമാ ചേച്ചിയുടെ സ്വരമുയർന്നു;
""...എന്നിട്ടിതെപ്പോൾ തുടങ്ങീതാ..??"""
""...അതോ... അതാച്ചക്കപ്പഴം വലിച്ചുകേറ്റിയേപ്പിന്നെയാ... വെറുതേ കിട്ടീതാണല്ലോന്നോർത്തു ന്യായത്തിനു വലിപ്പിച്ചിട്ടുണ്ടാവും..!!''""_ ചോദ്യം
മീനാക്ഷിയോടായിരുന്നെങ്കിലും ഞാൻ വെച്ചുതൊടുത്തു,
""...മിക്കവാറുമെല്ലാംകൂടി വെച്ചുപെരുക്കീട്ട് വയറുപൊട്ടിപ്പിളരുവാന്നാ തോന്നുന്നേ... ഇനീപ്പെന്താ ചെയ്ക..??"""_ ഞാൻ ചേച്ചിയെനോക്കി...
""...ആണോ കൊച്ചേ..?? ചക്കപ്പഴം കഴിച്ചേച്ചുവന്നതാണോ..?? അതിനത്രയ്ക്കുംവേണ്ടി കഴിച്ചിരുന്നോ..??"""_ സംശയനിവാരണം നടത്താനായി ചോദിച്ചതും,
""...ഓ.! അതിലെന്താത്ര സംശയം..?? അല്ലേ ചേച്ചിയിവൾടെ വയറേലൊന്നു ഞെക്കിനോക്കിയേ... ചക്കക്കുരുവൊക്കെ ചെവീക്കൂടെ തെറിയ്ക്കും..!!"""_ എന്നൊരു ഡയലോഗായിരുന്നെന്റെ വായീന്നുവന്നത്...
അതിന്,
""...നീയൊന്നു മിണ്ടാണ്ടിരീടാ... ഞാനൊന്നു ചോദിച്ചോട്ടേ..!!"""_ ന്നുള്ള ചേച്ചിയുടെ മറുപടികേട്ടതും ഞാനൊന്നു ഞെട്ടി...
ആകെയരമുക്കാൽ മണിയ്ക്കൂറത്തെ പരിചയംമാത്രമുള്ളയെന്നോട് അങ്ങനെപറയണമെങ്കിൽ..?? ഞാനതോടൊന്നടങ്ങി...
പക്ഷേ, സാധാരണയങ്ങനൊരു സാഹചര്യത്തിലവൾടെ മൂക്കാമ്മണ്ടയിടിച്ചു പൊട്ടിയ്ക്കാമെന്നു ചിന്തിയ്ക്കുന്നയെനിയ്ക്ക് ഇതെന്താപറ്റിയേന്നുമാത്രം മനസ്സിലായില്ല...
ഒന്നുംമിണ്ടാതെനിന്ന എന്നെ തുറിച്ചുനോക്കിയശേഷം പുള്ളിക്കാരി മീനാക്ഷിയോടായി നേരത്തേചോദിച്ച ചോദ്യമാവർത്തിച്ചു...
അതായത്, ചക്കപ്പഴം കഴിച്ചിട്ടാണോ വയറുവേദനവന്നതെന്നുള്ള സാനം...
അതിനവളെന്നെയൊന്നു പാളിനോക്കിക്കൊണ്ടതേന്ന മട്ടിൽ തലകുലുക്കി...
കണ്ടതും,
""...അയ്യോ.! അതുചിലപ്പോൾ കഴിച്ചുശീലല്ലാത്തോണ്ടു വന്നതാകും... ഞാനെന്തേലും മരുന്നുണ്ടോന്നു നോക്കട്ടേട്ടോ... ഇല്ലേ നമുക്കാശൂത്രീപ്പോവാം..!!"""_ അതുംപറഞ്ഞു പുള്ളിക്കാരി പുറത്തേയ്ക്കിറങ്ങിയോടുവാർന്നു...
""...ഇനീപ്പോളവര് മരുന്നുങ്കൊണ്ടു വരുവാണേൽ പിന്നെയാശൂത്രീപ്പോണോ..??"""_ ആ പുള്ളിക്കാരി പോയെന്നുറപ്പുവരുത്തിയ ശേഷമായിരുന്നു ചോദ്യം...
അതിന്,
""...നീയൊരു മനുഷ്യനാണോടാ നാറീ..??"""_ ന്നായിരുന്നു മറുചോദ്യം...
കൂട്ടത്തിൽ ഉണ്ടക്കണ്ണുകളുരുട്ടി എന്നെ ദഹിപ്പിയ്ക്കുന്നുമുണ്ടായിരുന്നു...
""...അല്ല... മനുഷ്യനല്ല... മനുഷ്യനാരുന്നേൽ നിന്നെയൊക്കെ സയ്ക്കാമ്പറ്റുവാർന്നോ..??"""_ ഉടനെ മറുത്തെന്തോ പറയാൻതുടങ്ങി മീനാക്ഷിയെ തടഞ്ഞുകൊണ്ടാ
💬 Comments
View all comments