0%

Chapter Title : എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.5K

ചേച്ചി തിരികെക്കേറിവന്നു...

...ഇവരിനി മരുന്നു കതകിനുപിന്നിൽ വെച്ചേക്കുവാരുന്നോ..?? ഇത്രപെട്ടെന്നോടിച്ചെന്നെടുത്തേച്ചു വരാൻ..??

എന്നാലിത്തവണ ആ ചേച്ചിതനിച്ചായിരുന്നില്ല...

കൂടെ നമ്മടെ ടീമിനെ പിടിച്ചുവലിച്ചോണ്ടുപോയി ചക്കതീറ്റിച്ചയാ പെമ്പറന്നോത്തിയുമുണ്ട്...

കൈയിലെ ഗ്ലാസ്സിലെന്തോ പിടിച്ചുനിന്നയവരെ മീനാക്ഷി തുറിച്ചുനോക്കുന്നതു കണ്ടപ്പോൾ ഇവളിനിയാ തള്ളയെപിടിച്ചിടിയ്ക്കോന്നായി ഞാൻ...

അമ്മാതിരി അവലക്ഷണംകെട്ട നോട്ടമായിരുന്നു മീനാക്ഷിയുടേത്...

""...വയറുവേദനകുറവുണ്ടോ മോളേ..?? ഇല്ലേലിതാ... ഇതങ്ങടു കുടിച്ചേക്ക്..!!"""_ എന്നുംപറഞ്ഞു ജോയുടെയമ്മ കൈയിലിരുന്നഗ്ലാസ്സ് മീനാക്ഷിയ്ക്കുനേരേ നീട്ടി...

അവളാണെങ്കിൽ നിങ്ങൾക്കിനീം മതിയായില്ലേ തള്ളേന്നഭാവത്തിലുള്ള നോട്ടവും...

""...ആഹാ.! നല്ല മണമുണ്ടല്ലോ..!!"""_ ഗ്ലാസ്സിലെമണം മൂക്കിലേയ്ക്കടിച്ചതും ഞാനവരെനോക്കി...

""...മേടിച്ചുകുടിച്ചോ... അയമോദകസത്താ... ചെറിയൊരു കയ്പ്പുണ്ടാവും... എന്നാലും വയറുവേദനയൊക്കെ പമ്പകടക്കും..!!"""_ ചേച്ചികൂടി ആത്മവിശ്വാസം കൊടുത്തപ്പോൾ, വയറുവേദനമാറാൻ വിഷംകലക്കിക്കൊടുത്താലും കുടിയ്ക്കുമെന്ന സ്ഥിതിയിൽനിന്ന മീനാക്ഷി അതുമേടിച്ചൊറ്റവലി...

വലിച്ചുകഴിഞ്ഞപ്പോഴാണ് അമളിമനസ്സിലായത്... അതേപോലെ തിരിച്ചുതുപ്പാനൊരുങ്ങീതും ചേച്ചിയും അമ്മയുംകൂടി അവൾടെ വായപൊത്തിപ്പിടിച്ചു...

എന്നിട്ട്,

""...ഒരു കുഴപ്പോമില്ല... കുടിച്ചോ... കുടിച്ചോ... ആദ്യത്തെയൊരു കയ്പ്പേ കാണുള്ളൂ..!!"""_ എന്നുംപറഞ്ഞവളെക്കൊണ്ടതു വിഴുങ്ങിപ്പിച്ചു...

സാധനംതൊണ്ടക്കുഴിയിൽ നിന്നുമിറങ്ങീതും കുറച്ചുനേരം കണ്ണുകളച്ചറപ്പോടെയിരുന്ന മീനാക്ഷി കണ്ണുതുറക്കുമ്പോൾ ആ ഉണ്ടക്കണ്ണുകൾ നിറഞ്ഞിരുന്നു...

""...നല്ലകയ്പ്പുണ്ടോ..?? എന്നാലിതീന്നൊരെണ്ണം കഴിച്ചോ..!!"""_ ഞാൻ കട്ടിലിലിരുന്ന പ്ളേറ്റീന്നൊരു ചക്കച്ചുളയെടുത്തു നീട്ടിയതേ ആ ചേച്ചിയും അമ്മയുംകൂടി പൂരച്ചിരിതുടങ്ങി...

...ശ്ശെടാ.. എന്തോ ചെയ്യാനാന്നു പറേണേ... ഒരു നല്ലകാര്യം ചെയ്യാന്നോക്കിയാലും പട്ടിത്താറ്റും പരിഹാസോമാണല്ലോ..??!!

""...നീ കളിയാക്കുവൊന്നുംവേണ്ട... അത്രയ്ക്കു വല്യാളാണേൽ നീയൊന്നു കുടിച്ചു കാണിയ്ക്ക്... എന്നിട്ടു ഡയലോഗടിയ്ക്ക്..!!"""_ അവരുചിരിച്ചത് അഭിമാനപ്രശ്നമായ മീനാക്ഷി മുഖംകോട്ടിക്കൊണ്ടിരുന്നു ചിതറി...

""...ആടീ.. ഞാങ്കുടിയ്ക്കും... ഇതല്ല... ഇതിലുംവല്യ ഐറ്റംസു കുടിച്ചിട്ടുള്ളവനാ ഞാൻ... അതോണ്ടതു നീ പറേണ്ട..!!"""_ ഞാനും വിട്ടില്ല...

""...ഓ.! പിന്നേ... കോപ്പാണ്.! ഡയലോഗടിയ്ക്കാനാർക്കും പറ്റും... അണ്ടിയോടടുക്കമ്പഴേ അറിയൂ മാങ്ങേന്റെ പുളിപ്പ്..!!"""_ കയ്പ്പുകുടിപ്പിച്ചതിലുള്ള ദേഷ്യവും കളിയാക്കിയ സങ്കടവുമെല്ലാംകൂടി തികട്ടിവന്നപ്പോൾ കുനിഞ്ഞിരുന്നു മീനാക്ഷി പിറുപിറുത്തു...

എന്നാൽ ഞങ്ങടെയീ

💬 Comments

View all comments