0%

Chapter Title : എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.5K

തല്ലുകൂടലൊന്നും മുഖവിലയ്ക്കെടുക്കാതെയാ ചേച്ചി;

""...ഇപ്പോഴെങ്ങനെ..?? വയറുവേദന കുറവുണ്ടോ..??"""_ ന്നു ചോദിച്ചതും വയറിലൊന്നു തടവിക്കൊണ്ട് മീനാക്ഷി തലകുലുക്കി...

ഇനി മാറിയില്ലെന്നു പറഞ്ഞാൽ വീണ്ടുമാ മരുന്നുകുടിപ്പിയ്ക്കോന്നു കരുതിയിട്ടാണോ ആവോ..??

""...അതേ... വയറുവേദന മാറിയെങ്കിലേ മാറീന്നു പറയാവൂ... അല്ലാതിനിയുമാ മരുന്നുകുടിപ്പിയ്ക്കോന്നു കരുതി കള്ളംപറഞ്ഞിട്ട് ഇവടെക്കിടന്നു മോങ്ങിയാലുണ്ടല്ലോ..!!"""

""...നിങ്ങളിതെന്തു പറഞ്ഞാലും ഉടക്കാണല്ലോ..??"""_ ഞങ്ങൾടെയടിപിടികണ്ടു സഹികെട്ടാണെന്നു തോന്നുന്നു ഒരുചിരിയോടെ അവന്റമ്മയതു ചോദിച്ചത്...

അതിന്,

""...ഞാൻ കാര്യായ്ട്ടാമ്മേ പറഞ്ഞേ... വയറുവേദന മാറീട്ടൊന്നുവല്ല... ആ മരുന്നുകുടിയ്ക്കാനുള്ള മടികൊണ്ടിവള് കള്ളംപറയുവാ..!!"""_ അവരെനോക്കിയതു പറഞ്ഞിട്ടു മീനാക്ഷിയുടെ നേരേതിരിഞ്ഞ്;

""...അല്ലേലീ വയറുവേദനയ്ക്കു മരുന്നായ്ട്ട് നിങ്ങളുവല്ല ലഡ്ഡുവോ ജിലേബിയോ

കൊടുത്തുനോക്ക്... ബേക്കറിപൂട്ടിപ്പോയാലും ഇവൾടെ വയറുവേദന മാറില്ല..!!"""_ ഞാൻകൂട്ടിച്ചേർത്തു...

എന്റെ വർത്താനംകേട്ട് ആദ്യമൊന്നുചിരിച്ച ചേച്ചി;

""...ഒന്ന് മിണ്ടാണ്ടിരിയ്ക്ക് സിദ്ധൂ... ഭക്ഷണം കഴിക്കുന്നതിനിങ്ങനെ കുറ്റമ്പറയാതെ..!!"""_ എന്നുംപറഞ്ഞു മീനാക്ഷിയെയൊന്നു സപ്പോർട്ട്ചെയ്തു...

അതിനുടനേ,

""...അങ്ങനെപറഞ്ഞോട് ചേച്ചീ... അല്ലേലും ഞാനെന്തുകഴിച്ചാലും ഇവന് കുറ്റവാ... ചേച്ചിതന്നെപറ... ഈ ഫുഡ് കഴിയ്ക്കുന്നതൊരു തെറ്റാണോ..??"""_ മീനാക്ഷിയുടെ സംശയം...

എന്നാലതിനു മറുപടിപറയാനാ ചേച്ചിയെ സമ്മതിയ്ക്കാതെ ഞാനിടയ്ക്കുകേറി;

""...ഫുഡ്കഴിയ്ക്കുന്നതൊരു തെറ്റല്ല... പക്ഷേ, കൂടുള്ളവനെ പൊളന്നു തിന്നുന്നതു ദ്രോഹമാണ്..!!'"'"

ഒന്നുനിർത്തിയശേഷം;

""...എനിയ്ക്കുതോന്നുന്നത്, ഇവളെ ഗർഭിണിയായ്രുന്ന സമയത്ത് ഇവൾടമ്മ വല്ല നോമ്പുംപിടിച്ചിരുന്നെന്നാണ്... സത്യമ്പറേടീ... അതിന്റെ പ്രതികാരമല്ലേ നീ ഞങ്ങളോടു തീർക്കുന്നേ..??"""_ ഞാൻ കൂട്ടിച്ചേർത്തു...

അതോടവരുടെ ചിരിയുച്ഛത്തിലായി...

അതത്ര സുഖിയ്ക്കാതിരുന്ന മീനാക്ഷി;

""...ആണെങ്കി നെനക്കെന്താടാ നഷ്ടം..??"""_ ന്നും ചോദിച്ച് ചക്കപ്പഴമിരുന്ന പ്ളേറ്റെടുത്തെന്നെ ഒറ്റയേറ്...

തെണ്ടിയ്ക്ക് ഉന്നമില്ലാത്തത് ഭാഗ്യം, അല്ലാർന്നേൽ തലയുടെ കാര്യത്തിലൊരു തീരുമാനമായേനെ...

""...എന്താമോളേയീ കാണിച്ചത്..?? അതുവല്ലതും മേത്തുകൊണ്ടിരുന്നേലോ..?? അവൻചുമ്മാ തമാശയ്ക്കോരോന്നു പറയുന്നതല്ലേ... അതിനിങ്ങനാണോ പ്രതികരിയ്ക്കുന്നേ..??"""_ ജോയുടെയമ്മ മീനാക്ഷിയേയും ശകാരിച്ചുകൊണ്ടെന്റടുത്തേയ്ക്കു വന്നു...

അവരുടെയാചോദ്യം മീനാക്ഷിയ്ക്കൊന്നു തട്ടി...

ഇതുവരെ പരിചയമില്ലാത്തവരുടെ വായീന്നു വഴക്കുകേട്ടാൽ

💬 Comments

View all comments