Chapter Title : എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]
ആർക്കായാലുമൊന്നു ഫീലാവോല്ലോ...
അതുകൊണ്ടാവും മീനാക്ഷിയപ്പോഴും ഇഞ്ചികടിച്ച കുരങ്ങന്റെമാതിരി അതേയിരിപ്പിരുന്നത്...
""...അമ്മയൊന്നു ചുമ്മാതിരുന്നേ... അവളെമാത്രം കുറ്റമ്പറയുവൊന്നുംവേണ്ട... അതിനെയിട്ടു കളിയാക്കീതുമുഴുവൻ ഇവനല്ലേ... എന്നിട്ടവളെമാത്രം വഴക്കുപറയുന്നേലെന്തു ന്യായവാ..??"""_ അത്രയുംനേരം ഞാനടിച്ച ഡയലോഗുകൾക്കു തലയറിഞ്ഞു ചിരിച്ചയാ പെമ്പറന്നോത്തി നിന്നനിൽപ്പിൽ മീനാക്ഷിയുടെ പക്ഷംചേർന്നു...
എന്നിട്ടുടനേ,
""...അയ്യേ... മീനൂ... കരയുന്നോ..??"""_ ന്നുള്ള അവരുടെചോദ്യംകൂടി കേട്ടപ്പോൾ ഞാനും മീനാക്ഷിയെനോക്കി...
തലകുനിച്ചിരിന്ന അവൾടെ കണ്ണിൽനിന്നും തുള്ളിത്തുള്ളിയായി കണ്ണുനീര് മടിയിലേയ്ക്കു വീഴുന്നതുകണ്ടു...
അവന്റെയമ്മയാ പറഞ്ഞതു കക്ഷിയ്ക്കു ഫീലായീന്നുതോന്നുന്നു...
എന്നാലപ്പോൾത്തന്നെ ചേച്ചിയവൾക്കൊപ്പം ബെഡ്ഡിലേയ്ക്കുകയറി അവളെ ചേർത്തുപിടിച്ചിരുന്നു...
""...അച്ചോടാ..! നീയിത്രയ്ക്കേയുള്ളോ കൊച്ചേ..?? അമ്മയതു ചുമ്മാപറഞ്ഞതല്ലേ..?? അതിനൊക്കെയിങ്ങനെ കരയാൻതുടങ്ങിയാലോ..??""'_ ഒരുചിരിയോടെ മീനാക്ഷിയുടെ മുഖംപിടിച്ചുയർത്തി പുള്ളിക്കാരി ചോദിച്ചപ്പോഴേയ്ക്കും അമ്മയുമവൾക്കടുത്തായിരുന്നു...
""...അതേ... അമ്മയിവളോടു ചൂടാവുന്നപോലെ ആ ഓർമ്മയിൽ പെട്ടെന്നങ്ങു പറഞ്ഞുപോയതാടാ... മോൾക്കിങ്ങനെ വെഷമാവോന്നു ഞാങ്കരുതീലാ... പോട്ടേ..!!"""_ മീനാക്ഷിയുടെ മുടിയിഴകളിൽ തഴുകിക്കൊണ്ടുള്ള അമ്മയുടെവാക്കുകൾ...
രണ്ടുപേരുമപ്പുറമിപ്പുറമിരുന്ന് ശക്തിയായി കൊഞ്ചിച്ചപ്പോൾ മീനാക്ഷിയുടെ വിഷമമൊക്കെ മാറി...
""...എന്തേയ്..?? ഇപ്പോഴും വാകയ്ക്കുന്നുണ്ടോ..??"""_ ഉമിനീരിറക്കുമ്പോഴുള്ള മീനാക്ഷിയുടെ മുഖഭാവം ശ്രെദ്ധിച്ചുകൊണ്ടമ്മ ചോദിച്ചു... അതിനവൾ തലകുലുക്കീതും,
""...ഭയങ്കര കയ്പ്പാണേലൊരു കഷ്ണം ചക്കര കൊണ്ടുക്കൊടുക്കമ്മേ...!!"""_ ചേച്ചിയുടെ ഡയലോഗെത്തി... അതുവരെയെല്ലാം കണ്ടു മതിമറന്നുനിന്ന എന്റെ മനസ്സുടച്ചവാക്കുകൾ...
ഞാൻ ജീവനൊടിരിയ്ക്കുമ്പോ അവളങ്ങനെ ശർക്കരകേറ്റി കയ്പ്പുമാറ്റണ്ട...
""...ശർക്കരതിന്നാ മരുന്നു ഫലിച്ചില്ലേലോ..?? ആയുർവേദമല്ലേ..?? അപ്പോൾ കയ്പ്പു കയ്പ്പായിത്തന്നുള്ളിൽ ചെല്ലണം... അല്ലേത്തന്നെ ഇതിനൊക്കെന്തോ കയ്പ്പിരിയ്ക്കുന്നെന്നാണ്..??!!"""_ എന്നിലെ വേവലാതിയുണർന്നു...
""...അത്രയ്ക്കു മധുരമാണെങ്കി നീയൊന്നു കുടിച്ചു കാണിയ്ക്കെടാ... അവൻ കൊറേനേരവായി ചുമ്മാനിന്നു ഡയലോഗുവിടുന്നു... കുടിച്ചവർക്കേ ഇതിന്റെകയ്പ്പറിയൂ... നോക്കിനിന്നവർക്കറിയൂലാ..!!"""_ ശർക്കരക്കേസിൽ ഞാനിടങ്കോലിട്ടെന്നു മനസ്സിലായതും ഡോക്ടറൂട്ടീടെ തനിനിറംപുറത്തുചാടി...
അല്ലേത്തന്നെ ഞാങ്കാരണമൊന്നു കരയേണ്ടിവന്നതല്ലേ... അപ്പോൾപ്പിന്നതിന്റെ ചൊരുക്കുകാണാതിരിയ്ക്കില്ലാല്ലോ..??!!
പക്ഷേ, മീനാക്ഷിയുടെയാ ഡയലോഗുകേട്ടതും അമ്മയും ചേച്ചിയുങ്കൂടി ചിരിയ്ക്കാൻ തുടങ്ങിയതോടെ എനിയ്ക്കങ്ങോട്ടു പൊളിഞ്ഞു;
""...എന്നാ നീയെടുത്തിട്ടു വാടീ... ഞാൻ
💬 Comments
View all comments