Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]
ചേച്ചിയെന്നൊരു നോട്ടം...
ദഹിച്ചുപോയില്ലന്നേയുള്ളൂ...
കൂട്ടത്തിൽ,
""...സത്യവാണോടാ..?? നിനക്കു തിരുമ്മിക്കൊടുക്കാൻ പറ്റൂലാന്നുപറഞ്ഞോ..??"""_ എന്നെടുത്തു ചോദിയ്ക്കകൂടി ചെയ്തപ്പോൾ എനിയ്ക്കൊറ്റ പ്രാർത്ഥനെയേ ഉണ്ടാർന്നുള്ളൂ, തനിക്കൊണം പുറത്തുവരല്ലേന്ന ഒറ്റൊരെണ്ണം...
""...മീനൂ... നീയടുക്കളേൽപ്പോയി ആ തൈലമിങ്ങെടുത്തിട്ടുവാ... ഇവനെക്കൊണ്ടു തിരുമിയ്ക്കാവോന്നു ഞാനൊന്നു നോക്കട്ടേ..!!"""_ എന്നെയൊന്നു ചുഴിഞ്ഞുനോക്കി മീനാക്ഷിയോടതുപറഞ്ഞതും അവളടുക്കളയിലേയ്ക്കു പാഞ്ഞു...
കുറച്ചുകഴിഞ്ഞതുമൊരു കുപ്പിയുമായി തിരികെവരുകയും ചെയ്തു...
""...ഇതല്ലേ ചേച്ചീ..??"""_ ഉത്സാഹത്തോടുള്ള അവൾടെചോദ്യത്തിന് ചേച്ചി അതേന്നു തലകുലുക്കിയശേഷം,
""...മര്യാദയ്ക്കു ചെന്നവൾടെ കാലുതിരുമ്മിക്കൊടടാ..!!"""_ ന്നൊരാജ്ഞയുമിട്ടു...
""...പിന്നേ... എന്നെക്കൊണ്ടൊന്നും പറ്റത്തില്ല..!!"""_ എടുത്തടിച്ചപോലെ മറുപടിയുംപറഞ്ഞു തിരിഞ്ഞു നടക്കാൻതുടങ്ങീതും,
""...അതെന്താ നിനക്കുപറ്റാത്തെ..?? നിനക്കു പിന്നെന്തായിവിടെ പണി..??"""_ അവരുടെ ചോദ്യമെത്തി...
അതിന്,
""...അതൊന്നുവല്ല... എനിയ്ക്ക്... എനിയ്ക്കു തിരുമ്മാനറിയത്തില്ല... അതുകൊണ്ടാ... തിരുമ്മാനറിയാത്തോരു
തിരുമ്മിയാൽ ചിലപ്പോ ശരീരത്തിനുകേടുവരും... ഇനി ഞാന്തിരുമ്മി വല്ല ഞരമ്പാണം പിണഞ്ഞുപോയാൽ ജീവിതകാലംമുഴുവൻ ഞാനിവളെ പാളയിലിരുത്തി വലിച്ചിട്ടുനടക്കേണ്ടിവരും... അതോണ്ടതു വേണ്ട..!!"""_ ഞാൻ തീർത്തുപറഞ്ഞു...
""...പിന്നേ... നീയതിനിവിടെ ആയുർവേദചികിത്സയൊന്നും നടത്തണ്ട... എണ്ണ തേയ്ക്കുന്നപോലെ ചുമ്മാ ഈ കുഴമ്പൊന്നു പുരട്ടിക്കൊടുത്താൽ മാത്രംമതി... നല്ലൊന്നാന്തരം മർമ്മാണിക്കുഴമ്പാ... വേദനയൊക്കെ പമ്പ കടക്കും..!!"""
""...എനിയ്ക്കെങ്ങും അറിയില്ല... ചേച്ചിതന്നെ തേച്ചുകൊടുത്താ മതി..!!"""
""...എടാ... അതിനെനിയ്ക്കിനി നൂറുകൂട്ടം പണി ബാക്കികിടപ്പുണ്ട്... നാളത്തേയ്ക്കുള്ള അരിയരച്ചു വെയ്ക്കണം... പാത്രം കഴുകിവെയ്ക്കണം... തക്കുടൂനെ ഉറക്കണം..!!"""_ പറഞ്ഞുവന്നത് ഒന്നു ബ്രേക്കിട്ടശേഷം,
""...നല്ല കൊച്ചല്ലേ... നീയൊന്നു തേച്ചുകൊടുക്കെടാ... മരുന്നുതേയ്ക്കാൻ ഭാര്യേടെ കാലേലൊന്നു പിടിച്ചൂന്നുംവെച്ച് എന്റെ കൊച്ചിനൊന്നും വരാമ്പോണില്ല... അതിപ്പോഴൊരു കുറച്ചിലായും കാണണ്ട... ഞാനല്ലേ പറയുന്നേ... ചെല്ല്..!!"""_ എന്നുകൂടി കൂട്ടിച്ചേർത്ത്, ശേഷം മീനാക്ഷിയോടായി;
""...മീനൂ... നീയാ കുഴമ്പുങ്കൊണ്ടു കൂടെച്ചെല്ല്... സിദ്ധൂട്ടൻ തിരുമ്മിത്തരും..!!"""_ ന്ന് പറഞ്ഞു വാക്കുകൾ മുഴുവിച്ചതും ഞാനൊന്നു തറഞ്ഞുനിന്നുപോയി...
എന്റെ മനസ്സുവായിച്ചതുപോലെ അത്രയും കൃത്യമായിപറഞ്ഞപ്പോൾ മറുവാക്കുപറയാനോ അനുസരിയ്ക്കാതിരിയ്ക്കാനോ കഴിയാതെ ഞാനും മീനാക്ഷിയ്ക്കൊപ്പം
💬 Comments
View all comments