0%

Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 4.4K

കയ്യിൽമേടിച്ചിട്ടും വിശ്വാസംവരാതെവന്നപ്പോൾ ഞാൻചോദിച്ചു...

""...നെനക്കു വേണേൽ കുടി..!!"""_ ന്നായിരുന്നൂ അതിനുള്ളമറുപടി...

""...മ്മ്മ്.! എന്താണ്... നടക്കുമ്പോളൊരു ചട്ടല്..?? ഞാനൊന്നൂടെ തിരുമ്മേണ്ടിവരോ..??"""_ ഒരു വഷളൻചിരിയോടെ ചോദിച്ചതിന്,

""...പോടാ നാറീ..!!"""_ ന്നൊരു പിറുപിറുക്കലായ്രുന്നു ആദ്യം...

കൂട്ടത്തിൽ,

""...ഞാൻ രാവിലേ ചേച്ചിയെക്കൊണ്ട് തിരുമ്മിച്ചു..!!"""_ ന്ന് പുച്ഛത്തോടെയുള്ള മറുപടിയുംവന്നു...

""...ഓഹ്.! അപ്പോളതാണ് രാവിലേയെണീറ്റ് പോന്നത്... കഴച്ചിട്ട് കിടക്കാൻ പറ്റിയില്ലായ്രിയ്ക്കും..!!"""_ ഞാൻ തിരിച്ചും മുറുമുറുത്തു...

""...ഹലോ.! ഇന്നു കറങ്ങാൻ വല്ലപ്ലാനുമുണ്ടോ..??"""_ അപ്പോഴേയ്ക്കും ചായക്കപ്പും കയ്യിൽപ്പിടിച്ചങ്ങോട്ടേയ്ക്കുവന്ന ജോക്കുട്ടൻ എന്നേയും മീനാക്ഷിയേം മാറിമാറിനോക്കി...

മീനാക്ഷിയെന്തായാലും അന്ന് പുറത്തിറങ്ങാൻ ചാൻസില്ലാത്തതിനാൽ ഞാനില്ലെന്നു തലയാട്ടിയതും,

""...ഡാ... ഇന്നുപോയി ജീപ്പെടുക്കാനിരിയ്ക്കുവാ... അവന്മാരു വിളിച്ചിരുന്നു... അപ്പൊ നിനക്കൊന്നു ഷോപ്പിൽപ്പോയവിടുന്നിത്തിരി കാശെടുത്തേച്ചു വരാവോ..??"""_ ന്നൊരു ചോദ്യംകൂടി...

സത്യത്തിലതുകേട്ടപ്പോൾ ഞാനൊന്നതിശയിയ്ക്കാതിരുന്നില്ല...

കാരണം, കാശെടുത്തിട്ടുവരാൻ എന്നെപ്പറഞ്ഞുവിടുകയെന്നൊക്കെ പറയുമ്പോൾ, അവനെന്നെയത്രയ്ക്കു വിശ്വാസമുണ്ടെന്നല്ലേ അതിനർത്ഥം..??

അതോടെ ഞാനവനെ ബഹുമാനസൂചകമായൊന്നു നോക്കി...

സ്വന്തം തന്തപോലുമെന്നെ ഇങ്ങനൊന്നും വിശ്വസിച്ചിട്ടില്ലെടാന്നു പറയണമെന്നൊരുനിമിഷം തോന്നിയെങ്കിലും പിന്നെ വേണ്ടെന്നുവെച്ചു...

""...എന്താടാ..?? ബുദ്ധിമുട്ടുണ്ടോ..??"""_ എന്റെമറുപടി വൈകിയതുകൊണ്ടാകും
അങ്ങനൊരു ചോദ്യമവനിട്ടത്...

""...ബുദ്ധിമുട്ടോ..?? എന്തിന്..?? ഞാൻ പോയേക്കാം..!!"""_ മറുപടികൊടുക്കാൻ പിന്നെനിയ്ക്കൊട്ടും ചിന്തിയ്ക്കേണ്ടതായി വന്നില്ല...

""...എന്നാൽ നീ റെഡിയാകാൻനോക്ക്... എന്നിട്ടെന്നെ വർക്ക്ഷോപ്പിലൊന്നു ഡ്രോപ്പ്ചെയ്തേക്ക്..!!"""_ പറഞ്ഞുകൊണ്ടവനെഴുന്നേറ്റപ്പോൾ ചായ വേഗത്തിൽ വലിച്ചുകുടിച്ച് ഞാനും റൂമിലേയ്ക്കുപാഞ്ഞു...

കുളിച്ചു ഫ്രെഷായി ഡ്രസ്സുംമാറി താഴേയ്ക്കുചെന്നപ്പോൾ ജോക്കുട്ടൻ പോകാൻറെഡിയായി നിൽപ്പുണ്ടായ്രുന്നു...

എന്നെക്കണ്ടതും ഫുഡ് കഴിച്ചിട്ടിറങ്ങാമെന്നായി...

അത് കഴിച്ചുവന്നതും,

""...എന്നാലിറങ്ങിയാലോ..??"""_ അവൻചോദിച്ചു...

ഞാനതിനു തലകുലുക്കീപ്പോൾ പുള്ളിയുമെന്റൊപ്പം പുറത്തേയ്ക്കുവന്നു...

ചേച്ചിയും മീനാക്ഷിയും നോക്കിനിൽക്കേ വണ്ടിയുമെടുത്ത് പുറത്തേയ്ക്കിറങ്ങിയ ഞങ്ങൾ വർക്ക്ഷോപ്പെത്തുന്നവരെ കാണുന്നവരെ മുഴുവൻ ട്രോളുവായിരുന്നു...

ഇവനെയെന്തുകൊണ്ട് നേരത്തേ പരിചയപ്പെടാൻ കഴിഞ്ഞില്ലെന്ന വിഷമമേ എനിയ്ക്കാകെ തോന്നിയുള്ളൂ...

അങ്ങനവനെ വർക്ക്ഷോപ്പിലാക്കി ഞാൻ ഷോപ്പിലേയ്ക്കുതിരിച്ചു...

ബൈക്കും പാർക്കുചെയ്ത് അകത്തേയ്ക്കു ചെന്നുകേറീതും കാണുന്നത്

💬 Comments

View all comments