Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]
ന്നുംപറഞ്ഞവൾ മടിയിലിരുന്ന തലയിണയെടുത്ത് കസേരയിലേയ്ക്കെറിഞ്ഞു...
""...ഊമ്പി.! പില്ലോ കൊള്ളാഞ്ഞിട്ട് നീയെഴുന്നേൽക്കുന്നത് പത്തുമണിയ്ക്കാ... അപ്പൊ പതുപതുത്ത പില്ലോവല്ലതുംകിട്ടിയാൽ കുംഭകർണ്ണനുചിലപ്പോൾ കോംപെറ്റീഷനാവും... അതോണ്ട് മര്യാദയ്ക്കുള്ളതുവെച്ച് കിടന്നുറങ്ങാൻനോക്ക്..!!"""_ അതുകേട്ടതുമവളെന്നെ രൂക്ഷമായൊരു നോട്ടം...
അതുകാര്യമാക്കാതെ ഞാൻ നീണ്ടുനിവർന്നങ്ങോട്ടു കിടന്നപ്പോൾ,
""...പിന്നെ വേറൊന്നൂടൊണ്ട്..!!"""_ എന്നും മൊഴിഞ്ഞവൾ കട്ടിലിലേയ്ക്കു കേറിയിരുന്നു,
""...അവരില്ലേ... അവരും നമ്മളെപ്പോലാ..!!"""_ മീനാക്ഷികൂട്ടിച്ചേർത്തു...
""...മനസ്സിലായില്ല..!!"""
""...അതായത്... ജോക്കുട്ടനെക്കാളും മൂത്തത് ചേച്ചിയാന്ന്..!!"""
""...നിന്നോടാരുപറഞ്ഞു..?? കാര്യമറിയാതെ അനാവശ്യമ്പറഞ്ഞുനടന്നാ മൂക്കിടിച്ചുപരത്തും ഞാൻ..!!"""
""...ഞാമ്പറഞ്ഞതു സത്യാടാ... ആ ചേച്ചിയാ അവനേക്കാട്ടിലും മൂത്തത്... ഇന്നു മുറിയടിച്ചുവാരുന്നേനിടയ്ക്ക് അവരുടാധാർകാർഡ് ഞാങ്കണ്ടു..!!""'
""...ഏഹ്..?? നീ മുറിയടിച്ചുവാരിയോ..??"""_ ആകാംഷസഹിയ്ക്കാനാവാതെ ചോദിച്ചതും,
""...ഇല്ലാ... ചേച്ചി... ചേച്ചി അടിച്ചുവാരുമ്പൊ കൂടെ ഞാനുമുണ്ടായ്രുന്നു..!!"""_ അവളൊന്നുചമ്മി...
""...മ്മ്മ്.! എന്നിട്ടെന്നിട്ട്..??"""
""...അല്ല... അത്... അവരും... അവരും നമ്മളെപ്പോലാന്ന് പറയുവായ്രുന്നു..!!""
""...അടിപൊളി.! അപ്പോൾ കവി കഷ്ടപ്പെട്ടുദ്ദേശിയ്ക്കുന്നത് നീയുമാച്ചേച്ചിയും ഒരുപോലാണെന്നാണോ..?? വലിച്ചുകളഞ്ഞാ മതി... അവരെന്നാ ലുക്കാന്നറിയോ..?? അതുപോലാണോ പട്ടിനക്കീതുപോലിരിയ്ക്കുന്ന നീ..?? കഷ്ടം..!!"""_ പറയുന്നതിനൊപ്പം ഞാനമർത്തിയൊന്നു ചിരിച്ചതും ഡോക്ടർടെമുഖം വലിഞ്ഞുമുറുകി...
അതിനെന്നെനോക്കി മുഖവുംകൂർപ്പിച്ച് ഒറ്റയിരിപ്പിരിയ്ക്കുമ്പോഴാണ് പെട്ടെന്ന് ശ്രീയുടെ കോളുവരുന്നത്...
ഉടനെ എന്നോടുള്ള കലിപ്പിൽ എത്തിപ്പിടിച്ച് അവളെന്റെ ഫോണെടുത്തശേഷം കോള്കട്ട്ചെയ്ത് ബെഡ്ഡിന്റെ മൂലയിലേയ്ക്കൊറ്റ ഏറായ്രുന്നു...
കൂട്ടത്തിൽ കോന്ത്രപ്പല്ല് കാട്ടിയൊരു ചിരിയോടെ,
""...അതൊരു പട്ടിനക്കിയ കോളായ്രുന്നൂ..!!"""_ ന്നൊരു ഡയലോഗും...
എന്നെയാക്കീതാ ഫുണ്ടച്ചി...
""...എടീ മൈരേ... ആരോടു ചോയ്ച്ചിട്ടാടീ എന്റെ ഫോണെടുത്തത്..?? പൊലയാടീ..!!"""_ ഇരുന്നയിരുപ്പിൽ ഞാനിരുന്ന് ചിതറീതും എന്തിനെന്നൊന്നുമറിയൂല ബെഡ്ഡിൽക്കിടന്ന തലയിണയെടുത്ത് അവളെന്നെ തലങ്ങും വിലങ്ങുമടിച്ചു...
...തല്ലിയത്
തെറിവിളിച്ചതിനാവൂല... മിക്കവാറും അവൾടെ പരദൂഷണം കേൾക്കാത്തതിനുള്ള പേഴ്സണൽ ഗ്രഡ്ജാവാനേ വഴിയുള്ളൂ... അല്ലേൽ പട്ടിനക്കീതുപോലാന്ന് പറഞ്ഞതിന്...
പിന്നെ ഞാൻ വിടോ..??
തലയിണയും പിടിച്ചുവാങ്ങി ദൂരെയെറിഞ്ഞിട്ട് അവൾടെ ഇടുപ്പിൽപ്പിടിച്ചുയർത്തി ബെഡ്ഡിലേയ്ക്കു മറിച്ചിട്ടു...
കൈരണ്ടും മേലേയ്ക്കുയർത്തി
💬 Comments
View all comments