Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]
നീ വിളിച്ചോണ്ടുപോയതാല്ലേ... അപ്പൊപ്പിന്നെ കുഴപ്പോല്ല..!!"""_ ചേച്ചി മീനാക്ഷിയുടെ നേരേ തിരിഞ്ഞു...
എന്നാൽ അതിനവളെന്തേലും പറയുംമുന്നേ,
""...പിന്നല്ലാതെ... അല്ലാതീ മലയൊക്കെ നിരങ്ങാനെന്റെ തലയ്ക്കോളമല്ലേ..??"""_ ന്ന് ഒന്നുമറിയാത്തപോലെ ഞാൻ വെച്ചുകീച്ചുവേം ചെയ്തു...
അതുകേട്ടതും മീനാക്ഷി എന്നൊരുനോട്ടം, നിനക്കിത്രോക്കായ്ട്ടും മതിയായില്ലല്ലേടാന്ന മട്ടിൽ...
പിന്നെ അടുത്തിടത്തു നിരങ്ങാൻ കൊണ്ടുപോയില്ലെങ്കിലോന്ന് കരുതിയാകും ഒന്നുംമിണ്ടാഞ്ഞത്...
""...എന്നാലുമെന്റെ പെണ്ണേ..."""_ ചേച്ചിയ്ക്കപ്പോഴും കേട്ടതുവിശ്വസിയ്ക്കാൻ പ്രയാസമെന്നമട്ടിൽ മീനാക്ഷിയെനോക്കി;
""...നീയെങ്ങനാ ആക്കുന്നിന്റെ മേലൊക്കെ വലിഞ്ഞുകേറിയേ..?? എനിയ്ക്കൊക്കെ താഴെനിന്നു നോക്കുമ്പോത്തന്നെ ദേഹന്തളരും..!!"""_ എന്നുകൂടി കൂട്ടിച്ചേർത്ത് മീനാക്ഷിയെ ബൂസ്റ്റ്‌ചെയ്തപ്പോൾ,
""...അതിനുകുറച്ചു ധൈര്യോക്കെവേണം... അല്ലാതെല്ലാരും നിന്നെപ്പോലാവണോന്നു നിർബന്ധമില്ലല്ലോ..!!"""_ അടുത്തിരുന്ന് ഫോണിൽ തോണ്ടുന്നതിനിടയിലും ചേച്ചിയെ കൊട്ടാനുള്ളവസരം ജോയും പാഴാക്കിയില്ല...
ഉടനെ,
""...അതേയതേ... അടുക്കളപ്പുറത്തെ തിട്ടയുടെ മേലെനിന്നു താഴേയ്ക്കുനോക്കിയാൽ തലകറങ്ങുന്നവളാ രാമയ്ക്കൽമേട്ടിൽ കേറാമ്പോണേ..!!"""_ ന്ന് അമ്മകൂടി ട്രോളിയപ്പോൾ പുള്ളിക്കാരിയൊറ്റപ്പെട്ടു...
""...കാര്യായ്ട്ടാണോ ചേച്ചീ..?? ചേച്ചിയ്ക്കതിമ്മേക്കേറാൻ പേടിയാണോ..??"""_ അവരുപറയുന്നതൊക്കെ കേട്ടിരുന്ന മീനാക്ഷിയ്ക്കൽഭുതം...
അവള് തലപൊക്കി ചേച്ചിയുടെ മുഖത്തേയ്ക്കുനോക്കി...
""...പേടികൊണ്ടൊന്നുവല്ല... അതിന്റെമേലേന്ന് നടുവിടിച്ചുവീഴേണ്ട കാര്യവൊന്നും തല്ക്കാലമെനിയ്ക്കില്ല..!!"""_ എന്നതിനു മറുപടിയുംകൊടുത്ത് പുള്ളിക്കാരി നൈസിനടുക്കളയിലേയ്ക്കു വലിഞ്ഞു...
""...ചുമ്മാതെയാ... ഭയങ്കരപ്പേടിയാ... കേറാമ്പോണോരെ വരെ പറഞ്ഞു തളർത്തിക്കളയും..!!"""_ ചേച്ചിപോയതും മീനാക്ഷിയെനോക്കി ജോ ചുണ്ടനക്കി...
അതുകേട്ടെല്ലാരും ചിരിച്ചെങ്കിലും എനിയ്ക്കതത്ര സുഖിച്ചില്ല...
...ഒരു മലേടെമേലെ കേറാമ്പറ്റാത്തേനിത്ര കളിയാക്കാനെന്തിരിയ്ക്കുന്നു..??!!
അപ്പോഴും തലയെറിഞ്ഞു ചിരിയ്ക്കുവായ്രുന്ന മീനാക്ഷിയെക്കണ്ടതും എനിയ്ക്കു പൊളിഞ്ഞു...
""...അതേ... കിണിച്ചതുമതി... ഇല്ലേൽ പാറപ്പുറത്തിരുന്ന് കാറിക്കൂവീത് ഞാമ്പറയും..!!"""_ ചെറിയകലിപ്പിൽ അവളോടു ചേർന്നിരുന്ന് ചെവിയിലങ്ങനെ പറഞ്ഞതും സ്വിച്ചിട്ടപോലവൾടെ ചിരിയുംനിന്നു...
""...അതേ... ചിരിച്ചൊക്കെ കഴിഞ്ഞെങ്കിലെല്ലാം വാ... വല്ലതുങ്കഴിയ്ക്കാം... മനുഷ്യനെ കളിയാക്കാനുള്ളാരോഗ്യം വേണോലോ..!!"""_ അടുക്കളയിൽനിന്നും ചേച്ചിയുടെ ഡയലോഗുവന്നതും എല്ലാരും പരസ്പരമൊന്നു നോക്കി...
ഉടനെ,
""...അടിപൊളി.! അപ്പോളെന്റെ കാര്യത്തിലൊരു തീരുമാനമായി..!!"""_ എന്നുംപറഞ്ഞു ജോയെഴുന്നേറ്റു...
പിന്നാലെയെല്ലാരും...
എന്നാൽ എന്റെകണ്ണുകളപ്പോഴും തിരഞ്ഞത് തക്കുടുവിനെയായ്രുന്നു...
💬 Comments
View all comments