Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]
കിടന്നുകൊണ്ട്തന്നെ അവൾമുറുമുറുത്തു...
""...ഓ.! അതോർത്താണോ നിന്റെ ടെൻഷൻ..?? എടീ... അതിപ്പോ നീ പേടിയ്ക്കണ്ട... അവര് തലേന്ന് നടന്നതൊന്നും പിറ്റേന്നോർക്കൂല... അന്നാ വണ്ടിയിടിച്ച ദിവസന്തന്നെ കണ്ടില്ലേ..?? അതുകൊണ്ട് നീ സമാധാനപ്പെട്... നിന്റെ ജെട്ടീലെ ഒരു പൂപോലും അവരോർക്കൂലാന്ന് ഞാനല്ലേ പറേണേ..!!"""_ ഇരുന്നങ്ങോട്ട് കോൺഫിഡൻസുകൊടുത്ത് തീർന്നില്ല...
അതിനുമുന്നേ അടുത്തുകിടന്നൊരു പുതപ്പ്ചുരുട്ടി അവളെന്നെയെറിഞ്ഞു...
കൂട്ടത്തിൽ,
""...പോടാ കാലാ..!!"""_ ന്നൊരുചീറലും...
അങ്ങനെ തല്ലുമ്പിടുത്തവുമൊക്കെ കഴിഞ്ഞ് എപ്പോഴാണുറങ്ങിയതെന്നൊരു പിടിയുമില്ല...
പക്ഷേ, രാത്രിയിലേതോ സമയത്ത് തണുപ്പു സഹിയ്ക്കാനാവാതെ ഞാനുണർന്നു...
അന്നേരമെന്നോടുചേർന്ന് എന്റെ നെഞ്ചിലേയ്ക്കു തലയുംവെച്ചുറങ്ങുവായിരുന്നു മീനാക്ഷി...
ഒരു ഞെട്ടലോടെ കണ്ണുതുറന്ന ഞാനുടനേ,
""...അങ്ങോട്ടു നീങ്ങിക്കിടേടീ..!!"""_ ന്നുമ്പറഞ്ഞവളെ തള്ളിമാറ്റിയെങ്കിലും സ്പ്രിങ്ങുപോലവള് തിരികെവന്നെന്നോടു ചൊതുങ്ങി...
കൂട്ടത്തിൽ,
""...പില്ലോ കാണണില്ല..!!"""_ ന്ന് ഉറക്കപ്പിച്ചിൽ അവ്യക്തമായി പറയുകകൂടി ചെയ്തു...
""...മൈര്.! ഇവടെ തണുത്തിട്ടു ഷീറ്റുകാണുന്നില്ല... അപ്പഴാ അവൾമ്മേടെ പില്ലോ..!!"""_ ഞാനാക്കിടപ്പിലൊന്നു ചാടി...
ഉടനേ
അവളുപുതച്ചിരുന്ന ബെഡ്ഷീറ്റുവലിച്ചെടുത്ത് എന്നെക്കൂടി അതിനുള്ളിലേയ്ക്കാക്കി എന്നോടുപറ്റിച്ചേർന്നു...
എല്ലാം പാതി മയക്കത്തിലായതിനാൽ കൂടുതലൊന്നും പ്രതികരിയ്ക്കാൻ എനിയ്ക്കായതുമില്ല...
പിറ്റേന്നുരാവിലെ ഉറക്കമെഴുന്നേറ്റ് വായുംകഴുകി താഴേയ്ക്കുവന്നപ്പോൾ ചായയുമായി സിറ്റ്ഔട്ടിലിരിയ്ക്കുന്ന ജോക്കുട്ടനേയും ആരതിച്ചേച്ചിയുമാണ് കണികണ്ടത്...
രണ്ടുംകൂടി ചായയുംകുടിച്ച് ന്യായമായിത്തന്നെ കത്തിവെയ്ക്കുന്നുണ്ട്...
ഇടയ്ക്കിടെ അവനോരോന്നുപറയുമ്പോൾ ചേച്ചിയുടെവകയുള്ള നുള്ളും അതിന്റെ പിന്നോടിയായുള്ള മുഖംവീർപ്പിച്ചിരുപ്പുമെല്ലാം കാണാൻതന്നൊരു രസവാ...
എന്നാലതിലും രസവാ അവൻ തൊട്ടുംതോണ്ടീം ചെല്ലുമ്പോൾ സ്വിച്ചിട്ടപോലുള്ള പിണക്കമ്മാറൽ കാണുന്നത്...
അങ്ങനെ കുറച്ചുനേരമവരുടെ റൊമാൻസു കണ്ടിട്ടിരുന്നപ്പോൾ ആരതിയേച്ചിയെപ്പോലൊരു പെണ്ണിനെ കിട്ടിയിരുന്നേൽ ലൈഫെന്നാ പൊളിയായേനേന്നു ഞാനുമാഗ്രഹിച്ചുപോയി...
സത്യത്തിലീ ചേച്ചിയെയൊക്കെ കാണുമ്പോഴാ സുരാജേട്ടൻപറയുമ്പോലെ എന്റെ സാമാനത്തിനെ വല്ലപൊട്ടക്കുഴിയിലുംതള്ളിയിട്ട് ആ കുഴിതന്നെ മണ്ണിട്ടുമൂടാൻ തോന്നിപ്പോണേ...
""...നീയെന്താടാ അവിടെത്തന്നെ നിന്നുകളഞ്ഞേ... വാടാ..!!"""_ ഓരോന്നാലോചിച്ചു നിൽക്കുന്നതിനിടയിൽ പെട്ടെന്നായിരുന്നൂ ജോക്കുട്ടന്റെവിളി...
""...ഓ.! നിങ്ങളിരുന്ന് സൊള്ളുന്നതിനിടയിൽ നമ്മളുകട്ടുറുമ്പാകണ്ടെന്നു കരുതി..!!"""_ സിറ്റ്ഔട്ടിലേയ്ക്കിറങ്ങി
💬 Comments
View all comments