Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]
ഒരിയ്ക്കെ വന്നിട്ടുണ്ട്..!!"""
""...ഏഹ്.! അതെന്തോത്തിന്..??"""
""...എന്റച്ഛന് പെണ്ണുതിരക്കി..!!"""
""...ആർക്ക്..?? രാജീവിനോ..?? അവനെയൊക്കെ ആക്രിവിലയ്ക്കു കൊടുക്കാന്നുപറഞ്ഞാപ്പോലും ആരുമെടുക്കൂല... പിന്നാ പെണ്ണുകൊടുക്കാമ്പോണേ... നീ തമാശപറയാണ്ടിരുന്നേ..!!"""
""...ദേ... എന്റെ പപ്പായെക്കുറിച്ച് അനാവശ്യമ്പറഞ്ഞാലുണ്ടല്ലോ... ഞാമ്പിടിച്ചു തള്ളിത്തരും..!!"""_ ഉടനെ അവളൊരു ഭീഷണിമുഴക്കി...
പറഞ്ഞതു മീനാക്ഷിയായതിനാൽ ചെയ്യാനും മടിയ്ക്കില്ലെന്നെനിയ്ക്കുറപ്പായ്രുന്നു...
അതുകൊണ്ടുതന്നെ ഞാൻപിന്നെ കൂടുതലായുടക്കാനൊന്നും നിന്നില്ല...
എന്നും മുറിവുംവെച്ചുകെട്ടി ഒരുവീട്ടിലേയ്ക്കു ചെന്നുകേറുന്നതു മോശമല്ലേ..??!!
""...ദേ... ആ കുഞ്ഞുവഴികണ്ടോ..?? അവിടെനിർത്തിയാമതി..!!"""_ എന്റെ ചുമലിൽ ഞോണ്ടിക്കൊണ്ടവൾ റോഡിന്റെവശത്തേയ്ക്കു ചൂണ്ടീതും ഒരുസംശയത്തോടെ ഞാൻവണ്ടിയൊതുക്കി...
""...ഇവടെന്താ..?? നീവല്ല കുഞ്ഞിനേം പെറ്റ് മറന്നുവെച്ചോ..??"""_ ചുറ്റുപാടുമൊന്നുകൂടി വീക്ഷിയ്ക്കുന്നതിനിടയിൽ ചോദിച്ചതും,
""...ചേച്ചിതന്ന ലൊക്കേഷൻ ഇതിനുള്ളിലേയ്ക്കാ കാണിയ്ക്കുന്നേ... എന്തോചെയ്യും..??"""_ അവളെന്റെ മുഖത്തേയ്ക്കു നോക്കി...
""...ദേ... ഞാൻവല്ലതുമൊക്കെ വിളിച്ചുപറഞ്ഞാൽ കൂടിപ്പോവും..!!"""_ ഒന്നുനിർത്തിയ ഞാൻ,
""...അല്ല... അറിയാമ്പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ, ഇമ്മാതിരി മൊണ്ടിക്കേസൊക്കെ തപ്പിക്കൊണ്ടുവരാൻ നെനക്കെങ്ങനെ പറ്റുന്നൂന്നാണ്..!!"""_ എന്നുകൂടി കൂട്ടിച്ചേർത്തതും,
""...എന്തായാലും പറ്റീതുപറ്റി... ഇനിയെന്റെ നെഞ്ചത്തേയ്ക്കുകേറാതെ വല്ല പോംവഴീമുണ്ടോന്നു പറ..!!"""_ ഷോളൊന്നുകൂടി തലയിലേയ്ക്കുവലിച്ചിട്ട് അവളും കണ്ണുതുറിപ്പിച്ചു...
""...നീ ഊമ്പിത്തെറ്റിച്ചോണ്ടു വരുന്നതിനൊക്കെ കബടിനിരത്തി പോംവഴികണ്ടുപിടിയ്ക്കാൻ ഞാൻ കണിയാനല്ല..!!"""
""...എടാ... കബഡിയല്ല... കവടി..!!"""_ ഒരാക്കിയ ചിരിയോടെ മീനാക്ഷിയെന്നെ തിരുത്തീതും എനിയ്ക്കങ്ങോട്ടു പൊളിഞ്ഞു;
""...എടുത്തുനിരത്തിക്കഴിഞ്ഞിട്ട് അതല്ല, ഇതാണ് സാധനമെന്നുപറഞ്ഞിട്ടെന്താ കാര്യം..??"""
""...അതേ... എനിയ്ക്കു നിന്റെ വിടുവായത്തരോം കേട്ടുനിൽക്കാൻ സമയമില്ല... നീ വരുന്നേൽ കൂടെവാ... അല്ലേലിവടെത്തന്നെ നിന്നോ..!!"""_ എന്നുംമൊഴിഞ്ഞ് അവള് തിരിഞ്ഞാ ഇടവഴിയ്ക്കുള്ളിലേയ്ക്കു കേറി...
...പിന്നേ... തിരികെപ്പോകാൻ വഴിയറിയാതെ, വിശന്നാലെന്തേലും മേടിച്ചുതിന്നാൻ അഞ്ചിന്റെപൈസയില്ലാതെ വാശിയുംപൊക്കിപ്പിടിച്ചു ഞാനവടെ നിയ്ക്കാൻപോണു... അതിനിച്ചിരി പുളിയ്ക്കും.!
പിന്നൊന്നുംനോക്കിയില്ല, ഓടിച്ചെന്നവൾക്കൊപ്പം കൂടുവായ്രുന്നു...
അവൾടെപിന്നാലെ നടന്നു ചെന്നുകേറീത് ഏതോഒരു ഡാമിന്റെ പിൻവശത്താണ്...
ഡാമിൽനിന്നാണെന്നു തോന്നുന്നു, ഒരു കൈച്ചാലൊഴുകുന്നുണ്ട്...
വഴിയിലുടനീളം ആൾക്കൊപ്പമുയരമുള്ള കുറ്റിച്ചെടികളും നിൽപ്പുണ്ട്...
""...നല്ലരസമുണ്ടല്ലേ..??"""_ ചുറ്റുപാടും കണ്ണോടിച്ചു
💬 Comments
View all comments