0%

Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 4.4K

അതുംമേടിച്ചു മോന്തുന്നതിനിടയിൽ മറ്റുള്ളവരേയുമൊന്നു തിരക്കി ഡയനിങ് ടേബിളിലേയ്ക്കിരുന്നപ്പോൾ,

""...ദേ... നീയന്വേഷിച്ചു നടന്നയാള്..!!"""_ എന്നുംപറഞ്ഞു ചേച്ചി കുഞ്ഞിനെക്കൊണ്ടുവന്ന് ഡയനിങ്ടേബിനു മേലെവെച്ചു...

""...ഹായ് ബ്രോ... ഞാൻവന്നപ്പോൾ നോക്കിയിരുന്നു... അപ്പൊ ബ്രോ നല്ലുറക്കവായ്രുന്നു... ശല്യഞ്ചെയ്യണ്ടെന്നു കരുതി വിളിയ്ക്കാഞ്ഞതാ..!!"""_ കുഞ്ഞിന്റെ കവിളിലൊക്കെ പിടിച്ചുവിട്ട് ഞാനതുപറഞ്ഞതും ചേച്ചിയെന്നെ കിളിപാറിക്കൊണ്ടൊരു നോട്ടം...

""...ബ്രോയോ..??"""

""...പിന്നെ ചേച്ചിയെന്തോകരുതി നമ്മളിപ്പൊ മച്ചാമച്ചാ കമ്പനിയാ..!!"""

""...നല്ലതാ... ഞാങ്കരുതിയെ അവൾക്കുമാത്രേ കൊറച്ചു ബുദ്ധിക്കുറവുള്ളൂന്നാ... രണ്ടുംകണക്കാന്നിപ്പൊ മനസ്സിലായി..!!"""_ ചേച്ചിയെന്നൊന്നു കൊട്ടി...

""...അവൾക്കാ ബുദ്ധിക്കൊറവ് ജന്മനായുള്ളതാ... എനിയ്ക്കിവടെ വന്നേപ്പിന്നേം... അതെങ്ങനാ നിങ്ങളോടൊക്കെയല്ലേ സഹവാസം..!!"""_ ഞാനുംവിട്ടില്ല...

അങ്ങനങ്ങോട്ടുമിങ്ങോട്ടും കുറച്ചുനേരം താറ്റിക്കൊണ്ടിരുന്നപ്പോഴാണ് മീനാക്ഷിയുടെവരവ്...

കുളിച്ചൊരുങ്ങി ഒരു മഞ്ഞപ്പാവാടയും റോസ്ടോപ്പുമായിരുന്നു കക്ഷീടെവേഷം...

ഈർപ്പമുള്ളമുടി അഴിച്ചിട്ടേക്കുവായിരുന്നു...

ഇനി മുടിയഴിച്ചിടുന്നതാണ് ഭംഗിയെന്ന് ഇവളോടും വല്ലവനും പറഞ്ഞിട്ടുണ്ടോ ആവോ..??

""...ആ.. ആരിത്..?? വാര്യമ്പള്ളീലെ മീനാക്ഷിക്കൊച്ചോ..?? വാ വാ ഇരി.. ഇരി..!!"""_ പറഞ്ഞുകൊണ്ട് മുന്നിലെ കസേരയിലേയ്ക്കു ഞാൻ കൈചൂണ്ടീതും, നിനക്കിതീന്നെന്തു സുഖവാടാ കിട്ടുന്നേന്നമട്ടിൽ അവളൊരുനോട്ടം...

""...ആഹാ... മീനൂട്ടി കുളിച്ചുസുന്ദരിയായല്ലോ..!!"""_ അപ്പോളങ്ങോട്ടേയ്ക്കുവന്ന അമ്മയാണതുപറഞ്ഞത്...

അതിനു മറുപടിയായി അവളൊന്നുപുഞ്ചിരിച്ചപ്പോഴാണ്,

""...അല്ല മീനൂ... ഓക്കാനമൊക്കെ മാറിയോ..??"""_ ന്നുള്ള ചേച്ചിയുടെചോദ്യം...

അതോടെ പുള്ളിക്കാരീടെ മുഖംകേറിയങ്ങു കടുത്തു...

""...എന്നാലും ചേച്ചിയെന്നോടു കാണിച്ചതു ദ്രോഹമാ... ഒരുവാക്കുപറയാതല്ലേ അതെനിയ്ക്കു കഴിയ്ക്കാന്തന്നേ... വാളുവെച്ചെന്റെ ഊപ്പാടിളകി..!!"""_ ശേഷമവൾ അമ്മയെനോക്കി;

""...ആന്റീ... കഴിയ്ക്കാനെന്തേലുമുണ്ടോ..?? വിശന്നിട്ടു തലകറങ്ങുമ്പോലെ..!!"""_ എന്നുകൂടി കൂട്ടിച്ചേർത്തതും,

""...എന്നാ വാടാമക്കളേ... നമുക്കുപോവാം..!!"""_ ന്നും പറഞ്ഞ് ഡയനിങ്ടേബിന്റെമേലിരുന്ന കുഞ്ഞിനെ ഞാനങ്ങെടുത്തു...

സ്പോട്ടിൽ ചേച്ചിയും അമ്മയുംകൂടി ഒറ്റച്ചിരിയും...

""...അയ്യേ... ഞാനങ്ങനൊന്നും..!!"""_ തുറിച്ചുനോക്കിനിന്ന മീനാക്ഷിയോടായിപറഞ്ഞ് കുഞ്ഞിനെവീണ്ടും ടേബിനുപുറത്തേയ്ക്കു വെച്ചതും,

""...എനിയ്ക്കൊന്നുമ്മേണ്ട..!!"""_ ന്നു ചീറിക്കൊണ്ടവൾ ഒറ്റപ്പോക്കായ്രുന്നു...

""...മീനൂട്ടീ... മോളുവന്നേ... കഴിയ്ക്കാൻ ഞാനെടുത്തുവെയ്ക്കാം... വാ..!!"""_ പറഞ്ഞുകൊണ്ടമ്മ മീനാക്ഷിയും പിടിച്ചുവലിച്ചടുക്കളയിലേയ്ക്കു നടന്നു...

""...എന്തായാലും നീയാ കാണിച്ചതു

💬 Comments

View all comments