0%

Chapter Title : എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.4K

അവനെക്കാൾക്കൂടുതൽ
നീയവനെയാ
സ്നേഹിയ്ക്കൂന്നേന്ന്
എനിയ്ക്കറിയാ..!!"""

""...ഞാ.. ഞാനോ..?? ദേ ചേച്ചീ... അനാവശ്യമ്പറയല്ലേട്ടോ..!!"""_ മീനാക്ഷിയിൽനിന്നുമൊരു എതിർപ്പുയർന്നതും ചേച്ചിപറഞ്ഞുതുടങ്ങി;

""...ഇല്ലേ..?? നിനക്കിവനെ ഇഷ്ടോല്ലേ..?? പറ...
ഇഷ്ടോല്ലെന്നെന്റെ മുഖത്തുനോക്കിപ്പറ... അങ്ങനിഷ്ടോല്ലാഞ്ഞിട്ടാണോ ഒരുനിമിഷം മാറിയിരിയ്ക്കാതെ നിഴലുപോലവന്റെ പിന്നാലെ നടക്കുന്നത്..?? പറ.!

...അന്നിവൻ ജോക്കുട്ടനൊപ്പം ഷോപ്പിൽപോയപ്പോൾ
വെപ്രാളമ്പിടിച്ചിവടൊക്കെ ഓടിനടന്നതാരാ..?? മിനിറ്റിന് മിനിറ്റിനിവൻ വരുന്നുണ്ടോന്നു പോയ്‌ നോക്കിക്കൊണ്ടിരുന്നതാരാ..?? ഞാനാണോ..?? അന്നവള് സംസാരിച്ചതു കേൾക്കണായ്രുന്നു; എന്തുപറഞ്ഞാലും
അവസാനമവൾടെ സിത്തൂലാ ചെന്നുനിൽക്കണെ... എന്നിട്ടാണവനെ
ആക്സെപ്റ്റ്ചെയ്യാൻ പറ്റൂല്ലാന്നുമ്പറഞ്ഞു തള്ളുന്നത്..!!"""_ അത്രയുംപറഞ്ഞ് ആരതിയേച്ചി ശ്വാസമെടുക്കുമ്പോൾ
അത്രയുംനേരം തലകുമ്പിട്ടിരുന്ന
ഞാൻ മുഖമുയർത്തി
മീനാക്ഷിയെനോക്കി...

കുറച്ചുമുന്നേ ഞാനേതവസ്ഥയിലായ്രുന്നോ ആ സ്ഥാനത്തിപ്പോളവൾ...

""...ഞാൻ... ഞാനിവന്റെകാര്യം പറഞ്ഞൂന്നുവെച്ച് അതിഷ്ടാവോ..?? അങ്ങനാണേൽ ഒരുദിവസം ഞാനാരുടേല്ലാം കാര്യമ്പറയുന്നു... അവരോടൊക്കെനിയ്ക്ക് ഇഷ്ടാണോ..??"""_ കുറച്ചുനേരം മൗനംപൂണ്ടെങ്കിലും അവളൊന്നുചെറുത്തു...

""...ആവില്ലായ്രിയ്ക്കാം... എന്നാലൊട്ടും ആക്സെപ്റ്റ്ചെയ്യാൻ കഴിയാത്തൊരാളെക്കൊണ്ട് കാലിൽ തൈലമിടീയ്‌ക്കോ..?? എനിയ്ക്കറിയില്ല... എനിയ്ക്കിഷ്ടമില്ലാത്തൊരാളെന്റെ മേത്തുതൊടാൻ ഞാൻ സമ്മതിയ്ക്കൂല... ഞാനെന്നല്ല, ഒരുപെണ്ണും സമ്മതിയ്ക്കൂല... നീ സമ്മതിയ്‌ക്കോ മീനൂ..?? രണ്ടുങ്കൂടിയന്ന് കട്ടിലേക്കിടന്ന് കാണിച്ചോണ്ടിരുന്നതൊക്കെ ഞാനും കണ്ടതല്ലേ..!!"""_ മീനാക്ഷിയുടെ മുഖത്തേയ്ക്ക് ചേച്ചിയുടെകണ്ണുകൾ കൊരുത്തു...

""...അത്... അതുഞാൻ... അങ്ങനൊന്നും..."""

""...വേണ്ട... തപ്പണ്ട.! അതുവിട്... എന്നിട്ടിതുപറ,
അപ്പുറത്തെക്കൊച്ചിനെ ഇവൻ വായിനോക്കിയെന്നുവെച്ച് നെനക്കെന്തായ്രുന്നൂ പ്രശ്നം..?? നീയെന്തായാലും ഇവനെ ഡിവോസ്ചെയ്യാൻ പോകുവല്ലേ..?? പിന്നെയിവൻ ആരെനോക്കിയാലും നെനക്കെന്താ..?? നീയെന്തിനാ
അതിന്റെ പരാതിയുമ്പറഞ്ഞ് എന്റടുത്തുവന്നേ..?? പറ..!!"""_ ചേച്ചിയുടെ ചോദ്യത്തിനുമുന്നിൽ ഒന്നുപതറിയ മീനാക്ഷി തിരിഞ്ഞെന്നെനോക്കുമ്പോൾ ഇവടിതെന്താ നടക്കുന്നേന്നൊരു കിളിപോലും എനിയ്ക്കില്ലായ്രുന്നു...

അപ്പോഴേയ്ക്കും ചേച്ചിയടുത്ത കേസുപിടിച്ചു;

""...എന്നാലതുംവിട്... എന്നിട്ടന്ന് രാമയ്ക്കൽമേട്ടിൽ
പോയപ്പോളെടുത്ത ഫോട്ടോ ഗ്രൂപ്പിലിട്ടപ്പോൾ അവളുമാരെല്ലാംകൂടി കളിയാക്കീന്നുപറഞ്ഞില്ലേ..?? എന്തുപറഞ്ഞാ കളിയാക്കീതെന്നുപറ..!!"""

""...കെ... കെളവിമാരെപ്പോലെ ചുരിദാറും... ചുരിദാറും വാരിച്ചുറ്റിപോയീന്ന്..!!"""

""...അത്രേപറഞ്ഞുള്ളോ..?? ബാക്കികൂടിപറ..!!"""_ മറുപടി തൃപ്തിയാകാതെ ചോദ്യമാവർത്തിച്ചെങ്കിലും
മീനാക്ഷി വാതുറന്നില്ല...

""...കേട്ടോടാ.."""_ ചേച്ചിയെന്റെനേരേ തിരിഞ്ഞു;

""...നീയത്രേം

💬 Comments

View all comments