Chapter Title : എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]
സ്റ്റൈലിഷായി ഡ്രസ്സ്‌ചെയ്യുമ്പോൾ ഒരു ചുരിദാറുംവാരിച്ചുറ്റി പോവാൻ നാണമുണ്ടോന്നവളുമാര് ചോദിച്ചൂന്ന്... നിന്റെകൂടെനടന്ന് നിനക്കൂടെ നാണക്കേടുണ്ടാക്കോന്ന്... അതുകേട്ടിട്ടാ
പിറ്റേന്ന് ജീൻസുംടീഷർട്ടും
വലിച്ചുകേറ്റി ഇറങ്ങീത്...
അല്ല മീനൂ... നിനക്കിവനെ ആക്സെപ്റ്റ്ചെയ്യാൻ ബുദ്ധിമുട്ടാണേൽ ഇവന്റെ നാണക്കേടെന്തിനു നീ നോക്കണം..?? നിന്റെ കംഫർട്ട് നോക്കിയാൽ പോരായ്രുന്നോ..??"""
""...അത്... അതുപിന്നെ ജീൻസും ടീഷർട്ടുമിടാൻ ആഗ്രഹംതോന്നീപ്പൊ ചുമ്മായിട്ടതാ... അല്ലാതെ..."""
""...ഓഹോ.! അപ്പിന്നലെ രണ്ടുപേർക്കൂടി സെയിം ജംസ്യൂട്ടെടുത്തതോ..??
അതുമാഗ്രഹംകൊണ്ടു
തന്നാവും ലേ..?? ഹൊ.! എന്തൊക്കെയായ്രുന്നൂ, ആപ്പിള് സിത്തൂനിഷ്ടല്ല... ലൈറ്റ് കളർസിനെക്കാൾ സിത്തൂനു മാച്ചാവുന്നത് ഡാർക്ക് കളർസാണ്... പിന്നെ... പിന്നെന്തൊക്കെയായ്രുന്നൂ..?? ഇന്നലെല്ലാം ജോക്കുട്ടമ്പറഞ്ഞു..!!"""_ ചേച്ചിയൊരു പുച്ഛത്തോടെ നിന്നുതെറിച്ചു...
""...അങ്ങനെ പറഞ്ഞെങ്കിലിപ്പോൾ നിങ്ങൾക്കെന്താ..?? നിങ്ങടെ ഭർത്താവിനെക്കുറിച്ചല്ലല്ലോ, ഞാനിവനെക്കുറിച്ചല്ലേ പറഞ്ഞേ..?? അതെന്തേ നിങ്ങളെ ബോധിപ്പിയ്ക്കണോ..?? നിങ്ങളിനിയെന്തൊക്കെ
പറഞ്ഞാലും അവനിതൊന്നും വിശ്വസിയ്ക്കൂല... അവനറിയാമെന്നെ... എനിയ്ക്കവനേം..!!"""_ പറഞ്ഞുനിർത്തിയവൾ ദീർഘശ്വാസമെടുക്കുമ്പോൾ അടുത്തുനിന്ന് ചേച്ചിയുടെ പൊട്ടിച്ചിരിയുയർന്നു...
അപ്പോഴാണ് മൊഴിഞ്ഞതിലെ അബദ്ധത്തെക്കുറിച്ചു പോലും അവൾചിന്തിച്ചത്...
ഉടനെ എന്നെനോക്കുമ്പോൾ എന്തു പറയണമെന്നറിയാത്തൊരു ഭാവമായ്രുന്നെന്നിൽ...
...ഭൂലോകമണ്ടന്മാരുടെ
ലിസ്റ്റെടുക്കുമ്പോൾ അതിലെ ആദ്യമൂന്നിൽവരാൻ പെടാപ്പാടുപെടുന്ന എനിയ്ക്ക് നീ വല്യൊരു വെല്ലുവിളിയായ്രിയ്ക്കും മീനാക്ഷീ...
എന്നാലും അതുപോലൊരു കോംപെറ്റിറ്റീവ്എക്സാം പാസായി ഡോക്ടറായ ഇവളെപ്പോലൊരുത്തിയ്ക്ക് എങ്ങനാ ഇതൊക്കെ സാധിയ്ക്കുന്നേന്നാണ്...
...നോക്കിയ്‌ക്കോ, ലോകാത്ഭുതങ്ങൾടെ കൂട്ടത്തിൽ ഇനി നിന്റെപേരല്ലാതെ വേറെന്തേലും ആരേലും പുതുതായി ചേർത്തൂന്നറിഞ്ഞാൽ
അന്നീ സിദ്ധു പടവാളുമായ്ട്ടിറങ്ങും.!
""...എന്റെ പൊന്നുപിള്ളേരേ..."""_ പൂർണ്ണമായും ചിരിയകന്നില്ലെങ്കിലും
ചേച്ചിതുടർന്നു:
""...നിങ്ങൾക്കു തമ്മിൽത്തമ്മിലെന്തോരം
സ്നേഹവും കെയറിങ്ങുമുണ്ടെന്ന് നിങ്ങൾക്കുപോലുമറിയില്ല... അങ്ങനല്ലേൽ അന്നാക്സിഡന്റായപ്പോൾ കണ്ണുതുറന്നുടനെ നീ സിദ്ധൂനെ തിരക്കുമായ്രുന്നോ..?? സിദ്ധു ആദ്യഞ്ചോദിച്ചതും മീനാഷിയെവിടേന്നല്ലായ്രുന്നോ..??
...അതുപോലെ അന്നിവള്
വെള്ളമടിച്ചു ബോധമില്ലാണ്ടുകിടന്നപ്പോൾ നീയത്രേംകാര്യമായി കൊണ്ടുവരുമായ്രുന്നോ..?? ഇന്നലെനമ്മൾ ഫുഡ് കഴിച്ചോണ്ടിരുന്നപ്പളും എറച്ചി നുറുക്കിക്കൊണ്ടിരുന്നപ്പളും നീയിവളെക്കുറിച്ചല്ലേ പറഞ്ഞത്..?? അതെന്തിനായിരുന്നു..??
...നിങ്ങൾക്കിതൊന്നും സമ്മതിച്ചുതരാതെ എങ്ങനെവേണേലുമെതിർക്കാം... എന്നാലുമതാണ് സത്യം...
💬 Comments
View all comments