Chapter Title : എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]
പക്ഷേ അതറിയാത്തതായി.. അങ്ങോട്ടുമിങ്ങോട്ടുമുള്ള നിങ്ങടിഷ്ടം മനസ്സിലാക്കാത്തതായി നിങ്ങളുമാത്രേയുള്ളൂ..!!"""_ ചേച്ചിയൊന്നു നിർത്തി...
""...വേണ്ട ചേച്ചീ... ചേച്ചി ഞങ്ങളെ കൺഫ്യൂസ് ചെയ്യിയ്ക്കാനൊന്നും നോക്കണ്ട... ഞങ്ങളുതമ്മിൽ അങ്ങനൊന്നുമില്ല... ഇനി ഞങ്ങളെക്കൊണ്ടതിന് പറ്റുകേമില്ല..!!"""_ അത്രേംനേരം വായിൽപെറ്റുകിടന്ന പൂച്ചയേംതുപ്പിക്കളഞ്ഞ് ഞാൻപറഞ്ഞു....
""...കാരണം..??"""_ ചേച്ചിയെന്നെനോക്കി ചുഴിഞ്ഞു....
""...കാരണോ..??
എന്തുകാരണം..??"""
""...അതാ ഞാനുഞ്ചോദിയ്ക്കുന്നേ... പരസ്പരമക്സെപ്റ്റു ചെയ്തിങ്ങനെ അടിച്ചുപൊളിച്ചു ജീവിയ്ക്കാൻപറ്റാത്ത വിധത്തിലുള്ള എന്തുപ്രശ്നമാ നിങ്ങളുതമ്മിലുള്ളേന്ന്..??"""_ ചേച്ചിയാവർത്തിച്ചതും എനിയ്ക്കുകലികേറി;
""...ഞങ്ങളിത്രേന്നേരം
പറഞ്ഞിട്ടും നിങ്ങക്കിതൊന്നും മനസ്സിലായില്ലേ..??"""
""...ഇല്ലെന്നേ... അതല്ലേ ചോദിച്ചേ..??"""
""...ദേ ചേച്ചീ... കൂടുതലഭിനയ്ക്കല്ലേ... ഞങ്ങൾക്ക് മനസ്സിലായി നിങ്ങൾക്കെല്ലാം മനസ്സിലായ്ട്ടാ പിന്നേമ്പിന്നേമിതൊക്കെ ചോദിയ്ക്കുന്നേന്ന്... ഞങ്ങളെ കൺഫ്യൂസ് ചെയ്യിപ്പിയ്ക്കാൻ..!!"""_ ഞാൻ പരമാവധി കടിച്ചുപിടിച്ചു...
""...അങ്ങനേങ്കിലങ്ങനെ... എന്നാലുംപറാ... എന്താ നിങ്ങൾക്കൊരുമിച്ചു
ജീവിയ്ക്കാനിത്ര തടസ്സം..??"""
""...അറിയാമ്പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ,
ഇത്രേന്നേരമിതൊക്കെ പറഞ്ഞപ്പോൾ നിങ്ങടെ ചെവിയിലെന്തായ്രുന്നു..??
...എന്നെച്ചതിച്ചു കല്യാണങ്കഴിച്ച ഇവൾടൂടെ ജീവിയ്ക്കാനെനിയ്ക്കു പറ്റില്ല... അത്രതന്നെ...
അതിലുംഭേദം പോയിചാവുന്നതാ..!!
...ഇവളേ... ഇവളഹങ്കാരത്തിന്റെ കൂടാ... എന്നെങ്ങനേങ്കിലും കൊല്ലണമെന്നും നാണങ്കെടുത്തണമെന്നുംമാത്രവാ ഇവൾടെ മനസ്സിലിരിപ്പ്... എന്നെ തളത്തിക്കിടത്താൻവരെ
പ്ളാനിട്ടവളാ ഇവള്... അങ്ങനൊരുത്തീടൂടെ ജീവിയ്ക്കുന്നേലുംമെച്ചം കാലന്റെകയ്യിൽ കയറൊണ്ടോയി കൊടുക്കുന്നതാ..!!"""_ ആസമയം മുന്നിലുനിന്നത് ആരതിയേച്ചിയല്ലായ്രുന്നേൽ ഈ സംസാരത്തിന്റൊന്നും ആവശ്യമുണ്ടാകുമായ്രുന്നില്ല...
""...അപ്പൊ നിന്റെയോ..??"""_ പറഞ്ഞതത്രയുംകേട്ടിട്ടും ഒരു കുലുക്കവുമില്ലാതെയായ്രുന്നൂ ചേച്ചിയുടെചോദ്യം...
അതിന്,
""...എന്റയോ..??"""_ ന്ന് തിരിച്ചുചോദിച്ചതും,
""...ആ നിന്റെ മനസ്സിലിരിപ്പെന്താന്ന്..?? ഇവളെ നാണങ്കെടുത്താനല്ലേ
നീയും നോക്കീട്ടുള്ളൂ..?? ഇവളെ കോളേജിക്കൊണ്ടോയി നാണങ്കെടുത്തീല്ലേ..?? നാട്ടിലുംവീട്ടിലും
നാണങ്കെടുത്തീല്ലേ..?? എന്തിന്..?? ഇവിടെവന്നിട്ടുപോലും തീറ്റേടെ കാര്യമ്പറഞ്ഞിവളെ നാണങ്കെടുത്താനല്ലേ നീ നോക്കീത്..??"""_ പെണ്ണുമ്പിള്ളയും
നിന്നുതറച്ചു...
""...എങ്കിലേ, അതിൽക്കൂടുതൽ
ഇവളെന്നെ അവിടെവെച്ചു നാണങ്കെടുത്തീട്ടുണ്ട്..!!"""
""...അവിടെവെച്ചു
നീയുമങ്ങനെ ചെയ്തിട്ടില്ലേ..??"""
""...ചെയ്തെങ്കിത്തന്നെ
അതിനുള്ള കാരണമുണ്ടാക്കീതും ഇവളുതന്നല്ലേ..?? അതെന്താ ചേച്ചി വിഴുങ്ങിക്കളയുന്നേ..??"""
""...ഇവളോ..?? നീയാദ്യമിവൾടെ ഹോസ്റ്റലിൽക്കേറീതല്ലേ
എല്ലാത്തിന്റേം തുടക്കം..??"""
""...പിന്നേ... കോപ്പാണ്...
നിങ്ങളൊരുമാതിരി പക്ഷംപിടിയ്ക്കരുത്...
💬 Comments
View all comments