0%

Chapter Title : എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.4K

ചേച്ചിയെന്തിനാ
എല്ലാത്തിനുമിവൾടെ സൈഡുനിൽക്കുന്നേ..??
ഹോസ്റ്റലിക്കേറീതൊന്നുവല്ല, ഇവളാദ്യമെന്നെ ബാസ്റ്റോപ്പിവെച്ചു നാണങ്കെടുത്തീതുതന്നാ
എല്ലാറ്റിനുംകാരണം..!!"""_ കലിയടക്കാനാവാതെ
ഞാൻപല്ലുകടിച്ചതും ചേച്ചിയൊരുനിമിഷം മൗനംപൂണ്ടു...

ഉടനെ അത്രയുംനേരം
നോക്കുകുത്തിയായിനിന്ന
മീനാക്ഷി കേസുപിടിച്ചു;

""...അതിന്റെ കാരണമെന്താന്നും ഞാനിവനോടുപറഞ്ഞതാ ചേച്ചീ... ഇവനേന്റെ അനിയനായികണ്ടുമാത്രാ അങ്ങനെചെയ്തേ... ആ സ്വാതന്ത്ര്യമുള്ളോണ്ട്മാത്രം... എന്നിട്ടുമതു ശെരിയായില്ലെന്നു തോന്നീപ്പൊ എത്രപ്രാവശ്യം സോറിപറഞ്ഞൂന്നോ..??"""

അതിനു രണ്ടുതെറിപറയാനായി ഞാൻ വാതുറന്നതും ചേച്ചി കയ്യുയർത്തിതടഞ്ഞു...

ശേഷം,

""...വിട്... വിട്... വിട്...
ആ പ്രശ്നംവിട്...
നമ്മൾ സംസാരിച്ചുവന്നത് ഇതൊന്നുമല്ലല്ലോ... ഇതൊക്കെ കഴിഞ്ഞുപോയ കാര്യങ്ങളല്ലേ..?? അതൊക്കെ കഴിയുവേംചെയ്തു ... കല്യാണോംകഴിഞ്ഞു... ഇത്രേം ദിവസോങ്കഴിഞ്ഞു... ഇപ്പഴെന്താ നിങ്ങടെ പ്രശ്നംന്നാ ഞാൻ ചോദിയ്ക്കുന്നേ..??"""_ ചേച്ചിചോദിച്ചതിന് മീനാക്ഷിയെന്തോ പറയാനായി തുടങ്ങിയെങ്കിലും അവരുസമ്മതിച്ചില്ല...

പകരം പുള്ളിക്കാരിതന്നെ തുടർന്നു;

""...എന്റെപിള്ളേരേ... നിങ്ങക്കുതമ്മിതമ്മി
ആകൊരേയൊരു പ്രശ്നമേയുള്ളൂ...
ഈഗോ... വെറും ഈഗോ...
ഞാനൊന്നു താഴ്ന്നുകൊടുത്താൽ മറ്റേയാളുടെമുന്നിൽ തോറ്റുപോകുമോന്ന പേടി...
അതല്ലാതെ വേറെന്തുപ്രശ്നമാ
നിങ്ങൾ തമ്മിലുള്ളേ..??
സ്നേഹമില്ലാഞ്ഞിട്ടാണോ..?? ഇഷ്ടമില്ലാഞ്ഞിട്ടാണോ..?? പരസ്പരം മനസ്സിലാവാഞ്ഞിട്ടാണോ..?? ഒന്നുമല്ല... വെറുമീഗോപ്രശ്നമാ നിങ്ങടേത്...
പൊന്നുകുഞ്ഞുങ്ങളേ, നിങ്ങൾടെയീ ഈഗോകാരണം നശിയ്ക്കുന്നത് നിങ്ങടെ ജീവിതമാന്നോർക്കണം..!!"""_ അവര് വാക്കുകൾമുറിച്ചു...

""...ഈഗോയോ..?? ഇവളോടോ..?? ഇവളോടെന്തീഗോ..?? ഞാനിവളെയൊരു
ശത്രുവായ്ട്ടുപോലും കണ്ടിട്ടില്ല... അതിനുള്ള സ്റ്റാൻഡേർഡുപോലുമിവൾക്കില്ല... എന്റൊരുകയ്ക്കില്ലാത്ത
ഇവളോട് ഞാനെന്തിനാ ഈഗോ കാണിയ്ക്കുന്നേ..??"""

""...എനിയ്ക്കുമങ്ങനെതന്നാ
ചേച്ചീ... ഞാനുമിവനെയൊരു ശത്രുവായ്പ്പോലും കണ്ടിട്ടില്ല..!!"""_ ഞാൻപറഞ്ഞതിന്റെ വാലേൽ മീനാക്ഷിതൂങ്ങീതും ചേച്ചിയിടയ്ക്കുവീണു;

""...ഇതാ... ഇതാ ഞാമ്പറഞ്ഞെ നിങ്ങടേത് വെറുമീഗോ പ്രശ്നാന്ന്... ഇപ്പത്തന്നെകണ്ടില്ലേ ഒരാളുപറഞ്ഞതുതന്നെ അടുത്തയാളുംപറഞ്ഞെ..!!"""

""...ആം.! അങ്ങനേങ്കിലങ്ങനെ... എന്നേമെന്റെ വീട്ടുകാരേം പറഞ്ഞുപറ്റിച്ച് എന്നെ മുടിപ്പിയ്ക്കാനായ്ട്ട് എന്നെക്കെട്ടിയ ഇവളോടു തോൽക്കാനെനിയ്ക്കു മനസ്സില്ല... അല്ലേലിവളോടുപറ എന്റെവീട്ടുകാരോടും നാട്ടുകാരോടുമ്പോയി
എല്ലാമിവൾടെ പ്ലാനാർന്നൂന്നു തുറന്നുപറയാൻ... ബാക്കിക്കാര്യം എന്നിട്ടാലോചിയ്ക്കാം..!!"""

""...എന്നാ നീയാദ്യമെന്റെ
കോളേജിലും വീട്ടിലുമ്പോയിപ്പറ... എന്നിട്ടു ഞാമ്പറയാം... നീയല്ലേ ആദ്യമങ്ങനെ നൊണപറഞ്ഞേ..!!"""

""...നിന്റെകോളേജില്... ഞാൻ.!

💬 Comments

View all comments