Chapter Title : എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]
പിന്നേ എന്റെ പട്ടിപറയും..!!"""
""...എന്നാലാ പട്ടിയോടുതന്നെ
നിന്റെ വീട്ടിലുമ്പറയാൻ പറ..!!"""_ അന്നേരമെനിയ്ക്കൊപ്പം മീനാക്ഷിയും നിന്നുകത്തുകയായ്രുന്നു...
""...നിർത്ത്.! നിർത്ത്.! നിർത്ത്.! പറഞ്ഞുപറഞ്ഞു നിങ്ങളിതെങ്ങോട്ടാ ഈപ്പോണേ..?? വീട്ടിപ്പോയി
സത്യമെല്ലാം വിളിച്ചുപറഞ്ഞാൽ നിങ്ങളുതമ്മിലുള്ള പ്രശ്നമെല്ലാംതീരുവോ..??
എന്നാപ്പറ ഞാമ്പോയിപ്പറയാം രണ്ടുവീട്ടിലും... പക്ഷേ രണ്ടുങ്കൂടിപ്പിന്നെ ഒരു പ്രശ്നോമുണ്ടാക്കാതെ അടിച്ചുപൊളിച്ചു ജീവിച്ചോളുമെന്ന് എനിയ്ക്കു കയ്യേലടിച്ചു സത്യഞ്ചെയ്തുതരണം... എന്താപറ്റ്വോ..??"""_ ചേച്ചി വലതുകൈ മലർത്തിനീട്ടിക്കൊണ്ട് ഞങ്ങളെനോക്കി...
""...അല്ല... അറിയാമ്പാടില്ലാഞ്ഞിട്ട് ചോദിയ്ക്കുവാ, ഞങ്ങളൊരുമിച്ചു
ജീവിക്കണംന്ന് ചേച്ചിയ്ക്കെന്താത്ര നിർബന്ധം..?? സത്യമ്പറ, ചെറിയമ്മയെന്തേലും കമ്മീഷൻതന്നിട്ടുണ്ടോ..??"""_ മുഖത്തുനോക്കിത്തന്നെ ചോദിച്ചു...
സിദ്ധൂനോടാ കളി...
എന്നാലാ ചോദ്യംകേട്ടതും ചേച്ചിയുടെമുഖംമാറി...
""...ദേ... ഒന്നങ്ങടു വിട്ടുതന്നാലുണ്ടല്ലോ... കമ്മീഷൻമേടിച്ചുപോലും..!!
നിങ്ങടുള്ളിലുള്ള ഇഷ്ടമെനിയ്ക്കറിയാവുന്നോണ്ട്.. ഈസ്നേഹം പരസ്പരംപ്രകടിപ്പിച്ചു ജീവിയ്ക്കാന്തുടങ്ങിയാ നിങ്ങടെലൈഫെന്തു രസായ്രിയ്‌ക്കോന്ന് ബോധ്യമുള്ളോണ്ട്... അതോണ്ടാ ഞാനിത്രേംകിടന്ന് തൊള്ളയിട്ടേ... അല്ലാതാരുടേംകയ്യീന്ന് കമ്മീഷൻമേടിച്ച് നിങ്ങടെ രണ്ടിനേമൊന്നിപ്പിയ്ക്കാൻ നീയൊക്കെന്റാരാ..?? അത്രയ്ക്കും ദാരിദ്ര്യോന്നും ആരതിയ്ക്കില്ല..!!"""_ ചേച്ചിയുടെ മുഖമൊക്കെ ദേഷ്യംകൊണ്ട് ചുവന്നപ്പോൾ ഞാനുമാകെ വല്ലാതായി...
അങ്ങിറങ്ങിപ്പോയാലോന്നു കരുതുമ്പോഴാ ചേച്ചി സ്വരംതാഴ്ത്തി തുടർന്നത്;
""...എന്റെപിള്ളേരേ... നിങ്ങളിവിടെവന്നിട്ടിത്രേം ദിവസമല്ലേആയുള്ളൂ... അപ്പോഴേക്കും നിങ്ങടെയീ അടീമ്പിടീം ചിരീംകളീമൊക്കെ ഞങ്ങളെത്രത്തോളം ആസ്വദിച്ചൂന്നറിയാവോ..?? നിങ്ങളുപോലും ആസ്വദിച്ചില്ലേ..?? അപ്പോപ്പിന്നെ ഇതിങ്ങനെ ജീവിതകാലമ്മൊത്തം
ആസ്വദിയ്ക്കാൻ പറ്റിയാലോ..?? അതിലുംവല്യൊരു ഭാഗ്യമുണ്ടോ..??
ഈച്ചെറിയൊരു ഈഗോപ്രശ്നംകാണിച്ച് ഇതുതല്ലിപ്പിരിച്ചാൽ ഈ അടിച്ചുപൊളിയാ നിങ്ങൾക്ക് മിസ്സാവാമ്പോണേ... അതോർത്തോരണ്ടാളും..!!"""
""...പിന്നേ അടിച്ചുപൊളി.! ഡെയ്‌ലി തമ്മിത്തല്ലായിരിയ്ക്കും നടക്കാമ്പോണേ... അവസാനം ഞാനോഇവളോ തെക്കോട്ടുനോക്കി കെടക്കുന്നേടത്തായ്രിയ്ക്കും ആ അടിച്ചുപൊളിതീരുക..!!"""_
ഞാനൊന്നു പുച്ഛിച്ചു...
ഉടനെ ചേച്ചിയുടെചോദ്യം:
""...എന്നാരുപറഞ്ഞു..??"""
""...ഇതൊക്കെ ഊഹിയ്ക്കാവുന്നതല്ലേയുള്ളൂ..!!"""
""...എന്തൂഹിക്കാന്ന്..??"""
""...ഈ പഴേകാര്യമൊക്കെ ഓർക്കുമ്പോ പിന്നേം അടിയാകൂന്ന്..!!"""
""...അതോർത്താലല്ലേ...
ഓർത്തില്ലെങ്കി പ്രശ്നമില്ലല്ലോ..!!"""
""...ഓർക്കും.! ഞാനോർക്കും... അത്രയ്ക്കുദ്രോഹവാ
ഇവളെന്നോടു ചെയ്തത്..!!"""
""...എന്തുദ്രോഹം..?? നീചെയ്തതിന്
ഇവളുതിരിച്ചടിയ്ക്കാൻ നോക്കീതാണോ
നീയീപ്പറഞ്ഞദ്രോഹം..?? അങ്ങനെയാണെങ്കി ആ ദ്രോഹം ശെരിയ്ക്കുംചെയ്തത് നിന്റെവീട്ടുകാരല്ലേ..??
അവരല്ലേ ഇവളുടെവാക്കുങ്കേട്ട്
💬 Comments
View all comments