Chapter Title : എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]
""...ആ..?? എനിയ്ക്കെങ്ങനറിയാം..?? എന്തേലുമൊക്കെ ഉടായിപ്പുകാണുംന്നേ... അല്ലാതാരും സ്റ്റാറ്റസൊന്നും ഹൈഡ്ചെയ്യൂല... ഒന്നൂല്ലേലും സ്റ്റാറ്റസാക്കീത് ഒരു ഹാപ്പിബെഡ്ഡേയല്ലേ, അല്ലാണ്ട് മഹിഷ്മതികോട്ടയിലെ യുദ്ധതന്ത്രമൊന്നുമല്ലല്ലോ..!!"""_ ഞാനും തിരിച്ചുതൊടുത്തു...
അതു മീനാക്ഷിയ്ക്കു നന്നായങ്ങു സുഖിയ്ക്കുവേം ചെയ്തു...
""...മ്മ്മ്.! അതുംശെരിയാ... ആഹ്.! അതുപോട്ടേ, അതൊക്കെയവന്റെ പേർസണൽകാര്യങ്ങൾ... എന്നാലും ആരാ ചേച്ചീയിവള്..??"""_ ചിരിയടക്കിക്കൊണ്ട് കലിച്ചുനിന്ന ചേച്ചിയുടെ മുഖത്തുനോക്കിയവൾ ചോദിച്ചതും,
""...അത് കടേലെ സ്റ്റാഫാ..!!"""_ന്ന് കുറച്ചുഘനത്തിൽത്തന്നെ മറുപടിയിട്ടു...
അതിന്,
""...ആര്..?? വർഷയോ..??"""_ ന്ന് ഞാൻ തിരിച്ചുചോദിച്ചതും പെമ്പറന്നോത്തീടെമുഖം ചുവന്നു;
""...അവളെ നിനക്കെങ്ങനറിയാം..??"""
""...ഞാൻ ഗണിച്ച് കണ്ടുപിടിച്ചു, അതാണല്ലോ ഇവടെ വന്നതുമുതൽക്കേ എന്റെപണി... എന്റെ പൊന്നുചേച്ചീ, ജോക്കുട്ടൻ പറഞ്ഞല്ലാതെ ഞാനിതൊക്കെങ്ങനാ അറിയുന്നേ..??"""
""...ഏഹ്..?? അവനോ..?? അവനെന്താപറഞ്ഞേ..??"""_
കേട്ടപാടേ അതുംചോദിച്ചവര് ചാടിക്കൊണ്ടെന്റെനേരേ വന്നതും ഞാനൊന്നുപകച്ചു;
...കടവുളേ പെട്ടോ..??
അതിനെന്തു ഊടുപറയുമെന്നാലോചിച്ച് ജനിപ്പിച്ചതന്തയെ മനസ്സിലോർക്കുമ്പോഴേയ്ക്കും എന്നെ രക്ഷിയ്ക്കാനായി മീനാക്ഷിയുടെ സംശയമെത്തി;
""...എന്നാലുമെനിയ്ക്കതല്ല, ജോക്കുട്ടനെന്തിനാവും ആ സ്റ്റാറ്റസ് ഹൈഡ് ചെയ്തിട്ടുണ്ടാവ്ക..?? ഇനി ചേച്ചിയെമാത്രേ ഹൈഡ്ചെയ്തിട്ടുണ്ടാവുള്ളോ, അതോ വേറെയുമാരേങ്കിലുമൊക്കെ ഹൈഡ് ചെയ്തിട്ടുണ്ടാവോ..??"""
""...ഊമ്പി.! എടീ കോപ്പേ... നാട്ടുകാരെമുഴുവൻ ഹൈഡ്ചെയ്യാനാണേൽ പിന്നവനെന്തോ തൊലിയ്ക്കാനാ സ്റ്റാറ്റസിടുന്നേ..?? നേരിട്ടങ്ങു ബെഡ്ഡേ വിഷ്ചെയ്താൽ പോരേ..?? ഇതതൊന്നുമല്ല, ചേച്ചിയെമാത്രേ ഹൈഡ്ചെയ്തിട്ടുണ്ടാവൂ... എനിയ്ക്കുറപ്പാ... ഇത് ചേച്ചിയെ മറയ്ക്കാമ്മേണ്ടിത്തന്നെ ചെയ്തതാ... ചേച്ചിയറിയരുതെന്നെന്തോ നിർബന്ധമുള്ളപോലെ..!!"""_ പറഞ്ഞതിനൊപ്പം ചേച്ചിയെ പാളിനോക്കുമ്പോൾ എല്ലാംകേട്ടിട്ട് കക്ഷിയാകെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിൽ പൊളിഞ്ഞു നിൽപ്പുണ്ടായിരുന്നു...
കുറച്ചുനേരമാ നിൽപ്പുതുടർന്നിട്ട്
പിന്നീട് ഫോൺകൊണ്ടോയി ടേബിനുമേലെവെച്ചു...
ഉടനെ മീനാക്ഷിയടുത്ത കൊളുത്തിട്ടു;
""...എടാ... എന്നാലുമെന്തിനാവും ചേച്ചിയെമാത്രം ഹൈഡ്ചെയ്തിട്ടുണ്ടാവ്ക..??"""
""...സംശയമെന്ത്..?? അവിഹിതം..!!"""_ എടുത്തടിച്ചപോലെ ആ മറുപടിചെന്നതും ഞെട്ടിത്തിരിഞ്ഞൊരു നോട്ടമായിരുന്നു ചേച്ചി...
ചേച്ചിയതു കേട്ടെന്നുവ്യക്തമായതും,
""...എടാ... ഒന്നുപയ്യെപ്പറേടാ... ചേച്ചികേൾക്കും..!!"""_ എന്നായി ലെവൾ...
...ഉഫ്.! എന്താ അഭിനയം.!
ഇനിയിപ്പൊ ഇവൾക്കുകിട്ടിയ ഓസ്കാറൊക്കെ വിറ്റിട്ടാവോ
രാജീവ്
💬 Comments
View all comments