Chapter Title : എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]
പണക്കാരനായെ..??
""...എടാ... എന്താലോചിച്ചോണ്ടിരിയ്ക്കുവാ... ബാക്കിപറ..!!"""_ മീനാക്ഷി പതിയെ മുറുമുറുത്തുകൊണ്ടെന്നെ ചുരണ്ടി...
""...മ്മ്മ്.! എവിടെയാ നിർത്തിയെ..??"""
""...പയ്യെപ്പറ... ചേച്ചികേൾക്കും..!!"""_ മീനാക്ഷി മെല്ലെ ചുണ്ടനക്കി...
""...മ്മ്മ്.! നീയങ്ങനെ കണ്ണിറുക്കിയൊന്നും കാണിയ്ക്കണ്ട... പറയാനുള്ളത് സിദ്ധുപറയ്കതന്നെ ചെയ്യും... അതിനിയാര് കേട്ടാലും എനിയ്ക്കൊരു കോപ്പുമില്ല... അല്ലേത്തന്നെ നോക്കിയേ... ഈ തങ്കമ്പോലുള്ള ചേച്ചിയെ ചതിച്ചിട്ടെങ്ങനാ അവന് വേറൊരുത്തീടെകൂടെ പോകാൻതോന്നിയേന്നാണ്... കഷ്ടം..!!"""_ ഞാനറിയാതെ വികാരഭരിതനായിപ്പോയി...
""...ഛെ.! നീയൊന്നു മിണ്ടാണ്ടിരുന്നേടാ... ഇനിയിപ്പോൾ അവരുതമ്മിലങ്ങനൊന്നുമില്ലേൽ നമ്മളു കള്ളമ്പറഞ്ഞപോലാവില്ലേ..??"""
""...അല്ലെടീ... അവരുതമ്മിലെന്തോ കൊടുക്കലുവാങ്ങലുകളുണ്ടെന്ന് എനിയ്ക്കുമുന്നേ സംശയംതോന്നീതാ... പക്ഷേ അതിവടംവരെത്തുമെന്ന് കരുതീല... കടേൽചെന്നാലും ഇവിടിരുന്നാലും അവന് ഫുൾടൈം അവളെവിളിയ്ക്കലാന്നേ പണി... ഈ ഞാന്തന്നെ എത്രയോവട്ടം കണ്ടിരിയ്ക്കുന്നു... ചോദിയ്ക്കുമ്പോപ്പറയും ഷോപ്പിലെകണക്കാന്ന്... ആ ആപ്പിൾകമ്പനീടെ മൊതലാളീം അമ്പാനീമൊക്കെ ഉറങ്ങിയാലും ഇവരുടെ കണക്കുപറച്ചില് കഴിയത്തില്ലാന്ന്... ഇതിനുംവേണ്ടി കണക്കുപറയാൻ ആ ഒണക്ക തുണിക്കട തന്നല്ലേ..??
...അതുപോട്ടേ... നീയൊന്നു ചിന്തിച്ചുനോക്കിയേ, അവനത്രവല്യ നെന്മമരമായ്രുന്നേൽ സ്വന്തംഭാര്യയെമറച്ച് സ്റ്റാറ്റസിടേണ്ട കാര്യമെന്താ..?? അതും ഹാപ്പിബെഡ്ഡേപറയാൻ പന്ത്രണ്ടുമണിവരെ മുട്ടിനിന്നേക്കുന്നു... ജസ്റ്റൊരു ഫ്രണ്ട്മാത്രമാണേൽ രാവിലെയൊക്കെയല്ലേ
വിഷ്ചെയ്യൂ..??"""_ ഫോൺകൊണ്ടോയി വെയ്ക്കാൻപോയ ചേച്ചി, ഞങ്ങളുമൂപ്പിച്ചതു കേട്ടിട്ടുള്ള രക്തത്തിളപ്പിൽ ആ ടേബിളും ടേബിന്റടിയിലെ പൊടിയുംവരെ തുടച്ചു...
ഇങ്ങനെപോകുവാണേൽ ഇവരിന്നീ വീടുംപുരയിടവും മുഴുവൻ കഴുകിയിറക്കാനുള്ള സാധ്യത ഞാൻ കാണുന്നുണ്ട്...
...പാവം.! സ്വന്തംഭർത്താവിന് അവിഹിതമുണ്ടെന്നറിഞ്ഞ ഒരു ഹതഭാഗ്യയുടെ കുന്തളിപ്പ്.!
""...പാവം.! ചേച്ചിയായോണ്ടിതൊക്കെ സഹിയ്ക്കുന്നു... ഞാനപ്പൊഴേപറഞ്ഞതാ, അവൻ ചേച്ചിയെ പറഞ്ഞുപറ്റിയ്ക്കുവാന്ന്... ഹൊ.! അപ്പൊയെന്തായ്രുന്നൂ മൊണ... ഇപ്പെന്തായി..?? അപ്പൊയിതായ്രുന്നല്ലേ അവന്റെ കാമുകി..??"""_ ചോദിച്ചു നാവുവായിലേയ്ക്കിട്ടതും ചേച്ചി വെട്ടിത്തിരിഞ്ഞു;
""...അതിതൊന്നുമല്ല..!!"""_ എന്നു മറുപടിയുംതന്നു...
അതോടെ ശരീരമവിടെയാണെങ്കിലും പുള്ളിക്കാരീടെകാത് ഞങ്ങടെവായിൽത്തന്നാണെന്ന് തീർച്ചയുമായി...
അപ്പോഴേയ്ക്കുമെന്റെ നേരേ തിരിഞ്ഞ മീനാക്ഷി കണ്ണുതുറിച്ചുനോക്കീതും ഞാനടുത്ത ഏണിപിടിച്ചു;
""...ഏഹ്..?? ഇതല്ലേ..?? അപ്പൊ വേറേമുണ്ടോ..?? ഇവനിതുതന്നെയാണാ പണി..??അറിയാമ്പാടില്ലാഞ്ഞിട്ട്
💬 Comments
View all comments