Chapter Title : എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]
പങ്കുവെച്ചതും അവളെന്നെപ്പിടിച്ച് അടുത്തിരുത്തി...
""...പിന്നെ..??"""_ അച്ചു സംശയഭാവത്തിൽ എന്നെനോക്കി...
""...നെനക്കിട്ട് പണിയാനായി അവരുചിലപ്പോൾ ഡാവിറക്കീതാവുംന്നേ..!!"""
""...എന്നുവെച്ചാ..??"""_ അവൾടെ മുഖംചുരുങ്ങി...
""...നീ ബെർത്ത്ഡ്ഡേപാർട്ടിയിൽ പങ്കെടുക്കാതിരിയ്ക്കാൻ വേണ്ടി അവര് തന്ത്രപരമായ്ട്ടൊരുക്കിയ കെണിയായ്രുന്നെങ്കിലോ..!!"""_ എന്നിലെ ഉറങ്ങിക്കിടന്ന ഷേർലക്ഹോംസിനെ കുടഞ്ഞുപുറത്തിട്ടതും,
""...ചേച്ചീ... ദേ... അടുത്തടിയുണ്ടാക്കാൻ എരിവുകേറ്റുവാ... സമ്മതിയ്ക്കല്ലേ ചേച്ചീ..!!"""_ ന്നുംവിളിച്ച് മീനാക്ഷി ചേച്ചിയുടെ കൈയ്ക്കുപിടിച്ചു...
ഉടനെ,
""...സിദ്ധൂ... വേണ്ടാട്ടോ... ആവശ്യമില്ലാത്തപണിയ്ക്കു നിൽക്കരുത് നീ..!!"""_ ന്നുംപറഞ്ഞ് ചേച്ചിയൊരു അന്ത്യശാസനവുംനല്കി...
""...നീയൊന്നു പോടീ...
ഇവൻപറഞ്ഞഡൌട്ട് എനിയ്ക്കുംതോന്നീതാ... തലകറക്കത്തിന്റെ യാതൊരുലക്ഷണോം ആതള്ളേല് ഞാൻകണ്ടില്ല..!!"""_ ഉടനെ ചേച്ചിയെ തടഞ്ഞുകൊണ്ട് അച്ചുവെന്നോടു ചേർന്നിരുന്നു...
""...എന്നാലുറപ്പിച്ചോടീ ഇതതുതന്നെയാ... നിന്നെ പരിപാടി കൂടിയ്ക്കാണ്ടിരിയ്ക്കാൻ അവര് മനഃപ്പൂർവ്വം വിളിച്ചുവരുത്തീതാ... മോളെന്തായിലും ചെല്ലൂല്ലാന്നറിയാലോ..??!!"""_ അതുപറയുമ്പോൾ തമ്മിൽത്തല്ലിയ്ക്കാനും കുത്തിത്തിരിപ്പുണ്ടാക്കാനുമായൊരു പ്രൊഫഷണൽകോളേജ് തുടങ്ങിയാൽ അവടത്തെ പ്രിൻസിപ്പാളായി സിദ്ധുവെന്നല്ലാതെ മറ്റൊരുപേരും ആരുമുച്ഛരിയ്ക്കരുതെന്ന് എനിയ്ക്കു നിർബന്ധമുണ്ടായ്രുന്നു...
അതുകേട്ടതും,
""...ആഹാ.! ഇന്നാത്തള്ളയെ
ശെരിയാക്കുന്നുണ്ട് ഞാൻ..!!"""_ എന്നും മുരണ്ടുകൊണ്ട്
അച്ചുവെഴുന്നേറ്റ്
സ്റ്റെയറിനടുത്തേയ്ക്കു നടന്നതും,
""...ഞാനുമുണ്ട്..!!"""_ ന്നും വിളിച്ചുപറഞ്ഞോണ്ട് പിന്നാലേയോടുവായ്രുന്നൂ ഞാൻ...
""...എടാ... അവരെവിളിയ്ക്കാൻ രണ്ടുമൂന്നു തെറിപറഞ്ഞു തരണേ..!!"""_ തിരിഞ്ഞെന്നെനോക്കി അച്ചുപറഞ്ഞതിന് ഏറ്റെന്നു കണ്ണുകാണിച്ചപ്പോൾ,
""...അതേ... നിങ്ങടെയീ സ്റ്റുപ്പിഡ്... ഇഡിയറ്റ് മോഡൽ എൽകെജി സാധനങ്ങളൊന്നുമല്ല എനിയ്ക്കുവേണ്ടത്..!!"""_ എന്നുപറഞ്ഞവളെന്നെ പുച്ഛിച്ചു...
അതിനെന്തേലും മറുപടി പറയുന്നതിനുമുന്നേ,
""...സിത്തൂ...
കൈകഴുകീട്ട് പോടാ..!!"""_ ന്നുള്ള മീനാക്ഷിയുടെ കരുതലെത്തി...
അതിന്,
""...അതൊക്കെ
പിന്നേമാവാലോ..!!"""_ ന്നും മറുപടികൊടുത്ത് അച്ചുവിനൊപ്പമെത്താനായി ഞാനോടി...
ഉടനെ,
""...അങ്ങനാണെങ്കിൽ ആദ്യം രണ്ടുപറയേണ്ടത് ഇവളെക്കൊണ്ട് പെടുത്തിക്കൊടുത്ത ജോക്കുട്ടനെയല്ലേ..??"""_ പിന്നിൽനിന്നും മീനാക്ഷിയുടൊറ്റ ഡയലോഗ്...
അതുകേട്ടതും സഡൻബ്രേക്കിട്ടതുപോലെ അച്ചുനിന്നു...
പിന്നാലെ ഞാനും...
""...എന്താന്ന്..??"""_ മീനാക്ഷി
പറഞ്ഞതുകേട്ടതും ചേച്ചിയവൾടെ നേരേതിരിഞ്ഞു...
കെട്ട്യോനെപ്പറഞ്ഞത് പെമ്പറന്നോത്തിയ്ക്കു പിടിച്ചിട്ടില്ലാന്നു തോന്നണു...
""...അല്ലാ... ആ തള്ളേനെ തെറിവിളിയ്ക്കുംമുമ്പേ തെറിവിളിയ്ക്കേണ്ടത് ജോക്കുട്ടനെയല്ലേന്ന്..?? അവനല്ലേ
💬 Comments
View all comments