Chapter Title : എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]
ഇവളെയവിടെക്കൊണ്ട് പെടുത്തിക്കൊടുത്തത്..??"""_ ചേച്ചിയുടെ ഭാവംകണ്ട് ഒന്നുപതറിയെങ്കിലും എന്നെപ്പോലെ എന്റെപൊണ്ടാട്ടിയും
സത്യത്തിനൊപ്പമേ നിയ്ക്കുള്ളൂന്നുറപ്പാക്കി...
""...ദേ... വേണ്ടാത്തതുപറയല്ലേ
മീനൂ നീ... അവരങ്ങനെ വിളിച്ചുപറയുമ്പോ കൊണ്ടുവിടാണ്ടിരിയ്ക്കാൻ പറ്റ്വോ അവന്..?? ഒന്നൂല്ലേലും അതവൾടെ കെട്ട്യോന്റെവീടല്ലേ..?? അല്ലാതെ ജോക്കുട്ടനവളെക്കൊണ്ട് പെടുത്തിക്കൊടുത്തൂന്നുപറയാൻ അതുകൊണ്ടവനെന്താ ലാഭം..??"""_ മാപ്പളയെപ്പറഞ്ഞതിലുള്ള രോഷംകൊണ്ടാണോന്നറിയില്ല, അത്പറയുമ്പോൾ ചേച്ചിയുടെ മുഖമാകെ മാറിയിരുന്നു...
പെട്ടെന്നങ്ങനെകേട്ടതും വല്ലാതായ മീനാക്ഷി എന്നെനോക്കിയൊരു ചമ്മിയചിരി ചിരിച്ചു...
...ഇത്രേംകേട്ടിട്ടും ഇവളെന്താ തിരിച്ചൊന്നും പറയാത്തേ..??
അയ്യേ.! ഇവൾക്കുമിതെന്താ പറ്റിയെ..??_ ഒരുനിമിഷമങ്ങനെ ചിന്തിയ്ക്കുമ്പോൾ അച്ചു കേസേറ്റെടുത്തിരുന്നു...
""...നീയങ്ങനെ മീനൂനെ കുറ്റമ്പറയുവൊന്നും വേണ്ട... ആ നാറി ഒറ്റൊരുത്തൻകാരണവാ ഞാനാ നരകത്തിലേയ്ക്ക് കെട്ടിയെടുക്കേണ്ടിവന്നത്... അങ്ങനെനോക്കുമ്പോൾ ആ തള്ളേനേക്കാളും വലിയ ദ്രോഹംചെയ്‌തത് അവന്തന്നെയാ... അവനിന്നിങ്ങോട്ടു വരട്ടെ; ഇന്ന് രണ്ടിലൊന്നുഞാൻ തീരുമാനമാക്കും..!!"""_ ചീറിയടിയ്ക്കുന്നപോലെ അത്രയും പറഞ്ഞശേഷം അച്ചു ചവിട്ടിപൊളിച്ചകത്തേയ്ക്കു പോകുമ്പോൾ ചേച്ചി മീനാക്ഷിയെനോക്കി കലിതുള്ളുകയായ്രുന്നു....
...ഈശ്വരാ.! പറഞ്ഞേൽപ്പിച്ചപോലെ ഞാനെല്ലാം കോംപ്രമൈസാക്കീന്നും വിശ്വസിച്ച് ജോക്കുട്ടനാണം കേറിവന്നാൽ
അതോടെതീർന്നു...
ഇവടത്തെപ്പൊറുതി ഇന്നത്തോടെകഴിയും...
മൈര്.! ഇതൊരുമാതിരി കഴപ്പുമൂത്ത് കതകിന്റിടയ്ക്ക് സുനകൊണ്ടു വെച്ചപോലായി...
അതുംപിറുപിറുത്ത് റൂമിലേയ്ക്കുപോകാനായി തിരിയുമ്പോഴാണ് ജോക്കുട്ടന്റെ ക്രിസ്റ്റ ഗെയ്റ്റുകടന്നകത്തേയ്ക്കു കേറീത്...
...ഏഹ്.!ഇവൻ തിരുപ്പൂര് പോകൂന്നുപറഞ്ഞിട്ട് പോയില്ലേ..??
""...ആരാടാ അത്..?? ജോക്കുട്ടനാണോടാ..??"""_ റൂമിലേയ്ക്കുപാഞ്ഞ അച്ചു, വണ്ടിയുടെശബ്ദംകേട്ട് തലപുറത്തേയ്ക്കിട്ടു ചോദിച്ചതിന് അതേന്നമട്ടിൽ തലകുലുക്കുവാണ് ഞാൻചെയ്തത്...
...സത്യത്തിലിനി എന്താണുസംഭവിയ്ക്കാൻ പോണേന്നുള്ളാശങ്ക എനിയ്ക്കുമുണ്ടായ്രുന്നു...
അച്ചുവും ജോക്കുട്ടനുംതമ്മിൽ അടിയുണ്ടായാൽ അതുഞങ്ങള് മൂട്ടിക്കൊടുത്തിട്ടാന്ന് ചേച്ചി ചിന്തിയ്ക്കോ..??
അങ്ങനാണേൽ ഇതിനുമുന്നേയവരെ തമ്മിൽത്തല്ലിയ്ക്കാൻ നോക്കീതുമവര് കണക്ടു ചെയ്തെടുക്കില്ലേ..??
അങ്ങനാണേൽ ഉറപ്പായുമടിച്ചിറക്കും...
ഇതുവല്ലതും സ്വന്തംവീട്ടിലറിഞ്ഞാൽ പിന്നെന്താ സംഭവിയ്ക്കുകേന്ന് ചിന്തിയ്ക്കാണ്ടിരിയ്ക്കുന്നതാ ഭേദം...
ഇപ്പൊന്നും വേണ്ടീരുന്നില്ലെന്നൊരു തോന്നൽ...
ഒന്നൂല്ലേലുമിത്രേംനാൾ തീറ്റിപ്പോറ്റീതല്ലേ..??!!
എന്തായാലും പറ്റിപ്പോയില്ലേ ഇനിപറഞ്ഞിട്ടെന്താകാര്യം..??
ഇട്ടവളി ആനപിടിച്ചാലും തിരിച്ചുവന്നു കേറൂലല്ലോ...
""...അങ്ങനെ എന്നെച്ചതിച്ചിട്ട് അവനീവീട്ടിൽ കേറുന്നതെനിയ്ക്കൊന്നു കാണണം... തെണ്ടി..!!"""_
💬 Comments
View all comments