0%

Chapter Title : എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 4.9K

ചീറിക്കൊണ്ട് മുന്നിലൂടെപ്പാഞ്ഞുപോയ അച്ചുവിന്റെവാക്കുകളാണ് എന്നെയുണർത്തീത്...

""...അച്ചൂ.! നീയെന്തായീ കാണിയ്ക്കുന്നേ..??
കൂടുതലഹങ്കരിച്ചാ എന്റേന്നുനല്ലത് കിട്ടുംകേട്ടോ..!!"""_ കലിപ്പോടെ ചേച്ചിയതുപറയുമ്പോഴാണ് എന്റെകണ്ണുകൾ അച്ചുവിലേയ്ക്കുനീണ്ടത്...

അവളപ്പോഴേയ്ക്കും ജോക്കുട്ടനകത്തുകേറാതെ മുന്നിലെ ഡോറടച്ചിരുന്നു...

""...അതേ... നീയെന്നെയങ്ങനെ പേടിപ്പിയ്ക്കുവൊന്നും വേണ്ട... എന്നോടമ്മാതിരി പണിചെയ്തവൻ പുറത്തുനിന്നാൽമതി.."""_ മറുപടിയത്രേമായപ്പോഴേയ്ക്കും കോളിങ്ബെല്ലിന്റെ മുഴക്കമുയർന്നു...

അതിന്,

""...അവിടെക്കിടന്ന് അടിയ്ക്കത്തേയുള്ളൂ..!!"""_ ന്ന് അച്ചുപിറുപിറുക്കുമ്പോൾ,

""...തുറക്കടീ..!!"""_ന്നുമ്പറഞ്ഞ്
ചേച്ചി കണ്ണുരുട്ടുവായ്രുന്നു...

ഇനിയെന്തൊക്കെയാ നടക്കാൻപോണേന്നമട്ടിൽ മീനാക്ഷിയെനോക്കുമ്പോൾ, ചേച്ചി നേരത്തേയങ്ങനെ പറഞ്ഞതിലുള്ള മൂഡോഫിലായ്രുന്നൂ കക്ഷി...

""...പിന്നേ... നിനക്കെന്തേലും മിണ്ടാനോപറയാനോ ഉണ്ടേല് പിന്നാമ്പൊറത്തൂടെ പോയേച്ചുവാ... അല്ലാതീഡോറ് തുറക്കേമില്ല, അവനെയിട്ട് അകത്തുകേറ്റേമില്ല... നോക്കിയ്ക്കോ..!!"""_ ഒരു പൊടിയ്ക്കടങ്ങാതെ അച്ചുനിന്നുതെറിച്ചു...

അതിനവൾടടുത്തേയ്ക്കു ചെന്ന ചേച്ചി;

""...അങ്ങോട്ടുമാറടീ... ഇല്ലേൽ കരണമടിച്ചു പൊട്ടിയ്ക്കും..!!"""_ ന്നായി...

എന്നാൽ,

""...എന്നാ നീയൊന്നടിച്ചു നോക്കിയ്ക്കേ... എന്റെകയ്യും മാങ്ങപറിയ്ക്കാനൊന്നും
പോവൂല..!!"""_ എന്നുംപറഞ്ഞ് കതകിൽച്ചാരി ഒറ്റനിൽപ്പായ്രുന്നൂ അച്ചു...

കൂട്ടത്തിൽ,

""...എന്നെയാ നരകത്തിക്കൊണ്ടാക്കീതല്ലേ, അപ്പൊക്കുറച്ചുനേരം വെയ്ല്കൊണ്ടോട്ടേ..!!"""_ ന്നുകൂടി കൂട്ടിച്ചേർത്തു...

അപ്പോഴും ആന തേങ്ങച്ചവിട്ടിപ്പിടിച്ചേക്കുമ്പോലെ കോളിങ്ബെല്ലിന്റെ സ്വിച്ചിന്മേൽ ഞെക്കിപ്പിടിച്ചേക്കുവായ്രുന്നൂ ജോക്കുട്ടൻ...

ആ കോളിങ്ബെല്ലിന്റെ മുഴക്കം വീടുമൊത്തം പരന്നപ്പോൾ, ഇതെന്താടാ അണ്ടിയാപ്പീസാന്ന മട്ടിൽ പല്ലുകടിയ്ക്കാനേ എനിയ്ക്കുകഴിഞ്ഞുള്ളൂ...

""...അതേ... അതു ഞെക്കിപ്പൊട്ടിയ്ക്കാൻ നിൽക്കണ്ട... ഇനിയെന്തൊക്കെ കാട്ടിയാലും തുറക്കാമ്പോണില്ല..!!"""_ ജനാലതള്ളിത്തുറന്ന് പുറത്തുനോക്കി അച്ചുവലറുമ്പോൾ ഡോറുതുറക്കാനായി ചേച്ചിയോടുവായ്രുന്നു...

എന്നാൽ ഡോറിനൊപ്പമെത്തീതും,

""...മാറടീ..!!"""_ ന്നുംപറഞ്ഞച്ചു തള്ളിമാറ്റി...

അപ്പോഴാണ് വാതിൽക്കലൊരാന്റി പ്രത്യക്ഷപ്പെടുന്നത്...

കൂട്ടത്തിൽ;

""...എവിടേയവൾ..?? എടീ അച്ചൂ... പെണ്ണേ മര്യാദയ്ക്കു
ഡോറുതുറന്നോ..!!"""_ ന്നൊരുചീറലും...

അതുകേട്ടതും,

...ഇതേതാ... യുദ്ധഭൂമിയിലൊരു പുതിയഭടിയെന്ന മട്ടിൽ ഞാൻനോക്കുമ്പോൾ അച്ചുവിന്റെകണ്ണുകളും ജനാലയിലേയ്ക്കുപാളി...

ശേഷം;

""...ആഹ്.! നെങ്ങളും കെട്ടിയെടുത്തിട്ടുണ്ടായ്രുന്നോ..??"""_ ന്നൊരു ചോദ്യം...

അതിന്,

""...എടീ... കതകുതൊറക്കെടീ... ഞാനങ്ങോട്ടു കേറിവന്നാലറിയാലോ..??"""_ ന്നൊരു ഭീഷണിയായ്രുന്നൂ ആ ആന്റിയിൽ നിന്നുമുയർന്നത്...

""...അതിനു നിങ്ങളകത്തു കേറീട്ടുവേണ്ടേ..?? അവിടെനിന്നു പുഴുങ്ങാതെ വീട്ടിപ്പോവാൻനോക്ക് തള്ളേ..!!"""_

💬 Comments

View all comments