Chapter Title : എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]
സംഭവമവനെ വിലക്കാനുള്ളുദ്ദേശമായ്രുന്നെങ്കിലും അപ്പോഴേയ്ക്കുമവൻ കൈകഴുകി തുണിമേൽതുടച്ചിരുന്നു...
ഉടനെ,
""...ആ നാറിയോ..?? അവനത്രയ്ക്കായോ..?? എന്നാലിന്നവന്റവസാനമാ..!!"""_ എന്നുംപറഞ്ഞു
ഫോണുമെടുത്തവൾ റൂമിലേയ്ക്കു പോകുവായ്രുന്നു...
അതുനോക്കിനിന്നശേഷം,
""...എന്തുപണിയാ
ജോക്കുട്ടാ നീയീക്കാണിച്ചേ..?? ഞാനിതവളോടു പറയാതെവെച്ചിരുന്നതാ...
തൊലച്ചില്ലേ നീ..??"""_
ചേച്ചിചോദിച്ചു...
അതിന്,
""...പിന്നേ... ഒന്നുപോടീ... അവള് കഴുത്തിനുപിടിച്ചു ഞെക്കിക്കൊല്ലുവാണേൽ തന്തയില്ലാതെപോണതേ, എന്റെകുഞ്ഞിനാ... ഇതിപ്പൊ അവരായി, അവരുടെപാടായി..!!"""_ എന്നായ്രുന്നൂ അവന്റെമറുപടി...
""...കൊള്ളാടാ... കൊള്ളാം... എന്നാലുമിങ്ങനെ ദുഷ്ടത്തരം കാണിയ്ക്കരുതെടാ... ഇനീപ്പൊ ആച്ചെക്കന്റെ കരച്ചിലുംകണ്ണീരും ഞാങ്കേക്കണം..!!"""
""...നീയതുവിട്... ഇതിപ്പോളാദ്യത്തെ സംഭവമൊന്നുമല്ലല്ലോ..!!"""_ എന്ന് ചേച്ചിയെ സമാധാനിപ്പിച്ചശേഷം അവരുടെയമ്മ മീനാക്ഷിയുടെനേരേ തിരിഞ്ഞു;
""...എങ്ങനുണ്ട് മോളേ..??
സുഖവല്ലേ..?? എന്തൊക്കെയുണ്ട് വിശേഷം..??"""_ ന്ന് സുഖവിവരം തിരക്കുവേംചെയ്തു...
""...സുഖായ്ട്ടിരിയ്ക്കുവാ ആന്റീ... പിന്നിതാണ് സിത്തു..!!"""_ എന്നെ ചൂണ്ടിക്കാണിച്ചവൾ പറഞ്ഞതും,
""...അതുപിന്നെനിയ്ക്കു മനസ്സിലാവാണ്ടിരിയ്ക്കോ..?? സുഖമാണോ മോനേ..??"""_ ആന്റിയെന്നോടും ചോദിച്ചു...
അതിനൊന്നു ചിരിച്ചശേഷം എന്തേലുംപറയാനായി തുടങ്ങുന്നതിനുമുന്നേ,
""...സുഖവിവരോക്കെ പിന്നെചോദിയ്ക്കാം...
നിങ്ങളാദ്യമാ സാധനമെടുത്ത് അകത്തുകൊണ്ടുവെയ്ക്ക്..!!"""_ ന്നാ കാരണവര് കേസുപിടിച്ചു...
""...അയ്യോ.! ഞാനാക്കാര്യം മറന്നുപോയി... ഇപ്പൊയെടുത്തിട്ടുവരാം..!!"""_ അതുകേട്ടതും ജോക്കുട്ടൻ പുറത്തേയ്ക്കുപാഞ്ഞു....
...ഹയ്.! അതെന്തു മറ്റേത്തരം..?? ഇത്രേന്നേരമിവടെക്കിടന്ന് കൊണവെച്ചപ്പോഴൊന്നും ഇല്ലാത്തെന്തുതെരക്കാ ഇപ്പങ്ങേർക്ക്..??
പ്രായത്തിലു മൂത്തതായ്പ്പോയി, അല്ലേൽ കണ്ണടിച്ചുപൊട്ടിയ്ക്കായ്രുന്നൂ...
അങ്ങനേം മനസ്സിൽപ്പറഞ്ഞു നിൽക്കുമ്പോഴേയ്ക്കുമവൻ വണ്ടിയിൽനിന്നുമൊരു
ചാക്കുമെടുത്ത് തോളത്തുവെച്ച് അകത്തേയ്ക്കു കേറിവന്നു...
""...ഇതെന്താ ചാക്കില്..??"""_ കൗതുകമടക്കാൻ വയ്യാതെ ഞാൻചോദിച്ചുപോയി...
""...അതൊക്കെണ്ട്.! നീയിതുവരെ കഴിച്ചിട്ടില്ലാത്തൊരു സാധനായിത്..!!"""_ ജോക്കുട്ടന്റെ മറുപടി...
""...അതെന്തു സാധനം..??"""
""...ഇറച്ചിയാടാ... കാട്ടുപന്നീടെ..!!"""
""...കാട്ടുപന്നിയോ..??"""_ സ്വയമറിയാതെ ചോദിച്ചുപോയത്
നല്ല ശബ്ദത്തിലായ്രുന്നു...
""...ഒന്നു പതുക്കെപ്പറയെടാ... നീയെന്നെ ഉണ്ട തീറ്റിയ്ക്കുവോ..??"""_ അവനെന്നെനോക്കി കണ്ണുരുട്ടി...
""...ജോക്കുട്ടാ... നീയതും താലംപിടിച്ചുനിയ്ക്കാതെ ആരേലുംകാണുന്നേനുമുന്നേ അടുക്കളയിലേയ്ക്കു വെച്ചോടാ..!!"""_ പറഞ്ഞുകൊണ്ട് ചേച്ചീടമ്മ ഞങ്ങളടുത്തേയ്ക്കൊഴിഞ്ഞു നിന്നതും എന്നേയും മീനാക്ഷിയേയും നോക്കി ചിരിച്ചോണ്ട് കാരണവർ ജോക്കുട്ടന്റെ പിന്നാലേനടന്നു...
""...എന്താ ആന്റീടെപേര്..??"""_ അവരടുത്തായിനിന്നതും
💬 Comments
View all comments