Chapter Title : എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]
മീനാക്ഷിയുടെ നേർക്കായിത്തിരിഞ്ഞു;
""...അല്ലേനീയൊന്നു
നോക്കിയ്ക്കേ, എന്നാ ക്യൂട്ടാടായിവള്... ആരുകണ്ടാലുമൊന്നു നോക്കിനിന്നുപോവും... എന്നിട്ടാ..!!"""
""...അതൊക്കെ പെയ്ന്റാ... ഒറിജിനൽരൂപം നീ കാണണം;
പിന്നെ മൂന്നിന്റന്നേ കണ്ണുതുറക്കൂ... പിന്നെ കാണുന്നപോലൊന്നുമല്ല, നല്ലപ്രായോണ്ട്..!!"""
""...ഒന്നുപോടാ... അല്ലാ, മീനൂനെത്രവയസ്സുണ്ടെടീ..??"""_ എന്നെപുച്ഛിച്ചശേഷം അച്ചു, മീനുവിനോടായി ചോദിച്ചു...
""...ഇരുപത്തിയാറ്..!!"""_ ഒന്നു സംശയിച്ചിട്ടാണെങ്കിലും
അവളുടെ മറുപടിവന്നതും,
""...അയ്യേ, അതാണോ
മുതുക്കി..?? ഇവടെച്ചിലര് പെൻഷൻപറ്റാറായിരിപ്പുണ്ട്...
അപ്പൊ അവരെയെന്താ വിളിയ്ക്ക..??"""_
ജോക്കുട്ടന്റെചോദ്യം...
അതിനെല്ലാംകൂടി ചേച്ചിയെ കളിയാക്കിച്ചിരിച്ചതും,
""...ഞാമ്പോകുവാ..!!"""_
ന്നുംപറഞ്ഞ് ചേച്ചിയെഴുന്നേറ്റു...
ഉടനെ,
""...ശെരിയാ...
ചേച്ചിയടുക്കളേലേയ്ക്കു പൊക്കോ... വയസ്സായവരൊക്കെ അവടെനിന്നാമതീന്നാ അമ്മപറഞ്ഞേ..!!"""_
എന്നുകൂടി ഞാൻ വെച്ചുകൊടുത്തു...
""...പോടാപട്ടീ... വയസ്സായത് നിന്റെ പെമ്പറന്നോത്തിയ്ക്ക്..!!"""
""...അതേ... അതാണല്ലോ ഞാനുമ്പറഞ്ഞേ..!!"""
""...ശെരിയാലേ...
നമ്മളുരണ്ടുമൊരേ തൂവൽപ്പക്ഷികളാലേ... കിളവിമാരേംകെട്ടിയിങ്ങനെ നടക്കുവാ... നമുക്കിതിന്റേക്കവല്ല കാര്യോമുണ്ടായ്രുന്നോടാ..??"""_ എന്റെഡയലോഗിന് ഫുൾസപ്പോർട്ടുമായി ജോക്കുട്ടനുംനിന്നതും എനിയ്ക്കുപിന്നെ മറ്റെന്തേലുംവേണോ..??!!
""...ഏറെക്കുറെ.! പിന്നെ നിനക്കാണേൽ ഒരുകാര്യത്തിൽ സമാധാനിയ്ക്കാം; ചേച്ചിയൊടുക്കത്തെ ലുക്കല്ലേ... എന്റെകാര്യമങ്ങനാണോ..?? എന്റടുക്കെ, നിനക്കിതിന്റേക്കെവല്ല കാര്യോമുണ്ടോന്നൊന്നും ആരുംചോദിയ്ക്കൂലാ... നെനക്കെന്തോത്തിന്റെ കഴപ്പായ്രുന്നെന്നേ നാട്ടുകാര്ചോദിയ്ക്കൂ...
ഇപ്പൊത്തന്നെ മഴയത്തിറങ്ങിയാൽ ഡൈയൊലിച്ചു പോകാണ്ടിരിയ്ക്കാൻ തലപ്പൊത്തിപ്പിടിയ്ക്കേണ്ട അവസ്ഥയാന്ന്..!!"""_ ഞാൻ നിന്നുതെറിച്ചതും ജോക്കുട്ടനുമച്ചുവുംകൂടി പൊട്ടിച്ചിരിയ്ക്കാനായി തുടങ്ങി...
പക്ഷേ, അത്രയുംനേരം ഞങ്ങൾപറയുന്നതിനത്ര വിലകൊടുക്കാതെ പാവയേംകളിപ്പിച്ചിരുന്ന
മീനാക്ഷിയ്ക്ക് ഞാനുവസാനംപറഞ്ഞതൊന്നു കൊണ്ടു...
അതവളുടെ മുഖത്തുനിന്നും വ്യക്തമായപ്പോഴേയ്ക്കും ചേച്ചിയിടപെടുകയായ്രുന്നൂ;
""...സിദ്ധൂ... മതി... ഇനീമവളെ ചുമ്മാതിരുന്നു കളിയാക്കിയാലെന്റെ സ്വഭാവംമാറൂട്ടോ..!!"""
""...ഈ അളിഞ്ഞസ്വഭാവം മാറുമെങ്കിൽ ഇനീമ്പറയാൻ ഞാൻതയ്യാറാ... എന്റെചേച്ചീ, കുഴീലോട്ടു കാലുംനീട്ടിയിരിയ്ക്കുന്ന പ്രായമാ ഈമുതുക്കിയ്ക്ക്..!!"""
""...എന്നാ നീ നിന്റെയാ തട്ടപെണ്ണിനെ വിളിച്ചു കൂടെക്കിടത്തെടാ... അതാകുമ്പോ നിന്റെ മോളാകാനുള്ള പ്രായമല്ലേകാണൂ..!!"""_ അങ്ങനൊരു ഡയലോഗുമടിച്ച് എന്റെമുഖത്തേയ്ക്കു നോക്കുമ്പോൾ അവളിൽ ആളെയറിഞ്ഞു കളിയ്ക്കടാ നാറീന്നുള്ള ഭാവമില്ലായ്രുന്നോ..??
""...തട്ടപ്പെണ്ണോ..?? അതാരാടീ..??"""_ എല്ലാംകേട്ടുനിന്ന അച്ചു ചേച്ചിയെനോക്കീതും കെട്ടിയുയർത്തിവെച്ചിരുന്ന എന്റെയിമേജുമുഴുവൻ തകർന്നടിയാൻപോണ
ദാരുന്നകാഴ്ച അകക്കണ്ണാൽ ഞാൻകാണുവായ്രുന്നു...
💬 Comments
View all comments