0%

Chapter Title : എന്റെ ഡോക്ടറൂട്ടി 28 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.8K

അവനു കണ്ണുകാണത്തില്ലേ..?? അവനാര് മൂങ്ങയ്ക്കൊണ്ടായതോ..??"""_ ചവിട്ടിത്തെറ്റിച്ചുകൊണ്ട് ഒരിയ്ക്കൽക്കൂടി മീനാക്ഷിയ്ക്കുനേരേ ചെന്നെങ്കിലും അവൾടെയാ തുറിച്ചുള്ള നോട്ടത്തിനുമുന്നിൽ ഞാനടങ്ങി...

""...അതെങ്ങനാ... കേൾക്കുന്നപാടെ ഇവടോരോരുത്തിമാര് ചെല്ലാൻമുട്ടിനിയ്ക്കുവല്ലേ... പിന്നെപ്പോട്ടെ... എങ്ങോട്ടാന്നുവെച്ചാ പോട്ടെ... എനിയ്ക്കെന്താ..??"""_ അങ്ങനെ തീർത്തും നിരായുധനായ്പ്പോയതിന്റെ സങ്കടത്തിൽ എന്തൊക്കെയോകൂടി വിളിച്ചുപറഞ്ഞെങ്കിലും അതിലെല്ലാമടങ്ങിയിരുന്നത്, ഞാനിത്രയൊക്കെ കാണിച്ചുകൂട്ടീട്ടും അവൾക്കുമാത്രമിതൊന്നും മനസ്സിലാകുന്നില്ലല്ലോന്ന സങ്കടംകൂടിയായ്രുന്നു...

അതുകൊണ്ടാവും പിന്നെ തടയാനൊന്നും നിൽക്കാണ്ടിരുന്നതും...

പക്ഷേ കോളേജിൽക്കൊണ്ടാക്കി ഒരുവാക്കുപോലും മിണ്ടാൻനിൽക്കാതെ ഒരുനോക്കുപോലും കാണാൻനിൽക്കാതെ തിരിച്ചുപായുവായ്രുന്നൂ ഞാൻ...

മനസ്സിൽമുഴുവൻ ആരോടൊക്കെയോ ഉള്ള ദേഷ്യമിങ്ങനെ നുരഞ്ഞു പൊന്തുന്നുമുണ്ടായ്രുന്നു...

പണ്ടുമുതലേ ആരും മനസ്സിലാക്കാൻ മെനക്കെടാത്തതുകൊണ്ട് ആർക്കുമിട്ട് മനസ്സിലായില്ലെന്നുമാത്രം...

ആ ദേഷ്യമെങ്ങനെ തീർക്കുമെന്നറിയാതെ ഞാൻ വീർപ്പുമുട്ടി...

ഒരുദിവസംകൊണ്ട്‌ ഞാനങ്ങൊറ്റയ്ക്കായ പോലെ...

അത്രയുംനാൾ പോണിടത്തും വരുന്നിടത്തും കിടക്കുന്നിടത്തുമെല്ലാം കൂടുണ്ടായ്രുന്ന നിഴലുപോലൊന്നിനെ നഷ്ടപ്പെട്ടതുപോലൊരു തോന്നൽ...

ജോക്കുട്ടന്റെവീട്ടിൽനിന്നും തിരികെവന്നതിന്റെ സങ്കടമൊന്നു വിട്ടുമാറുന്നതിനുമുന്നേ മീനാക്ഷികൂടിപോയപ്പോൾ ചായയരിച്ചുകിട്ടിയ
ചണ്ടിപോലെയായി ഞാൻ...

ആർക്കും വേണ്ടാത്തപോലെ...

ആ മുറിയിൽ തിരിഞ്ഞുംമറിഞ്ഞും കിടക്കുമ്പോൾ പലയാവർത്തി ചിന്തിച്ചുപോയി, മീനാക്ഷി കൂടെയുണ്ടായ്രുന്നെങ്കിലെന്ന്...

എത്രയൊക്കെ ചൊറിഞ്ഞാലും തല്ലുണ്ടാക്കിയാലും എന്തിനൊന്നു മിണ്ടീലേൽപ്പോലും അവളെന്നെ ഒറ്റപ്പെടുത്തില്ലായ്രുന്നു...

അല്ലേലുമതങ്ങനാ...
ടോമുംജെറിയും ഒന്നിച്ചുണ്ടായാലേ അതവരാകുള്ളൂ... അല്ലേലേതോ ഒരുപൂച്ചയും എലിയുമാ...

അതുപോലായി എന്റെകാര്യവും...

മീനാക്ഷികൂടില്ലാതെ സിദ്ധുവില്ലാണ്ടാകുന്ന പോലെ...

...അതിന്... അതിനിത്രയ്ക്കും വേണ്ടിയൊക്കെ ഞാനവളെ സ്നേഹിച്ചിരുന്നോ..??

...അറിയില്ല.! പക്ഷേ, അവളുകൂടെയില്ലാതെ ഒന്നിനുംപറ്റുന്നില്ല...

ആകെയൊരു വെപ്രാളമ്പോലെ...

കവിഴ്ന്നുകിടക്കുമ്പോൾ കണ്ണൊക്കെനിറയുവാ...

ഒന്നുമങ്ങട് സഹിയ്ക്കാമ്പറ്റുന്നില്ല...

അതിൽ പലതോന്നലുകളും ആദ്യമായ്ട്ടായ്രുന്നു...

...എന്നുവരെയാ
നൈറ്റെന്നവള് പറഞ്ഞായ്രുന്നോ..??

ഓർമ്മകളിൽ പലവുരുതിരഞ്ഞിട്ടും മറുപടിയുണ്ടായില്ല...

...കൊണ്ടു വിട്ടപ്പോഴെങ്കിലുമൊന്നു ചോദിയ്ക്കായ്രുന്നില്ലേ..??

പലപ്രാവശ്യം ആ ചോദ്യമെന്നോടുതന്നെ
തിരിച്ചുംമറിച്ചും ഞാൻചോദിച്ചു...

...അതെന്താ ഈബുദ്ധി എനിയ്ക്കുമാത്രം സമയത്തു തോന്നിപ്പിയ്ക്കാത്തെ..??

എല്ലാരേംപോലെ ഞാൻ നിങ്ങൾക്കുമൊരു തമാശയായ്രുന്നോ..??

മലർന്നുകിടന്ന് മേലേയ്ക്കുനോക്കി
ചോദിയ്ക്കുമ്പോൾ അതിനുമുത്തരമൊന്നും
കാണില്ലാന്ന് ഊഹിയ്ക്കാവുന്നതേ ഉണ്ടായ്രുന്നുള്ളൂ...

പിന്നീടുള്ളദിവസങ്ങൾ
എങ്ങനെയാണു കടന്നുപോയതെന്നുപോലും

💬 Comments

View all comments