0%

Chapter Title : എന്റെ ഡോക്ടറൂട്ടി 28 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.8K

അറിയുന്നുണ്ടായില്ല...

ഇടയ്ക്കെപ്പോഴൊക്കെയോ കോളേജിലേയ്ക്കുപോയി...

ആരോടും മിണ്ടാനില്ലാത്തതു മെച്ചമായി...

ഇടയ്ക്കിടെ ശ്രീവന്ന് ഓരോന്നൊക്കെ ചോദിയ്ക്കും...

അവനെങ്ങോട്ടേലുമൊക്കെ കൂട്ടിക്കൊണ്ടുപോവും...

അവന്റെകൂടെ ചുമ്മാനടക്കും...

വീട്ടിൽവന്നാലും അവസ്ഥ മറിച്ചായ്രുന്നില്ല...

അമ്മയോ ചെറിയമ്മയോ നിർബന്ധിയ്ക്കുമ്പോൾ എന്തേലും കഴിച്ചെന്നുവരുത്തും... അത്രതന്നെ...

...സത്യത്തിൽ എനിയ്ക്കിതെന്താ പറ്റിയെ..?? മീനാക്ഷി മരിച്ചുപോയിട്ടൊന്നുമില്ലല്ലോ... പിന്നെന്താ..?? കുറച്ചുദിവസം കഴിയുമ്പോൾ അവളിങ്ങുവരില്ലേ..??

പലയാവർത്തി ഞാനാച്ചോദ്യങ്ങൾ എന്നോടുതന്നെ ചോദിച്ചു...

...പക്ഷേ... പക്ഷേ
എന്നെക്കൊണ്ട് പറ്റില്ലായ്രുന്നു...

എത്രയെന്നുമ്പറഞ്ഞാ അവളന്നെടുത്ത സെൽഫിയിൽനോക്കി കിടക്കുക..??

അവളില്ലാത്ത ഓരോദിവസവും ഓരോ യുഗങ്ങൾപോലെയായ്രുന്നു എനിയ്ക്കനുഭവപ്പെട്ടത്...

കല്യാണം കഴിഞ്ഞിട്ടിത്രനാളും അവളടുത്തില്ലാതെ കിടന്നുറങ്ങിയിട്ടില്ലാത്തതിനാൽ ഉറക്കംപോലും വരാത്തപോലെ...

തെറിയായിരുന്നു പറഞ്ഞിരുന്നതെങ്കിലും അവളോടൊന്നുമിണ്ടാത്ത ദിവസങ്ങളില്ലാത്തതിനാൽ, ഇപ്പൊ നാവുപോലും ചത്തതുപോലെ തോന്നുവാ...

ഒരിയ്ക്കലും വിട്ടുപോവില്ലാന്ന് കരുതിയതെന്തോ നഷ്ടപ്പെട്ടതുപോലൊരു തോന്നൽ...

ഓരോദിവസവും അവൾ തിരിച്ചുവന്നുകാണണമേയെന്ന പ്രാർത്ഥനയോടെയാണ് വീട്ടിൽ വന്നുകേറുന്നതുപോലും...

അവസാനമവള് വന്നിട്ടില്ലാന്നറിയുമ്പോൾ
ഉള്ളൊന്നു നീറും...

ആ നിമിഷങ്ങളിൽ പലപ്പോഴും അവളെപ്പോയി തിരിച്ചുവിളിച്ചോണ്ടു വന്നാലോന്നുപോലും ചിന്തിച്ചിട്ടുണ്ട്...

ചെയ്തുകൂട്ടിയതുവെച്ച് അവളുകൂടെവന്നില്ലേൽ,
എല്ലാമേറ്റുപറഞ്ഞു കരഞ്ഞു കാലുപിടിച്ചിട്ടാണെങ്കിലും കൂട്ടിക്കൊണ്ടുവരണമെന്നൊക്കെ തോന്നും...

കുറച്ചുകഴിയുമ്പോൾ
അതങ്ങുമാറിയിട്ട് അവൾക്കെന്നെ വേണ്ടെങ്കിപ്പിന്നെ എനിയ്ക്കെന്തിനാന്നൊരു ചോദ്യംവരും...

അല്ലെങ്കിപ്പിന്നെ അവൾക്കിങ്ങോട്ടു വന്നലെന്താന്നുള്ള ചോദ്യംകൂടിയുയരുമ്പോൾ പൂർത്തിയാകും...

അങ്ങനെ അവൾക്കെന്നോടിഷ്ടമില്ലാന്ന് സ്വയംപറഞ്ഞു വിശ്വസിപ്പിച്ച്
ഞാനെന്റെ മാനംകാക്കും...

അങ്ങനെ ആകെമൊത്തത്തിൽ നീറിപ്പുകഞ്ഞിരുന്നൊരു ദിവസം വൈകിട്ടാണ് പതിവില്ലാതെന്റെ ഫോണൊന്നടിച്ചത്...

മീനാക്ഷിപോയിട്ടന്ന് മൂന്നാലു ദിവസംകഴിഞ്ഞിരുന്നു...

പോയെപ്പിന്നെ ഒരുവിവരോമില്ല...

അതുകൂടിയായപ്പോൾ
ക്രിക്കറ്റ്മാച്ചുപോലും സൈഡാക്കിയിരിയ്ക്കുമ്പോളാണ് ഫോണടിയ്ക്കുന്നത്...

മീനാക്ഷി വിളിയ്ക്കുന്നതാവുമെന്നു മനസ്സിലാരോപറഞ്ഞതിന്റെ ബലത്തിൽ ഓടിച്ചെന്നെടുത്തു നോക്കുമ്പോൾ ആരതിയേച്ചി എന്നെഴുതിക്കാണിയ്ക്കുന്നു...
കണ്ടതും എനിയ്ക്കങ്ങട് വിറഞ്ഞുവന്നു...

...ഈ പെണ്ണുമ്പിള്ളയ്ക്കാ കെഴങ്ങനേംമണപ്പിച്ച് അവടങ്ങാനും കെടന്നാപ്പോരേ..?? എന്തിനാ എന്നെക്കിടന്നു വിളിയ്ക്കുന്നെ..??

...ഇവരുണ്ടല്ലോ, ഇവരൊറ്റൊരുത്തി കാരണവാ ഞാനിപ്പയിങ്ങനെ വലിച്ചോണ്ടിരിയ്ക്കുന്നെ...

ഒരു കുഴപ്പോമില്ലാതെ മര്യാദയ്ക്കു തന്തയെത്തെറിയുംപറഞ്ഞ്
നടന്നെയെന്നെ പറഞ്ഞുതിരിപ്പിച്ചത്
ഈ പെണ്ണുമ്പിള്ള ഒറ്റൊരുത്തിയാ...

അവൾക്കെന്നോട് ഇഷ്ടമുണ്ടെന്നൊക്കെ

💬 Comments

View all comments