Chapter Title : എന്റെ ഡോക്ടറൂട്ടി 28 [അർജ്ജുൻ ദേവ്]
പറഞ്ഞുവിശ്വസിപ്പിച്ച് എന്റെ മനസ്സിലേയ്ക്കവളെ തിരുകിക്കേറ്റീട്ട് എനിയ്ക്കിട്ടൊണ്ടാക്കി...
ഇവരുപറഞ്ഞതുംകേട്ട് അവളേംതാങ്ങിപ്പിടിച്ചുനടന്ന ഞാനിപ്പാരായി..??
എന്നോടുള്ള പ്രേമം മൂത്തിരിയ്ക്കുവാന്നു പറഞ്ഞവള് അവൾടൊടുക്കത്തെ പോക്കുപോയ്ട്ട് ദിവസംനാലായി...
അവളവടെ പഠിച്ചു സുഖിയ്ക്കുന്നുണ്ടാവും...
ഞാനവിടെ മൂഞ്ചിക്കുത്തി ചിറിയുംതുടച്ച് നടക്കുന്നു...
എന്നിട്ടിപ്പൊ എല്ലാമുണ്ടാക്കിവെച്ചിട്ട് വിളിയ്ക്കുവാ...
എന്തു മൊണയ്ക്കാൻ..??
മനസ്സിലങ്ങനൊക്കെ പറഞ്ഞെങ്കിലും കോളെടുക്കാതിരിയ്ക്കാനായില്ല...
കാണിച്ച സ്നേഹത്തിനും നൽകിയ പരിഗണനയ്ക്കുംമുന്നിൽ മനസ്സങ്ങു വീണുപോയി...
രണ്ടാമതു ബെല്ലടിച്ചുതുടങ്ങിയതും അറിയാതെ കൈ അൻസർബട്ടണിലമർന്നു...
കോളെടുത്തതേ കേട്ട സിദ്ധൂട്ടാന്നുള്ളവിളിയിൽ സ്വയംമറന്നുപോയി...
അത്രയുംനേരം മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നതൊക്കെയും മറന്നു...
പക്ഷേ മനസ്സുവായിച്ചതുപോലെ,
""...നിനക്കെന്നാടാ
സുഖമില്ലേ..??"""_ ന്ന ചോദ്യം പെട്ടെന്നുവന്നപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു...
അത്രയകലത്തുനിന്നും എന്റെ മനസ്സുപിടയുന്നത് മനസ്സിലാക്കിയെന്നറിഞ്ഞപ്പോൾ ഉള്ളിലൊരുപിടച്ചിൽ...
ഒരുപക്ഷേ, ആ പിടച്ചിലിന്റെ കാഠിന്യംകാരണമാവണം വേറൊന്നുംപറയാൻ പറ്റിയില്ല...
""...ഏയ്.!
കുഴപ്പമൊന്നുമില്ല..!!"""_ ന്നു മാത്രംപറഞ്ഞു...
പക്ഷേ
അതെന്തോ അവിടെ വിശ്വാസമാകാത്തതു പോലെ...
അതുകൊണ്ടാവും വീണ്ടുംവീണ്ടും കുത്തിക്കുത്തിച്ചോദിച്ചത്...
എന്നാലെത്ര കുത്തിച്ചോദിച്ചിട്ടും ഞാനൊന്നും പറയുന്നില്ലാന്നുകണ്ടതും,
""...എന്നാപ്പിന്നെ മീനൂനെവിളിച്ചേ... ഞാനവളോടു ചോദിച്ചോളാം..!!"""_ എന്നായി ചേച്ചി...
അവളു പോയവിവരം പറയാതിരിയ്ക്കാൻ കുറേനേരം ശ്രമിച്ചെങ്കിലും അവസാനമായപ്പോൾ പിടിവിട്ടുപോകുവായ്രുന്നു...
അവളോടുള്ളദേഷ്യവും ഒറ്റയ്‌ക്കിട്ടിട്ടുപോയതിന്റെ സങ്കടവുമെല്ലാംകൂടി അറിയാതെ പുറത്തേയ്ക്കുചാടിയപ്പോൾ സീൻപൊളിഞ്ഞു...
പോയപ്പോൾമുതലുള്ള എല്ലാപരാതിയുംനിരത്തി ഞാൻതർക്കിച്ചെങ്കിലും, അവളിങ്ങോട്ടു വിളിച്ചില്ലെങ്കിൽ നിനക്കങ്ങോട്ടു വിളിയ്ക്കത്തില്ലേന്നുള്ള ചോദ്യമായ്രുന്നൂ മറുപടി...
നീ വിളിയ്ക്കുമെന്നോർത്താണെങ്കിലോ അവളിങ്ങോട്ടു വിളിയ്ക്കാത്തതെന്നുകൂടി ചോദിച്ചപ്പോൾ മനസ്സൊന്നുചാഞ്ചാടി...
ആ ചാഞ്ചാട്ടമവസാനം ചേച്ചിയുടെ കോളുംകട്ടാക്കി മീനാക്ഷിയെ വിളിയ്ക്കുന്നതിലാണ് പോയവസാനിച്ചത്...
വിളിയ്ക്കാനായി ഫോണെടുക്കുമ്പോഴും അവൾടെ സ്വരമൊന്നു കേൾക്കണമെന്നു മാത്രമായ്രുന്നു മനസ്സിലെങ്കിലും അവൾകോളെടുത്തതും,
അവൾടെയാ ശബ്ദംകേട്ടതും
ഞാൻ പഴയ ഞാനായി...
""...നീ പോയവഴിയ്ക്ക് ഒടുങ്ങിയോ..??അതോ ഒരുപ്പോക്കു പോയതാണോടീ മറ്റവളേ..??"""
""...എന്താടാ..?? എന്തുപറ്റി..??"""_ ഒന്നുമറിയാത്തപോലുള്ള
തിരിച്ചുള്ളയാ ചോദ്യം...
അതിന്,
""...എടീ കോപ്പേ...
ഞാൻ നിന്റാരാടീ..??
നിനക്കെന്നൊന്നു വിളിച്ചാലെന്താ മുത്തുകൊഴിയോ..?? അതോ ഇപ്പോൾത്തെ
💬 Comments
View all comments