0%

Chapter Title : എന്റെ ഡോക്ടറൂട്ടി 28 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.8K

മാപ്പള കളഞ്ഞിട്ടുപോവോ..??
ഓരോരുത്തരുവിളിച്ച് നീയെവിടാന്നു ചോദിയ്ക്കുമ്പോ ഞാനെന്തു മൈരെന്നാ പറയേണ്ടത്..?? പോയവഴിയ്ക്കു പെറ്റുപോയെന്നോ..??"""_ എത്രയടക്കാനായി ശ്രെമിച്ചിട്ടും ഉള്ളിൽക്കെടക്കണ ഫ്രോഡുകളിങ്ങനെ നുളച്ചുവന്നാൽപ്പിന്നെ എന്തോചെയ്യാനാ..??

""...എടാ... ഞാൻ... ഞാനമ്മേ വിളിക്കാറുണ്ടായ്രുന്നല്ലോ..?? പിന്നെന്താ..??"""_ അവൾടെ തിരിച്ചുള്ള ചോദ്യം...

""...ഓ.! അതു നല്ലതുതന്നെ.!
എന്നാപ്പിന്നെ വിളിയ്ക്കുന്നോരോടൊക്കെ ഞാമ്പറയാം ആ തള്ളേ വിളിച്ചുചോദിച്ചോളാൻ... അതേ... നിന്നെയിവടെ കെട്ടിക്കൊണ്ടുവന്നത് ഞാനാ... അതുപോലെ നീ പറഞ്ഞടുത്തൊക്കെ കെട്ടിച്ചുമന്നോണ്ടു നടന്നതും ഞാനാ... അല്ലാതെ നിന്റെയാ കുമ്മയല്ല..!!"""_ ഇത്രേംദിവസം നെഞ്ചിൽ തീയുമായിനടന്നതിന് ഒരു വിലേമില്ലെന്നു തോന്നിയപ്പോൾ അറിയാതെ പറഞ്ഞുപോകുവായ്രുന്നു...

""...അതുപിന്നെ നീ ഫോണെടുത്തില്ലേലോന്നോർത്താ ഞാൻ.."""_ അവൾ വാക്കുകൾ മുറിച്ചു...

""...ഓ.! അപ്പൊയിത്രേന്നാള് നീ വിളിച്ചപ്പോഴെല്ലാം ഫോണെടുത്തിട്ടിരുന്നത് രാജീവായ്രുന്നോ..?? അതോ... വെറുതേ എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്...

...അല്ല, എന്നാടീ മറ്റവളേ...
നീ വിളിച്ചപ്പോ ഞാൻ ഫോണെടുക്കാണ്ടിരുന്നത്..??
ഇതിപ്പതൊന്നുവല്ല, നിനക്കെന്നെ വിളിയ്ക്കാൻ കൊറച്ചിലായ്ക്കാണും... അതുതന്നെ കാര്യം... അങ്ങനാണേലത്രയ്ക്കു
കഷ്ടപ്പെട്ട് എന്നെയാരും ചുമക്കണോന്നുമില്ല..!!"""_ ശ്വാസമെടുക്കാൻപോലും മറന്നുകൊണ്ട് ഞാൻനിന്നിരച്ചു...

""...എടാ... അല്ലെടാ... സത്യായ്ട്ടും നീ ഫോണെടുത്തില്ലേലോന്നോർത്താ ഞാൻ വിളിയ്ക്കണ്ടിരുന്നെ... ഗോഡ്പ്രോമിസ്..!!"""

""...ഉവ്വ.! വിശ്വസിച്ച്.! നീ നിനക്കു സൗകര്യമുണ്ടെങ്കിമാത്രം വിളിച്ചാമതി... കഴിഞ്ഞല്ലോ..!!"""_
അങ്ങനെ റൊമാന്റിയ്ക്കാവാൻ വിളിച്ചകോള് ആംഗ്രിബേഡാക്കി കട്ടാക്കിയെങ്കിലും ഞാൻ വിളിച്ചപ്പോളവൾ കോളെടുത്തല്ലോന്നുള്ള സന്തോഷമായ്രുന്നൂ മനസ്സുനിറയെ...

അവളോടൊന്നു സംസാരിച്ചപ്പോൾ മനസ്സിനൊരു ഉണർവ്വുപോലെ...

അതേസമയംതന്നെ ചെറിയൊരു കുറ്റബോധവുംവന്നു...

ദേഷ്യപ്പെട്ടു ഫോൺ വെയ്ക്കണ്ടായ്രുന്നൂന്നൊരു തോന്നൽ...

ഇതിന്റെപേരിലിനിയവള് വിളിച്ചില്ലെങ്കിലോ..??

ഇനിയിപ്പൊ വിളിച്ചില്ലെങ്കിലും ചേച്ചിയുടെ പേരുമ്പറഞ്ഞ് വീണ്ടും വിളിയ്ക്കാനുള്ള പ്ലാനൊക്കെ മനസ്സിലിട്ടാണ് അന്നു ഞാൻ കിടന്നുറങ്ങിയത്...

പക്ഷേ, അതൊന്നും വേണ്ടിവന്നില്ല...

എന്റെ മനസറിഞ്ഞതുപോലെ
പിറ്റേന്നു ഞാനവളേക്കുറിച്ചോർത്ത സമയത്തുതന്നെ അവൾടെ കോളുവന്നു...

ജീവിതത്തിൽ ഞാനേറ്റവുംകൂടുതൽ സന്തോഷിച്ചനിമിഷങ്ങൾ...

അവൾപറഞ്ഞ വിശേഷങ്ങളൊക്കെയും
ഞാൻ ചെവികൊണ്ടല്ല കേട്ടത്, മറിച്ച് ഹൃദയംകൊണ്ടായ്രുന്നു...

💬 Comments

View all comments