Chapter Title : എന്റെ ഡോക്ടറൂട്ടി 28 [അർജ്ജുൻ ദേവ്]
അന്നുമാത്രമല്ല, ബാക്കിയുള്ള ദിവസങ്ങളിലും...
പിന്നെപ്പിന്നെ അവളെന്നെ വിളിയ്ക്കുന്ന സമയത്തിനായി ഞാൻ കാത്തിരിയ്ക്കാൻ തുടങ്ങി...
അവസാനം, നാളെഞാൻ തിരിച്ചുവരും... എന്നെ വിളിയ്ക്കാൻവരുമോന്ന ചോദ്യംകേട്ടനിമിഷം, ഞാൻ ആകാശത്തും ഭൂമിയിലുമല്ലാത്ത അവസ്ഥയിലായിരുന്നു....
അങ്ങനെ പിറ്റേന്നുരാവിലേ
അവളെ ഹോസ്റ്റലിൽനിന്നുംകൂട്ടി തിരികെവരുമ്പോൾ ആ യാത്രയിൽമുഴുവൻ എന്തോഒന്ന് വീണ്ടുകിട്ടിയ സന്തോഷമായ്രുന്നൂ എനിയ്ക്ക്...
അന്നേവരെ ഒരുമിച്ച് ബൈക്കിൽ യാത്രചെയ്തിട്ടുണ്ടെങ്കിലും അതൊരനുഭവമായി, അനുഭൂതിയായിത്തോന്നീതും അന്നത്തെയാ ദിവസമായ്രുന്നു...
എന്തിനേറെ, തോളിൽവെച്ചിരുന്ന അവൾടെയാക്കയ്യുടെ സ്പർശനസുഖംപോലും എന്റെയുള്ളിൽ അളവില്ലാത്തുന്മാദമുണർത്തി...
സത്യത്തിൽ വണ്ടി ഗെയ്റ്റുകടന്നകത്തേയ്ക്കു കേറുന്നവരെ നൂലുപൊട്ടിയ പട്ടംകണക്കെ നിയന്ത്രണമില്ലാതെ പാഞ്ഞുനടക്കുവായ്രുന്നൂ എന്റെമനസ്സ്...
""...വേണ്ട... ബാഗ് ഞാനെടുത്തോളാം..!!"""_ വണ്ടിയിൽനിന്നുമിറങ്ങി ബാഗുമായി അകത്തേയ്ക്കു കേറാൻതുടങ്ങിയ മീനാക്ഷിയെ ഞാൻതടഞ്ഞതും അവളെന്നെ തിരിഞ്ഞുനോക്കി...
""...അല്ല, ഉറക്കമൊക്കെ ഒത്തിരിയൊഴിഞ്ഞതല്ലേ... കിടന്നോ... ബാഗ് ഞാൻ കൊണ്ടുവന്നേക്കാം..!!"""_ പറയുന്നതിനൊപ്പം ഞാനൊന്നു ചിരിയ്ക്കാനായും ശ്രെമിച്ചു...
""...സാരമില്ല..!!"""_ മറുപടി ഒറ്റവാക്കിലൊതുക്കി
അവൾ ബാഗുമായി കേറിപ്പോയി...
...കൂടെപ്പോണോ..??
പോയാലും ഞാനെന്തുപറയും..??
എന്തേലുമൊക്കെ ചോദിയ്ക്കണമെന്നുണ്ടേലും പറയാനോ ചോദിയ്ക്കാനോ ഒന്നുമില്ല...
ഫോണിലെന്തൊക്കെയോ ഡെയ്ലി സംസാരിച്ചിരുന്നെങ്കിലും നേരിട്ടുവന്നപ്പോൾ ആകെയെന്തോപോലെ...
സൂര്യനുകീഴെ ചർച്ചചെയ്യപ്പെടാനായി ഒത്തിരിവിഷയങ്ങളുണ്ടായ്ട്ടും എനിയ്ക്കുമാത്രം ഒന്നുമില്ലാതെപോയി...
""...ഡാ... നീയെന്താ ഇവിടെത്തന്നെ നിന്നുകളഞ്ഞത്..?? വരുന്നില്ലേ അകത്തേയ്ക്ക്... ഡെക്കറേഷനൊക്കെ ഇപ്പോഴും പെന്റിങ്ങിലാട്ടാ..!!"""_ എവിടെന്നോ പൊട്ടിമുളച്ചതുപോലെ അങ്ങോട്ടേയ്ക്കു പാഞ്ഞുവന്ന ശ്രീയുടെ ചോദ്യത്തിനുമുന്നിൽ ഒരുനിമിഷം ഞാനെന്റെ കിളിയെമറന്നു...
""...ഡെക്കറേഷനോ..?? എന്തിന്റെ ഡെക്കറേഷൻ..??"""_ വായുംപൊളിച്ചുവെച്ച് അവന്റെ മുഖത്തേയ്ക്കുനോക്കി ചോദ്യമിട്ടതും,
""...ഏഹ്.! അപ്പൊ നീയൊന്നുമറിഞ്ഞില്ലേ..?? നാളെ മീനൂന്റെ ബെഡ്ഡെയല്ലേ... അതിനിന്നുവൈകിട്ടൊരു സർപ്രൈസ്പാർട്ടി സെറ്റാക്കിയേക്കുവാ നിന്റെതന്തപ്പടി..!!"""_ അവനടുത്തേയ്ക്കു വന്നുകൊണ്ട് പറഞ്ഞു...
""...എന്നിട്ടെന്നോടാരുമൊന്നും പറഞ്ഞില്ലല്ലോ..!!"""
""...പിന്നേ... അങ്ങേരുടെ തലയ്ക്കകത്തിരിയ്ക്കുന്ന കൊനഷ്ടൊക്കെ തോണ്ടിയെടുത്ത് നെനക്കു കാണിച്ചരാൻ ഞാൻ ദൈവോന്നുവല്ല... ഇതുതന്നെ രാവിലേവന്ന് ഏതേലുംകാറ്ററിങ്ങാരെ മുട്ടിച്ചുതരാൻ പറഞ്ഞോണ്ട് ഞാനറിഞ്ഞതാ..!!"""
""...നല്ലത് തന്ന.! അല്ല, ഇപ്പൊപ്പെട്ടെന്നു മരുമോൾടെ
💬 Comments
View all comments