0%

Chapter Title : എന്റെ ഡോക്ടറൂട്ടി 05 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.8K
രാവിലെതന്നെ കോളേജിലേയ്ക്കു വിട്ട് ഉച്ചകഴിഞ്ഞതോടെ അവിടെനിന്നും ചാടുകയായിരുന്നു... ""...എടാ അപ്പൊയിന്നലെ പറഞ്ഞപോലെ... അവനിറങ്ങി വരുന്നു... നിങ്ങള് രണ്ടുപേരുങ്കൂടിയവനെ ഫോളോചെയ്യുന്നു... കൈവാക്കിനു കിട്ടുമ്പൊ ചാമ്പുന്നു... അപ്പൊ തടയാമ്മരുന്നോനെ ഞങ്ങള് നോക്കിക്കോളാം... അല്ലേടാ..??"""_ കാർത്തി ഒരിക്കൽകൂടി പ്ലാൻ വിസ്തരിച്ചശേഷം ശ്രീയെനോക്കി... അവനതെല്ലാം തലകുലുക്കി സമ്മതിയ്ക്കുകയും ചെയ്തു... ""...അപ്പൊ ശെരി... ഇന്നലത്തെ സെയിംപ്ലെയിസ്... വിട്ടോ..!!"""_ കാർത്തി കൈവീശിയെല്ലാരെയും പറഞ്ഞുവിട്ടശേഷം എന്നെയൊന്നുനോക്കി... ""...എന്തുപറ്റീടാ..?? ടെൻഷനുണ്ടോ..?? ഇവടെ നിയ്ക്കാനെന്തേലും ബുദ്ധിമുട്ടുണ്ടേ പറഞ്ഞാമതി... നമുക്കഡ്ജെസ്റ്റ് ചെയ്യാം..!!"""_ അവനൊരാക്കിയ ചിരിയോടെപറഞ്ഞതും എനിയ്ക്കുവീണ്ടും ചൊറിഞ്ഞുകേറി; ""...എന്തേയ്..?? എനിയ്ക്കു ബുദ്ധിമുട്ടുണ്ടേല് നിന്റച്ഛൻ വന്നുനിയ്ക്കാന്നു പറഞ്ഞോ..??"""_ ഞാൻ തിരിച്ചുചോദിച്ചതും, ""...വാഡേയ്... വാഡേയ്... വെറുതെയവന്റെ വായീന്നു മലയാളങ്കേൾക്കണ്ട..!!"""_ എന്നുംപറഞ്ഞ് ശ്രീ കാർത്തിയേയും പിടിച്ചുതള്ളി വെയിറ്റിങ്ഷെഡ്ഡിൽനിന്നും പുറത്തേയ്ക്കിറങ്ങി... അവരിറങ്ങി സ്വന്തം സ്ഥാനംപിടിച്ചപ്പോൾ ഞാൻ വീണ്ടുമൊറ്റയ്ക്കായി... തലേദിവസമതേ സമയമനുഭവിച്ച നാണക്കേടും അവളുമാരുടെ കൂട്ടച്ചിരികളും കൂടെവന്നവന്മാരുടെ ചൊറിയുമെല്ലാം ഓർമ്മവന്നപ്പോൾ എനിയ്ക്കു മൊത്തത്തിൽ വിറഞ്ഞുകേറി; ...ഇനിയാ കൂടിനിന്ന പെൺപിള്ളേരുടെമുന്നിലും അവന്മാരുടെ മുന്നിലുമൊക്കെ ഇമേജ് തിരിച്ചുപിടിയ്ക്കണമെങ്കിൽ മറ്റവനെ ഇവിടിട്ടു തല്ലണം... അതുകണ്ടെല്ലാരും പേടിയ്ക്കുവേം വേണം... അതുപോലെ തല്ലണമവനെ... രണ്ടുദിവസം അകത്തുകിടന്നാലും വേണ്ടില്ല, നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുത്തേപറ്റൂ... ആ സമയത്തെയെന്റെ ചിന്തയങ്ങനൊക്കെയാണ് പോയത്... ഞാനോരോന്നൊക്കെ ചിന്തിച്ചുകൊണ്ട് കയ്യിലിരുന്ന ക്രിക്കറ്റ്‌ബാറ്റും നിലത്തിട്ടു കുത്തിക്കുത്തിയിരിയ്ക്കുമ്പോഴാണ് കോളേജുവിട്ട് പിള്ളേരിറങ്ങി വരുന്നതുകണ്ടത്... ബസ് സ്റ്റോപ്പിലേയ്ക്കു വന്നുകയറിയതിൽ പലരും തലേദിവസവും അവിടെയുണ്ടായിരുന്നോ എന്നൊരു തോന്നലുമപ്പോൾ എന്നിലുണ്ടായി... ആ ചിന്തയെ ശക്തിപ്പെടുത്താനെന്നോണം എന്നെക്കണ്ടപ്പോൾ അവറ്റകളുടെചുണ്ടുകളിൽ ഒരാക്കിയചിരിയും തെളിഞ്ഞു... ""...ഇങ്ങേർക്കിന്നലെ കിട്ടീതൊന്നും മതിയായ്ല്ലെന്നു തോന്നുന്നല്ലോടീ..!!"""_ അതിലൊരുത്തി കൂടെനിന്നവളോട് പതിഞ്ഞസ്വരത്തിൽ പറഞ്ഞ രഹസ്യംപോലും ആ ഒരു മാനസ്സികാവസ്ഥയിലെനിയ്ക്കു പിടികിട്ടി... എന്തു ചെയ്യാനെന്ന് പറയാനേ... ""...ചിലതൊക്കെയിങ്ങനാടീ... എത്രകേട്ടാലും ഒരു നാണോമ്മാനോം കാണില്ല..!!""" ""...ഏയ്‌.! അങ്ങനൊന്നൂല്ല...

💬 Comments

View all comments