0%

Chapter Title : എന്റെ ഡോക്ടറൂട്ടി 05 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.8K
ഇന്നൂടിയാച്ചേച്ചി വരുവാണേല് പുള്ളിയ്ക്കു നാണമ്മന്നോളും... കണ്ടിട്ടില്ലേ, ആ ചേച്ചി കോളേജിലിട്ട് ബോയ്സിനെയൊക്കെ പൊരിയ്ക്കുന്നത്..!!""" ""...അതേ... വല്ലാത്തൊരു ജാതിയാ മോളേ..... അതിനാണുങ്ങടെ തന്റേടമാ..!!"""_ അവർതമ്മിൽ കുശുകുശുക്കുന്നതിനിടയിൽ അവളുമാരുടെ ശബ്ദമിടയ്ക്കുയരുന്നതും കണ്ണുകളെന്നിലേയ്ക്കു പാളുന്നതുമൊക്കെ ഞാനും ശ്രെദ്ധിയ്ക്കുന്നുണ്ടായ്രുന്നു... എന്നാൽ പല്ലുകടിച്ചിരുന്നാ അപമാനംമുഴുവനും ഞാൻ സഹിച്ചു; ...നീയൊക്കെ നോക്കിക്കോടീ... ലവനിങ്ങുവന്നോട്ടേ... അപ്പോളറിയാം ഈ സിദ്ധാർഥാരാന്ന്... അപ്പോഴുമീ ചിരിയൊക്കെ കണ്ടാമതി..!!_ എന്നെ പേടിപ്പിച്ചു മൂത്രമൊഴിപ്പിയ്ക്കാനുള്ള ഉദ്ദേശമാണോന്ന് സംശയമുള്ളതിനാൽ ഞാനിരുന്നു മനസ്സിൽ പിറുപിറുത്തു... അപ്പോഴാണ്, ""...എടീ... ദേ... ദേ മീനാക്ഷിയേച്ചി വരുന്നു..!!"""_ എന്നൊരുത്തി നീട്ടിവിളിച്ചതു കേൾക്കുന്നത്... അതുകേട്ടതും, മറ്റവൻവരുമ്പോൾ ഇടിച്ചു ഷൈൻചെയ്യണമെന്നു കരുതിയിരുന്ന എന്റെ പാവം നെഞ്ചൊന്നുപിടഞ്ഞു... അപ്പോഴേയ്ക്കും അവിടെ നിന്നവൾമാരുടെ കണ്ണുമുഴുവൻ എന്റെമേലേയ്ക്കു വീണിരുന്നു... നീയൊക്കെ ഇങ്ങനെനോക്കാൻ ഞാനെന്താടീ പെറ്റുകിടക്കുവാണോന്ന മട്ടിൽ അവളെയൊക്കെ ചുഴിഞ്ഞുനോക്കിയിട്ട് ഇതൊന്നുമൊരു വിഷയമേ അല്ലെന്നഭാവത്തിൽ ഞാൻ ലെവനേം വെയ്റ്റ്ചെയ്ത് അവിടെത്തന്നെയിരുന്നു… ""...ദേ... ചേച്ചീ... ഇയാള് പിന്നേമ്മന്നു..!!"""_ അക്കൂട്ടത്തിൽ നിന്നയൊരുത്തി എന്നെ ചൂണ്ടിക്കൊണ്ടുപറഞ്ഞതു കേൾക്കുമ്പോഴാണ് നിലത്ത് ബാറ്റിന്റെയടിഭാഗമിട്ട് കുത്തിക്കളിച്ചുകൊണ്ടിരുന്ന ഞാൻ മുഖമുയർത്തിനോക്കുന്നത്... അപ്പോഴേയ്ക്കും മീനാക്ഷി ആടിത്തുള്ളിയെന്റെ മുന്നിലെത്തിയിരുന്നു... അതിനർത്ഥം മീനാക്ഷിയോടാണവൾ ഞാൻ പിന്നെയുമെത്തിയെന്നുള്ള പരാതി ബോധിപ്പിച്ചിരുന്നതെന്നല്ലേ..?? ""...അതെന്താ ഇവനിന്നലെ കിട്ടീതൊന്നുമ്പോരേ..??"""_ തലേദിവസവും കൂടെയുണ്ടായിരുന്ന ആതിര, എന്നെ കാട്ടിക്കൊടുത്തവളോടതു ചോദിയ്ക്കുമ്പോൾ എനിക്കങ്ങ് വിറഞ്ഞുകേറി... ...നീ നിയ്ക്കേട്ടോ... തേങ്ങേമൊടച്ച് അതീന്നൊരു കഷ്ണമെടുത്തു വായിലുവെച്ചുതരുമ്പോഴും നീയീ വർത്താനന്തന്നെ പറേണം..!!_ ഞാനവളെയൊന്നു തുറിച്ചുനോക്കി മനസ്സിൽപറഞ്ഞു....! ""...ആതിരേ... നീയൊന്നു ചുമ്മായ്രിയ്ക്കുന്നുണ്ടോ..?? ചിലപ്പോ ഹീറോയ്ക്കെന്നെ കാണാഞ്ഞിട്ടുറക്കം വരാതിങ്ങ് പോന്നതാവും... അതിനു നീയെന്തോത്തിനാ ചൂടാവുന്നേ..?? അല്ലേലും ഇത്രയ്ക്കസൂയേന്നും പാടില്ലാട്ടോ..!!"""_ മീനാക്ഷി പതിവുടോണിൽ ചുണ്ടുകോട്ടി ആക്കിയ ചിരിയോടെപറഞ്ഞതും ദിവസക്കൂലിയ്ക്കു നിയ്ക്കുമ്പോലെ ലവളുമാര് കിണിതുടങ്ങി... ""...സത്യമാണോ ഹീറോ..?? അപ്പൊയിന്നും താനിവളെ കാണാനായ്ട്ടിങ്ങു പോന്നതാണോ..??"""_ മീനാക്ഷിയുടെ

💬 Comments

View all comments